Kannur
ബസ് തൊഴിലാളികളുടെ ബോണസ് പത്തിനുള്ളില്‍ വിതരണം ചെയ്യും

കണ്ണൂർ: ജില്ലയിലെ ബസ് തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷത്തെ ബോണസ് ഏപ്രില്‍ പത്തിനുളളില്‍ വിതരണം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ എം. സിനിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തൊഴിലാളികള്‍ക്ക് പ്രതിമാസം 3500 രൂപ സീലിംഗ് നിശ്ചയിച്ച് ആയതിന്റെ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം ബോണസ് നല്‍കാൻ യോഗത്തില്‍ തീരുമാനിച്ചു. തൊഴിലുടമകളെ പ്രതിനിധീകരിച്ച് രാജ്കുമാര്‍ കരുവാരത്ത്, കെ.ഗംഗാധരന്‍, പി.കെ.പവിത്രന്‍, കെ.വിജയന്‍, ടൈറ്റസ് ബെന്നി എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി വി.വി.പുരുഷോത്തമന്‍, താവം ബാലകൃഷ്ണന്‍, വി.വി.ശശീന്ദ്രന്‍ എന്നവരും യോഗത്തില്‍ പങ്കെടുത്തു.
Kannur
കണ്ണൂര്‍ ലോഡ്ജിലെ അറസ്റ്റ്, യുവാക്കളെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ, വീട്ടുകാരെ പറ്റിച്ചത് പരസ്പരം ഫോണ്‍ കൈമാറി’

കണ്ണൂർ:കണ്ണൂർ പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതീ യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. പറശ്ശിനിക്കടവിലും കോള്‍മൊട്ടയിലും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡില്‍ നാല് പേരാണ് ഇന്നലെ പിടിയിലായത്. രണ്ട് യുവതികളും രണ്ട് യുവാക്കളും. മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷില്‍, ഇരിക്കൂർ സ്വദേശി റഫീന,കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് വലയിലായത്. പെരുന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികള്‍ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് വിളിക്കുമ്ബോഴെല്ലാം ഫോണ്‍ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്സൈസ് പറയുന്നത്. എക്സൈസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാരും അറിയുന്നത്. പിടിയിലായ യുവാക്കളില്‍ ഒരാള്‍ പ്രവാസിയും മറ്റൊരാള്‍ നിർമാണമേഖലയില്‍ തൊഴിലെടുക്കുന്നയാളുമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്. പിടിയിലായ റഫീന മോഡലിങ് രംഗത്തുമുണ്ട്. ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കാനുളള ട്യൂബുകളും മറ്റും എക്സൈസ് പിടിച്ചെടുത്തിരുന്നു. തളിപ്പറമ്ബ് എക്സൈസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്. ലഹരിസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.
Kannur
ലഹരികേസിൽ പുറത്തിറങ്ങി എക്സൈസിനെ വെല്ലുവിളിച്ച് റഫീന; മയക്കുമരുന്ന് അവർ തന്നെ കൊണ്ടുവെച്ചെന്ന് ഫേസ്ബുക്ക് ലൈവിൽ

കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും ശനിയാഴ്ച പിടിയിലായിരുന്നു.ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശിനി റഫീന. മയക്കുമരുന്ന് മനപ്പൂർവം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ്റഫീനയുടെ വാദം. എന്നാൽ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടത്തിയിരുന്ന നാലുപേരെയാണ് പറശ്ശിനിക്കടവിൽ എക്സൈസ് പിടികൂടിയത്. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി ജംഷീൽ എന്നിവർക്കൊപ്പം ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 490 മില്ലി ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളിൽ ഒരാളായ റഫീനയാണ് ഫെയ്സ്ബുക്കിൽപങ്കുവെച്ച വീഡിയോയിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
തെറ്റ് ചെയ്തിട്ടില്ലെന്നും എക്സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം. എന്നാൽ വാദങ്ങളെല്ലാം എക്സൈസ് തളളുകയാണ്. തളിപ്പറമ്പ് എക്സൈസ് എടുത്ത എൻഡിപിഎസ് കേസിൽ മറ്റ് മൂന്ന് പേർക്കൊപ്പം പ്രതിയാണ് റഫീന. ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യം കിട്ടിയതെന്നും എക്സൈസ് വ്യക്തമാക്കുന്നു. പെരുന്നാൾ ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ മാർച്ച് 31ന് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ലഹരി സംഘത്തിനൊപ്പം കണ്ണൂരിലും പറശ്ശിനിക്കടവിലും ലോഡ്ജുകളിൽ തങ്ങി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എക്സൈസ് പറയുന്നു. പരസ്പരം ഫോണുകൾ കൈമാറി ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്തു. പിടിയിലായപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്. ലഹരി സംഘത്തിലെ കൂടുതൽ പേർക്കായി എക്സൈസ് അന്വേഷണം തുടരുകയാണ്.
Kannur
മാലിന്യ മുക്തം നവകേരളം- ജില്ലാ തല പുരസ്കാരങ്ങൾ

കണ്ണൂർ:
1. മികച്ച സിഡിഎസ് – പെരളശ്ശേരി
2. മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം – ആന്തൂർ
3. മികച്ച എംസിഎഫ് – മുണ്ടരി
4. മികച്ച ആർആർഎഫ്(ബ്ലോക്ക്) – പാനൂർ ബ്ലോക്ക്
5. മികച്ച ആർ ആർ എഫ് (നഗര സഭ) – മട്ടന്നൂർ നഗര സഭ
6. മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ് – കുഞ്ഞിമംഗലം
7. മികച്ച സർക്കാർ സ്ഥാപനം – കണ്ണൂർ ജില്ലാ ജയിൽ
8. മികച്ച സ്വകാര്യ സ്ഥാപനം – ടൊയോട്ട,കണ്ണൂർ
9. മികച്ച വ്യാപാര സ്ഥാപനം – ബേക്ക് സ്റ്റോറി
10. മികച്ച സ്കൂൾ (സർക്കാർ) – ഗവ.യു.പി സ്കൂൾ മട്ടന്നൂർ
11. മികച്ച സ്കൂൾ (എയ്‌ഡഡ്) – നരവൂർ സൌത്ത് എൽ പിസ്കൂൾ
12. മികച്ച സ്കൂൾ (അൺ എയ്‌ഡഡ്) – റാണി ജയ് ഹയർ സെക്കൻററി സ്കൂൾ, നിർമല ഗിരി
13. മികച്ച കോളേജ് – പയ്യന്നൂർ കോളേജ്
14. മികച്ച റസിഡൻസ് അസോസിയേഷൻ – എടച്ചേരി റസിഡൻസ് അസോസിയേഷൻ
15. മികച്ച പ്രവർത്തനം ഡിപ്പാർട്ട്മെൻ്റ് – ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡയറി ഡവലപ്പ്മെൻറ്
16. മികച്ച ടൗൺ – മൂന്നുപെരിയ ടൌൺ(പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്)
17. മികച്ച ടൂറിസം കേന്ദ്രം – ഏഴരക്കുണ്ട്(എരുവേശ്ശി ഗ്രാമ പഞ്ചായത്ത്)
18. വാതിൽ പടി ശേഖരണം മികച്ച തദ്ദേശസ്ഥാപനം – ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്
19. ഉറവിട മാലിന്യ സംസ്കരണം മികച്ച പഞ്ചായത്ത് – ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്
20. ഉറവിട മാലിന്യസംസ്കരണം മികച്ച മുനിസിപ്പാലിറ്റി – ശ്രീകണ്ഠാപുരം നഗരസഭ
21. ഹരിത വിദ്യാലയം പദവി മികച്ച പഞ്ചായത്ത് – കേളകം ഗ്രാമ പഞ്ചായത്ത്
22. ഹരിത വിദ്യാലയ പദവി മികച്ച മുൻസിപ്പാലിറ്റി – തലശ്ശേരി മുൻസിപ്പാലിറ്റി
23. ഹരിത കലാലയം പദവി മികച്ച പഞ്ചായത്ത് – ചെറുതാഴം ഗ്രാമ പഞ്ചായത്ത്
24. ഹരിത കലാലയം പദവി മികച്ച മുൻസിപ്പാലിറ്റി – മട്ടന്നൂർ മുൻസിപ്പാലിറ്റി
25. ഹരിത ടൗൺ പദവി മികച്ച പഞ്ചായത്ത് – പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്
26. ഹരിത ടൗൺ പദവി മികച്ച മുനിസിപ്പാലിറ്റി – പയ്യന്നൂർ മുൻസിപ്പാലിറ്റി
27. ഹരിത സ്ഥാപന പദവി മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
28. ഹരിത സ്ഥാപന പദവി മികച്ച മുനിസിപ്പാലിറ്റി – കൂത്തുപറമ്പ് മുൻസിപ്പാലിറ്റി
29. ഹരിത അയൽക്കൂട്ടം പദവി മികച്ച മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
30. ഹരിത അയൽക്കൂട്ടം പദ്ധതി മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
31. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച പഞ്ചായത്ത് – ഉളിക്കൽ ഗ്രാമ പഞ്ചായത്ത്
32. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
33. ഹരിത പൊതുസ്ഥല പദവി മികച്ച പഞ്ചായത്ത് – പായം ഗ്രാമ പഞ്ചായത്ത്
34. ഹരിത പൊതുസ്ഥല പദവി മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
35. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് – പെരളശ്ശേരി( എടക്കാട് ബ്ലോക്ക്)
36. ആദരം – കണ്ണൂർ കോർപറേഷൻ
37. ആദരം – ജില്ലാ പഞ്ചായത്ത്, കണ്ണൂർ
38. ആദരം- മുനിസിപ്പാലിറ്റി
പാനൂർ
ഇരിട്ടി
തലശ്ശേരി
കൂത്തുപറമ്പ്
മട്ടന്നൂർ
ശ്രീകണ്ഠപുരം
തളിപ്പറമ്പ്
പയ്യന്നൂർ
39. മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
40. ആദരം – ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ
കല്ല്യാശ്ശേരി
ഇരിക്കൂർ
കണ്ണൂർ
എടക്കാട്
തലശ്ശേരി
കുത്തുപറമ്പ
പാനൂർ
ഇരിട്ടി
പേരാവൂർ
41. മികച്ച ബ്ലോക്ക് പഞ്ചായത്ത് – തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്