Kannur
ജില്ലയിലെ മികച്ച ഹരിത നഗരങ്ങളിൽ പയ്യന്നൂർ നഗരസഭ ഒന്നാമത്

പയ്യന്നൂർ: നഗരസഭ മാലിന്യമുക്തം നവകരേളം ജനകീയ ക്യാമ്പയിൻ വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ പയ്യന്നൂർ നഗരസഭയ്ക്ക് വീണ്ടും അംഗീകാരം. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാകലക്ടർ അരുൺ കെ.വിജയനിൽ നിന്നും ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ വച്ച് മാലിന്യമുക്തം നവകേരളം ഒന്നും രണ്ടും ഘട്ടങ്ങളിലായി വാർഡ് തലം മുതൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ. കെ.രത്നകുമാരിയിൽ നിന്നും ചെയർപേഴ്സൺ ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മാലിന്യമുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ -മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വാർഡ്തലങ്ങൾ മുതൽ ജനകീയ സമിതികൾ രൂപീകരിച്ച് കൊണ്ട് നഗരസഭ നടപ്പിലാക്കി വന്നിരുന്നത്. നഗരശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചീകരണ തൊഴിലാളികളുടെയും, ഹരിത കർമ്മ സേന പ്രവർത്തകരുടെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചും, നഗരം ഹരിതാഭമാക്കുന്നതിന് നഗരസൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി ചെടികൾ വച്ച് പിടിപ്പിക്കുകയും, ജൈവ അജൈവ മാലിന്യങ്ങൾ നഗരങ്ങളിൽ വലിച്ചെറിയാതിരിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ ട്വിൻ ബിന്നുകൾ സ്ഥാപിച്ചു, തണൽ മരങ്ങളിൽ നിന്നും മറ്റും കൊഴിഞ്ഞു വീഴുന്ന കരിയില ശേഖരിക്കുന്നതിനായി നഗരത്തിൻ്റെ 8 പ്രധാന കേന്ദ്രങ്ങളിൽ കരിയില ശേഖരണ യൂനിറ്റ് സ്ഥാപിച്ചും തുടങ്ങി നഗരം ഹരിതാഭമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് അംഗീകാരത്തിനർഹമായതെന്ന് ചെയർപേഴ്സൺ പറഞ്ഞു. മാലിന്യ മുക്ത നവകേരളത്തിനായി നഗരസഭയുടെ ഹരിത – ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ നഗരസഭയോടൊപ്പം ചേർന്നു നിന്ന പൊതുജനങ്ങൾ, വ്യാപാര സമൂഹം, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, എൻ.എസ്.എസ്, എസ്.പി.സി വളണ്ടിയർമാർ, കുടുംബശ്രീ ഹരിതകർമ്മസേന -തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയുടെ ഭാഗമായാണ് നഗരസഭയ്ക്ക് ഈയൊരിരട്ട അംഗീകാരം ലഭിച്ചതെന്നും, തുടർന്ന് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും മുഴുവനാളുകളുടെയും സഹകരണമുണ്ടാകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.
Kannur
മാലിന്യ മുക്തം നവകേരളം- ജില്ലാ തല പുരസ്കാരങ്ങൾ

കണ്ണൂർ:
1. മികച്ച സിഡിഎസ് – പെരളശ്ശേരി
2. മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം – ആന്തൂർ
3. മികച്ച എംസിഎഫ് – മുണ്ടരി
4. മികച്ച ആർആർഎഫ്(ബ്ലോക്ക്) – പാനൂർ ബ്ലോക്ക്
5. മികച്ച ആർ ആർ എഫ് (നഗര സഭ) – മട്ടന്നൂർ നഗര സഭ
6. മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ് – കുഞ്ഞിമംഗലം
7. മികച്ച സർക്കാർ സ്ഥാപനം – കണ്ണൂർ ജില്ലാ ജയിൽ
8. മികച്ച സ്വകാര്യ സ്ഥാപനം – ടൊയോട്ട,കണ്ണൂർ
9. മികച്ച വ്യാപാര സ്ഥാപനം – ബേക്ക് സ്റ്റോറി
10. മികച്ച സ്കൂൾ (സർക്കാർ) – ഗവ.യു.പി സ്കൂൾ മട്ടന്നൂർ
11. മികച്ച സ്കൂൾ (എയ്‌ഡഡ്) – നരവൂർ സൌത്ത് എൽ പിസ്കൂൾ
12. മികച്ച സ്കൂൾ (അൺ എയ്‌ഡഡ്) – റാണി ജയ് ഹയർ സെക്കൻററി സ്കൂൾ, നിർമല ഗിരി
13. മികച്ച കോളേജ് – പയ്യന്നൂർ കോളേജ്
14. മികച്ച റസിഡൻസ് അസോസിയേഷൻ – എടച്ചേരി റസിഡൻസ് അസോസിയേഷൻ
15. മികച്ച പ്രവർത്തനം ഡിപ്പാർട്ട്മെൻ്റ് – ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡയറി ഡവലപ്പ്മെൻറ്
16. മികച്ച ടൗൺ – മൂന്നുപെരിയ ടൌൺ(പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്)
17. മികച്ച ടൂറിസം കേന്ദ്രം – ഏഴരക്കുണ്ട്(എരുവേശ്ശി ഗ്രാമ പഞ്ചായത്ത്)
18. വാതിൽ പടി ശേഖരണം മികച്ച തദ്ദേശസ്ഥാപനം – ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്
19. ഉറവിട മാലിന്യ സംസ്കരണം മികച്ച പഞ്ചായത്ത് – ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്
20. ഉറവിട മാലിന്യസംസ്കരണം മികച്ച മുനിസിപ്പാലിറ്റി – ശ്രീകണ്ഠാപുരം നഗരസഭ
21. ഹരിത വിദ്യാലയം പദവി മികച്ച പഞ്ചായത്ത് – കേളകം ഗ്രാമ പഞ്ചായത്ത്
22. ഹരിത വിദ്യാലയ പദവി മികച്ച മുൻസിപ്പാലിറ്റി – തലശ്ശേരി മുൻസിപ്പാലിറ്റി
23. ഹരിത കലാലയം പദവി മികച്ച പഞ്ചായത്ത് – ചെറുതാഴം ഗ്രാമ പഞ്ചായത്ത്
24. ഹരിത കലാലയം പദവി മികച്ച മുൻസിപ്പാലിറ്റി – മട്ടന്നൂർ മുൻസിപ്പാലിറ്റി
25. ഹരിത ടൗൺ പദവി മികച്ച പഞ്ചായത്ത് – പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്
26. ഹരിത ടൗൺ പദവി മികച്ച മുനിസിപ്പാലിറ്റി – പയ്യന്നൂർ മുൻസിപ്പാലിറ്റി
27. ഹരിത സ്ഥാപന പദവി മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
28. ഹരിത സ്ഥാപന പദവി മികച്ച മുനിസിപ്പാലിറ്റി – കൂത്തുപറമ്പ് മുൻസിപ്പാലിറ്റി
29. ഹരിത അയൽക്കൂട്ടം പദവി മികച്ച മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
30. ഹരിത അയൽക്കൂട്ടം പദ്ധതി മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
31. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച പഞ്ചായത്ത് – ഉളിക്കൽ ഗ്രാമ പഞ്ചായത്ത്
32. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
33. ഹരിത പൊതുസ്ഥല പദവി മികച്ച പഞ്ചായത്ത് – പായം ഗ്രാമ പഞ്ചായത്ത്
34. ഹരിത പൊതുസ്ഥല പദവി മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
35. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് – പെരളശ്ശേരി( എടക്കാട് ബ്ലോക്ക്)
36. ആദരം – കണ്ണൂർ കോർപറേഷൻ
37. ആദരം – ജില്ലാ പഞ്ചായത്ത്, കണ്ണൂർ
38. ആദരം- മുനിസിപ്പാലിറ്റി
പാനൂർ
ഇരിട്ടി
തലശ്ശേരി
കൂത്തുപറമ്പ്
മട്ടന്നൂർ
ശ്രീകണ്ഠപുരം
തളിപ്പറമ്പ്
പയ്യന്നൂർ
39. മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
40. ആദരം – ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ
കല്ല്യാശ്ശേരി
ഇരിക്കൂർ
കണ്ണൂർ
എടക്കാട്
തലശ്ശേരി
കുത്തുപറമ്പ
പാനൂർ
ഇരിട്ടി
പേരാവൂർ
41. മികച്ച ബ്ലോക്ക് പഞ്ചായത്ത് – തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്
Kannur
കശുവണ്ടി-കശുമാങ്ങ സംഭരണത്തിൽ കരിനിഴൽ; പ്രതീക്ഷ നശിച്ച് കർഷകർ

ശ്രീകണ്ഠപുരം: ഉൽപാദനക്കുറവും വിലയിടിവുംകൊണ്ട് ദുരിതത്തിലായ കശുവണ്ടി കർഷകരോട് ഇത്തവണയും കനിയാതെ അധികൃതർ. മുൻ വർഷത്തേക്കാൾ ഉൽപാദനവും വിലയും നന്നേ കുറവാണ്. സർക്കാർ കശുവണ്ടി-കശുമാങ്ങ സംഭരണം നടത്താത്തതിനാൽ കർഷക സ്വപ്നങ്ങൾക്കാണ് കരിനിഴൽ വീണത്. ഇത്തവണ സീസൺ തുടക്കത്തിൽ 160-165 രൂപ വരെ കിലോക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 138 രൂപയായി. നന്നേ ഗുണനിലവാരം കുറഞ്ഞ കശുവണ്ടിയാണ് കടകളിലെത്തുന്നതെന്ന് ചെങ്ങളായിലെ മലഞ്ചരക്ക് വ്യാപാരി മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. ഉൽപാദനക്കുറവും വേനൽമഴയും കൂടിയായതോടെ ഇനിയും വിലയിടിയുമോയെന്ന ആശങ്കയുണ്ടെന്ന് കർഷകർ പറയുന്നു.സംഭരണം നടക്കാത്തത് മുതലെടുത്ത് വിലയിടിക്കാനാണ് കച്ചവട ലോബികളുടെ നീക്കം. കോവിഡ് കാലത്തുണ്ടായ തകർച്ചയിൽനിന്ന് കശുവണ്ടി കർഷകർക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സ്ഥിതി. അന്ന് കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ സർക്കാർ ഇടപെട്ട് സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്ക് ശേഖരിക്കുകയാണുണ്ടായത്. പിന്നീട് കശുവണ്ടി-കശുമാങ്ങ സംഭരണ കേന്ദ്രങ്ങൾ തുറന്ന് നല്ലവില നൽകി കർഷക രക്ഷക്ക് വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും എല്ലാം ജലരേഖയാവുകയായിരുന്നു.
കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ക്രമേണ വില കൂട്ടിനൽകാനും ധാരണയുണ്ടായിരുന്നു. കശുമാങ്ങയിൽനിന്ന് ജ്യൂസ്, സ്ക്വാഷ്, അച്ചാറുകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം.ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. കൂടാതെ ഗോവൻ മാതൃകയിൽ കശുമാങ്ങയിൽനിന്ന് ഫെനി മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ, എക്സൈസ് വകുപ്പ് അനുമതി വൈകിപ്പിക്കുകയാണുണ്ടായത്. ജില്ലയിൽ പയ്യാവൂർ സഹകരണ ബാങ്ക് നൽകിയ നിവേദനത്തിലായിരുന്നു ഫെനി ഉൽപാദിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ബാങ്കിനു കീഴിൽ എല്ലാ സംവിധാനങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ തടസ്സങ്ങൾ നീങ്ങിയതായും വൈകാതെ ഫെനി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും പയ്യാവൂർ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല. ഗോവൻ മോഡൽ ഫെനിയും മറ്റ് ഉൽപന്നങ്ങളും വിപണിയിലെത്തിച്ച് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാനാവുമെന്ന് സർക്കാർ തന്നെ വിലയിരുത്തിയതാണ്. നിരവധിയാളുകൾക്ക് തൊഴിൽ ലഭ്യമാക്കാനും സാധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കശുമാങ്ങ സംസ്‌കരണ കേന്ദ്രങ്ങളും ഉൽപന്ന നിർമാണ വിതരണ കേന്ദ്രങ്ങളും തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതും വന്നില്ല. കടം വാങ്ങിയും മറ്റും തോട്ടങ്ങൾ പാട്ടത്തിനെടുത്ത കശുവണ്ടി കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ കണ്ണീരൊഴുക്കേണ്ട സ്ഥിതിയാണുള്ളത്.
Kannur
സമ്പൂർണ മാലിന്യവിമുക്ത ജില്ലയായി: കൈയടിക്കാം കണ്ണൂരിന്

കണ്ണൂർ: കണ്ണൂരിന് അഭിമാനകരമായ നേട്ടങ്ങളിലൊന്നായി സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി. മാലിന്യമുക്ത നവകേരളം കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ നടത്തിവരുന്ന മാലിന്യ സംസ്‌കരണ പ്രവർത്തനത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണമാണ് നടന്നത്.പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.മാലിന്യ സംസ്‌കരണ രംഗത്ത് മികവുറ്റ പ്രവർത്തനത്തിന് ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരിക്ക് നൽകി.മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ വ്യത്യസ്തങ്ങളായ മാതൃകകൾ സൃഷ്ടിച്ച കതിരൂർ, പെരളശ്ശേരി, പായം, ചപ്പാരപ്പടവ്, കണ്ണപുരം, പയ്യന്നൂർ, കുഞ്ഞിമംഗലം, കുറ്റിയാട്ടൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും സെൻട്രൽ ജയിലിന്റെയും വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാതല പുരസ്‌കാരങ്ങൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി വിതരണം ചെയ്തു. തുടർന്ന് കതിരൂർ പുല്യോട് വെസ്റ്റ് എൽപി സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച മിനി സ്‌കിറ്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച സംഗീതശിൽപം എന്നിവ അരങ്ങേറി.കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത് പ്രതിജ്ഞ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ടി.സരള, എൻ.വി.ശ്രീജിനി, വി.കെ.സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എം. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശ്രീധരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം.സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മാലിന്യമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ വിപ്ലവകരമായ ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് .പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിൽ കണ്ണൂർ ജില്ല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത് അതിന്റെ ഫലമായാണ് സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി എന്ന നേട്ടം കൈവരിക്കാനായത്. ആധുനിക നവകേരള സൃഷ്ടിക്ക് ശുചിത്വബോധമുള്ള സമൂഹം അനിവാര്യമാണ് -മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്