Connect with us

Kannur

കുട്ടികളെ വരൂ…വായന ലഹരിയാക്കാം

Published

on

Share our post

കണ്ണൂർ:അവധിക്കാലം ആഹ്ലാദകരമാക്കാൻ പദ്ധതിയൊരുക്കി ബഡിങ് റൈറ്റേഴ്‌സ്‌. സമഗ്ര ശിക്ഷ കേരളവും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന്‌ ‘എഴുത്തുകൂട്ടം വായനക്കൂട്ടം- വായനശാലകളിൽ’ പദ്ധതിയാണ്‌ കുട്ടികൾക്കായി തയ്യാറാക്കിയത്‌. വായനയും സർഗാത്മകതയും പരിപോഷിപ്പിക്കാൻ വിദ്യാലയങ്ങളിൽ സമഗ്രശിക്ഷാ കേരളം നടപ്പാക്കിയ പദ്ധതിയാണ് ബഡിങ് റൈറ്റേഴ്സ്. അവധിക്കാലത്ത് കുട്ടികളെ ഗ്രന്ഥശാലകളിലെത്തിച്ച്‌ മികച്ച വായനക്കാരാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാല പഞ്ചായത്ത് സമിതി നേതൃത്വത്തിൽ വായന, എഴുത്ത്, എഡിറ്റിങ് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ശിൽപ്പശാല സംഘടിപ്പിക്കും. നേതൃ സമിതിക്കുകീഴിലെ വായനശാലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലൈബ്രേറിയന്മാരും പരിശീലനത്തിൽ പങ്കാളികളാകും. ഇവരുടെ നേതൃത്വത്തിലായിരിക്കും വായനശാലകളിലെ പ്രവർത്തനം . ബിആർസി ജീവനക്കാർ അക്കാദമിക് പിന്തുണ നൽകും. ലഘുവ്യായാമങ്ങൾ, സുംബ- എയ്റോബിക്സ് ഡാൻസ്, റീൽസ് നിർമാണം, സിനിമാ പ്രദർശനം, കരകൗശല വസ്തുക്കളുടെ നിർമാണം തുടങ്ങിയവയുമുണ്ടാകും. വായന പരിപോഷണത്തിനായി സമഗ്രശിക്ഷ കേരളം ജില്ലയിൽ നടത്തിയ വായനച്ചങ്ങാത്തം വായനശാലകളിൽ പ്രവർത്തനത്തിന്റെ തുടർച്ചയാണിത്.


Share our post

Kannur

ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെ വെല്ലുവിളിച്ച് റഫീന; മയക്കുമരുന്ന് അവർ തന്നെ കൊണ്ടുവെച്ചെന്ന് ഫേസ്ബുക്ക് ലൈവിൽ

Published

on

Share our post

കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും ശനിയാഴ്ച പിടിയിലായിരുന്നു.ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശിനി റഫീന. മയക്കുമരുന്ന് മനപ്പൂർവം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ്റഫീനയുടെ വാദം. എന്നാൽ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടത്തിയിരുന്ന നാലുപേരെയാണ് പറശ്ശിനിക്കടവിൽ എക്സൈസ് പിടികൂടിയത്.  മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി ജംഷീൽ എന്നിവർക്കൊപ്പം ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 490 മില്ലി ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളിൽ ഒരാളായ  റഫീനയാണ് ഫെയ്സ്ബുക്കിൽപങ്കുവെച്ച വീഡിയോയിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

തെറ്റ് ചെയ്തിട്ടില്ലെന്നും എക്സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം. എന്നാൽ വാദങ്ങളെല്ലാം എക്സൈസ് തളളുകയാണ്. തളിപ്പറമ്പ് എക്സൈസ് എടുത്ത എൻഡിപിഎസ് കേസിൽ മറ്റ് മൂന്ന് പേർക്കൊപ്പം പ്രതിയാണ് റഫീന. ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യം കിട്ടിയതെന്നും എക്സൈസ് വ്യക്തമാക്കുന്നു. പെരുന്നാൾ ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ മാർച്ച് 31ന് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ലഹരി സംഘത്തിനൊപ്പം കണ്ണൂരിലും പറശ്ശിനിക്കടവിലും ലോഡ്ജുകളിൽ തങ്ങി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എക്സൈസ് പറയുന്നു. പരസ്പരം ഫോണുകൾ കൈമാറി ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്തു. പിടിയിലായപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്. ലഹരി സംഘത്തിലെ കൂടുതൽ പേർക്കായി എക്സൈസ് അന്വേഷണം തുടരുകയാണ്.


Share our post
Continue Reading

Kannur

മാലിന്യ മുക്തം നവകേരളം- ജില്ലാ തല പുരസ്കാരങ്ങൾ

Published

on

Share our post

കണ്ണൂർ:

1. മികച്ച സിഡിഎസ് – പെരളശ്ശേരി
2. മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം – ആന്തൂർ
3. മികച്ച എംസിഎഫ് – മുണ്ടരി
4. മികച്ച ആർആർഎഫ്(ബ്ലോക്ക്) – പാനൂർ ബ്ലോക്ക്
5. മികച്ച ആർ ആർ എഫ് (നഗര സഭ) – മട്ടന്നൂർ നഗര സഭ
6. മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ് – കുഞ്ഞിമംഗലം
7. മികച്ച സർക്കാർ സ്ഥാപനം – കണ്ണൂർ ജില്ലാ ജയിൽ
8. മികച്ച സ്വകാര്യ സ്ഥാപനം – ടൊയോട്ട,കണ്ണൂർ
9. മികച്ച വ്യാപാര സ്ഥാപനം – ബേക്ക് സ്റ്റോറി
10. മികച്ച സ്കൂൾ (സർക്കാർ) – ഗവ.യു.പി സ്കൂൾ മട്ടന്നൂർ

11. മികച്ച സ്കൂൾ (എയ്‌ഡഡ്) – നരവൂർ സൌത്ത് എൽ പിസ്കൂൾ
12. മികച്ച സ്കൂൾ (അൺ എയ്‌ഡഡ്) – റാണി ജയ് ഹയർ സെക്കൻററി സ്കൂൾ, നിർമല ഗിരി
13. മികച്ച കോളേജ് – പയ്യന്നൂർ കോളേജ്
14. മികച്ച റസിഡൻസ് അസോസിയേഷൻ – എടച്ചേരി റസിഡൻസ് അസോസിയേഷൻ
15. മികച്ച പ്രവർത്തനം ഡിപ്പാർട്ട്മെൻ്റ് – ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡയറി ഡവലപ്പ്മെൻറ്
16. മികച്ച ടൗൺ – മൂന്നുപെരിയ ടൌൺ(പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്)

17. മികച്ച ടൂറിസം കേന്ദ്രം – ഏഴരക്കുണ്ട്(എരുവേശ്ശി ഗ്രാമ പഞ്ചായത്ത്)
18. വാതിൽ പടി ശേഖരണം മികച്ച തദ്ദേശസ്ഥാപനം – ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്
19. ഉറവിട മാലിന്യ സംസ്കരണം മികച്ച പഞ്ചായത്ത് – ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്
20. ഉറവിട മാലിന്യസംസ്കരണം മികച്ച മുനിസിപ്പാലിറ്റി – ശ്രീകണ്ഠാപുരം നഗരസഭ
21. ഹരിത വിദ്യാലയം പദവി മികച്ച പഞ്ചായത്ത് – കേളകം ഗ്രാമ പഞ്ചായത്ത്
22. ഹരിത വിദ്യാലയ പദവി മികച്ച മുൻസിപ്പാലിറ്റി – തലശ്ശേരി മുൻസിപ്പാലിറ്റി

23. ഹരിത കലാലയം പദവി മികച്ച പഞ്ചായത്ത് – ചെറുതാഴം ഗ്രാമ പഞ്ചായത്ത്
24. ഹരിത കലാലയം പദവി മികച്ച മുൻസിപ്പാലിറ്റി – മട്ടന്നൂർ മുൻസിപ്പാലിറ്റി
25. ഹരിത ടൗൺ പദവി മികച്ച പഞ്ചായത്ത് – പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്
26. ഹരിത ടൗൺ പദവി മികച്ച മുനിസിപ്പാലിറ്റി – പയ്യന്നൂർ മുൻസിപ്പാലിറ്റി
27. ഹരിത സ്ഥാപന പദവി മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
28. ഹരിത സ്ഥാപന പദവി മികച്ച മുനിസിപ്പാലിറ്റി – കൂത്തുപറമ്പ് മുൻസിപ്പാലിറ്റി
29. ഹരിത അയൽക്കൂട്ടം പദവി മികച്ച മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്

30. ഹരിത അയൽക്കൂട്ടം പദ്ധതി മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
31. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച പഞ്ചായത്ത് – ഉളിക്കൽ ഗ്രാമ പഞ്ചായത്ത്
32. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
33. ഹരിത പൊതുസ്ഥല പദവി മികച്ച പഞ്ചായത്ത് – പായം ഗ്രാമ പഞ്ചായത്ത്
34. ഹരിത പൊതുസ്ഥല പദവി മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി

35. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് – പെരളശ്ശേരി( എടക്കാട് ബ്ലോക്ക്)
36. ആദരം – കണ്ണൂർ കോർപറേഷൻ
37. ആദരം – ജില്ലാ പഞ്ചായത്ത്, കണ്ണൂർ
38. ആദരം- മുനിസിപ്പാലിറ്റി
പാനൂർ
ഇരിട്ടി
തലശ്ശേരി
കൂത്തുപറമ്പ്
മട്ടന്നൂർ
ശ്രീകണ്ഠപുരം
തളിപ്പറമ്പ്
പയ്യന്നൂർ
39. മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
40. ആദരം – ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ
കല്ല്യാശ്ശേരി
ഇരിക്കൂർ
കണ്ണൂർ
എടക്കാട്
തലശ്ശേരി
കുത്തുപറമ്പ
പാനൂർ
ഇരിട്ടി
പേരാവൂർ
41. മികച്ച ബ്ലോക്ക് പഞ്ചായത്ത് – തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്


Share our post
Continue Reading

Kannur

കശുവണ്ടി-കശുമാങ്ങ സംഭരണത്തിൽ കരിനിഴൽ; പ്രതീക്ഷ നശിച്ച് കർഷകർ

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: ഉ​ൽ​പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും​കൊ​ണ്ട് ദു​രി​ത​ത്തി​ലാ​യ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രോ​ട് ഇ​ത്ത​വ​ണ​യും ക​നി​യാ​തെ അ​ധി​കൃ​ത​ർ. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽ​പാ​ദ​ന​വും വി​ല​യും ന​ന്നേ കു​റ​വാ​ണ്. സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്കാ​ണ് ക​രി​നി​ഴ​ൽ വീ​ണ​ത്. ഇ​ത്ത​വ​ണ സീ​സ​ൺ തു​ട​ക്ക​ത്തി​ൽ 160-165 രൂ​പ വ​രെ കി​ലോ​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 138 രൂ​പ​യാ​യി. ന​ന്നേ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ക​ശു​വ​ണ്ടി​യാ​ണ് ക​ട​ക​ളി​ലെ​ത്തു​ന്ന​തെ​ന്ന് ചെ​ങ്ങ​ളാ​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി മു​ഹ​മ്മ​ദ് കു​ഞ്ഞി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഉ​ൽ​പാ​ദ​ന​ക്കു​റ​വും വേ​ന​ൽ​മ​ഴ​യും കൂ​ടി​യാ​യ​തോ​ടെ ഇ​നി​യും വി​ല​യി​ടി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.സം​ഭ​ര​ണം ന​ട​ക്കാ​ത്ത​ത് മു​ത​ലെ​ടു​ത്ത് വി​ല​യി​ടി​ക്കാ​നാ​ണ് ക​ച്ച​വ​ട ലോ​ബി​ക​ളു​ടെ നീ​ക്കം. കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ​ക്ക് പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. അ​ന്ന് ക​ട​ക​ളി​ൽ ക​ശു​വ​ണ്ടി വാ​ങ്ങാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 80- 90 രൂ​പ​ക്ക് ശേ​ഖ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന് ന​ല്ല​വി​ല ന​ൽ​കി ക​ർ​ഷ​ക ര​ക്ഷ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടും എ​ല്ലാം ജ​ല​രേ​ഖ​യാ​വു​ക​യാ​യി​രു​ന്നു.

ക​ർ​ഷ​ക​ർ​ക്ക് കി​ലോ​ക്ക് മൂ​ന്ന് രൂ​പ ന​ൽ​കി ക​ശു​മാ​ങ്ങ സം​ഭ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ക്ര​മേ​ണ വി​ല കൂ​ട്ടി​ന​ൽ​കാ​നും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ക​ശു​മാ​ങ്ങ​യി​ൽ​നി​ന്ന് ജ്യൂ​സ്, സ്ക്വാ​ഷ്, അ​ച്ചാ​റു​ക​ൾ, മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​ക്കി കു​ടും​ബ​ശ്രീ മു​ഖേ​ന​യും മ​റ്റും വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ പ്ര​തീ​ക്ഷ​യും ന​ൽ​കി. കൂ​ടാ​തെ ഗോ​വ​ൻ മാ​തൃ​ക​യി​ൽ ക​ശു​മാ​ങ്ങ​യി​ൽ​നി​ന്ന് ഫെ​നി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി വൈ​കി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ജി​ല്ല​യി​ൽ പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​യി​രു​ന്നു ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ബാ​ങ്കി​നു കീ​ഴി​ൽ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി​യ​താ​യും വൈ​കാ​തെ ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പ​യ്യാ​വൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ന്റ് ടി.​എം. ജോ​ഷി പ​റ​ഞ്ഞു.നി​ല​വി​ൽ ലോ​ഡു​ക​ണ​ക്കി​ന് ക​ശു​മാ​ങ്ങ​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽ ന​ശി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ചാ​രാ​യ നി​ർ​മാ​ണ​ത്തി​നും മ​റ്റും ക​ശു​മാ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​മു​ണ്ടാ​ക്കു​ന്നി​ല്ല. ഗോ​വ​ൻ മോ​ഡ​ൽ ഫെ​നി​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ച്ച് ന​ല്ല സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​നാ​വു​മെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ വി​ല​യി​രു​ത്തി​യ​താ​ണ്. നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ശു​മാ​ങ്ങ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഉ​ൽ​പ​ന്ന നി​ർ​മാ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തും വ​ന്നി​ല്ല. ക​ടം വാ​ങ്ങി​യും മ​റ്റും തോ​ട്ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ക​ണ്ണീ​രൊ​ഴു​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.


Share our post
Continue Reading

Trending

error: Content is protected !!