Connect with us

Kerala

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും,അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ വേനൽ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ കനത്ത വേനൽമഴയിൽ കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലിൽ ഇടുക്കി നെടുങ്കണ്ടത്തും തിരുവനന്തപുരം വെള്ളറയിലും വീട് തകർന്നു. ഇടുക്കിയിൽ പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടും വെള്ളറട,കിളിയൂരിൽ സത്യരാജിന്റെ വീടുമാണ് തകർന്നത്. പാലക്കാട് അമ്പലപ്പാറയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.


Share our post

Kerala

മൊബൈലിന് അടിമയായോ? പോലീസിന്റെ ഡി- ഡാഡിലൂടെ തിരിച്ചിറങ്ങാം

Published

on

Share our post

തിരുവനന്തപുരം: ‘ഫോണില്ലാത്ത നിമിഷം ചിന്തിക്കാനേ കഴിയില്ലായിരുന്നു. പഠിക്കാനോ മറ്റു കാര്യങ്ങൾക്കോ ഒരു താത്‌പര്യവും അന്ന് തോന്നിയിരുന്നില്ല. വൈകി ഉറങ്ങി വൈകി ഉണർന്ന് ചിട്ടയില്ലാത്ത ജീവിതം, മൊബൈൽഫോണിൽ മാത്രമായിരുന്നു ശ്രദ്ധ. വീട്ടുകാരോടുള്ള ബന്ധംപോലും ഉപേക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം’. മൊബൈൽഫോണിന്റെ അമിതമായ ഉപയോഗത്തിൽനിന്നു രക്ഷപ്പെട്ട കൊല്ലം സ്വദേശി ഒൻപതാംക്ലാസുകാരി ലക്ഷ്മിയുടെ(പേര് സാങ്കല്പികം) വാക്കുകളാണിത്.അധ്യാപികയുടെ ഇടപെടലിനെത്തുടർന്നാണ് ലക്ഷ്മി കേരള പോലീസിന്റെ ഡി-ഡാഡ്(ഡിജിറ്റൽ ഡി അഡിക്ഷൻ) കൗൺസലിങ്ങിനു വിധേയമായത്. കോവിഡ് കാലത്ത് അമ്മ വാങ്ങിനൽകിയ മൊബൈൽഫോണിനു ലക്ഷ്മി അടിമയാവുകയായിരുന്നു. ഓൺലൈൻ ക്ലാസിനുശേഷം പതിയെ അതിൽ വീഡിയോകൾ ഇട്ടുതുടങ്ങി. പിന്നീട് റീലുകളുടെ എണ്ണം കൂടിവന്നു. വൈകാതെ പഠനം അകന്നു. ഫോൺ എടുത്തുമാറ്റിയാൽ ആത്മഹത്യാപ്രവണതയും കാണിച്ചുതുടങ്ങി.

ഇത്തരത്തിൽ നിരവധി കേസുകളാണ് ഡി-ഡാഡിൽ റിപ്പോർട്ട് ചെയ്തതെന്ന് ഡി-ഡാഡ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ സുവിദ്യാ ബിനോജ് പറയുന്നു. കൊല്ലത്തുമാത്രം 370 കേസുകളാണ് സൈക്കോളജിസ്റ്റുകളുടെ മുന്നിലെത്തിയത്. സംസ്ഥാനത്താകെ 1739 പേരാണ് സഹായംതേടിയത്. കൗൺസലിങ്ങിനെത്തുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും റീലുകൾക്കും ആൺകുട്ടികൾ ഗെയിമുകൾക്കും അടിമകളാണ്. 2023ൽ ആരംഭിച്ച ഡി-ഡാഡ് പദ്ധതി ആറു ജില്ലകളിലായാണ് പ്രവർത്തിക്കുന്നത്. 775 കുട്ടികളെ പൂർണമായും ഫോൺ ദുരുപയോഗത്തിൽ ഡി-ഡാഡിലൂടെ രക്ഷിക്കാനായതായി മനഃശാസ്ത്രവിദഗ്ധർ പറയുന്നു. ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴിയാണ് കുട്ടികളിലെ ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. തുടർന്ന് ഇതിൽനിന്നു മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. സാമൂഹികമാധ്യമങ്ങളിലെ ഉപയോഗത്തിനു സമയപരിധി നിയന്ത്രിക്കാനുള്ള വിദഗ്ധ നിർദേശങ്ങളും രക്ഷിതാക്കൾക്കായി പ്രത്യേകം സെഷനുകളും വിദഗ്‌ധർ നൽകും.


Share our post
Continue Reading

Kerala

ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ; ഇന്ന് ഏപ്രിൽ 7, ലോകാരോഗ്യ ദിനം

Published

on

Share our post

ഇന്ന് ഏപ്രിൽ 7. ലോക ആരോഗ്യ ദിനം. ആഗോള തലത്തിൽ തന്നെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഈ ദിവസം ആരോഗ്യ ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. മൊത്തത്തിലുള്ള ക്ഷേമത്തിന് നല്ല ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഇത് പ്രവർത്തിക്കുന്നു. ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ എന്നതാണ് ഈ വർ‌ഷത്തെ ലോകാരോഗ്യ പ്രമേയം എന്നത്. 1948-ൽ ഒന്നാം ആരോഗ്യ അസംബ്ലിയാണ് ലോകാരോഗ്യ ദിനത്തിന് തുടക്കമിട്ടത്. 1950 മുതൽ ഇത് ആഘോഷിക്കപ്പെടുന്നു. ആഗോള ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോകാരോഗ്യ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം.


Share our post
Continue Reading

Kerala

ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ.വാസുദേവൻ അന്തരിച്ചു

Published

on

Share our post

തൃശ്ശൂർ: സംവിധായകനും ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്ന ടി കെ വാസുദേവൻ അന്തരിച്ചു. 89 വയസ്സായിരുന്നു. അന്തിക്കാട് സ്വദേശിയായ കെ വാസുദേവൻ സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായി 1960 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ആളാണ്. രാമു കാര്യാട്ട്, കെ എസ് സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിന്‍റെ ചെമ്മീൻ സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു. ചെമ്മീൻ സിനിമയിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരിൽ ജീവിക്കുന്ന അവസാന കണ്ണിയായിരുന്നു ടികെ വാസുദേവൻ. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണൻ, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ മണി. മക്കൾ:ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം തിങ്കൾ 2 മണിക്ക്.


Share our post
Continue Reading

Trending

error: Content is protected !!