Kerala
തകര്‍ത്ത് മഴ പെയ്യും ! കുടയെടുത്താല്‍ മാത്രം പോര, ജാഗ്രതയും വേണം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ചുവടെ.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
03/04/2025 : പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
04/04/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
05/04/2025 : ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
06/04/2025 : മലപ്പുറം, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Kerala
പോക്സോ കേസുകൾ അന്വേഷിക്കാന്‍ പോലീസില്‍ ഇനി പ്രത്യേക വിഭാഗം

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസുകൾ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്സോ കേസുകള്‍ അന്വേഷിക്കുന്നത് ഈ വിഭാഗമായിരിക്കും. നാല് ഡി.വൈ.എസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ്.ഐ മാര്‍ക്കായിരിക്കും യൂണിറ്റിന്റെ ചുമതല. 2012-ലാണ് പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.
Kerala
അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയില്‍

മലപ്പുറം: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ പോലീസ് പിടികൂടി. യുഗാൺഡ സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ(30)യെയാണ് അരീക്കോട് ഇന്‍സ്പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുഗാൺഡൻ യുവതിയെന്ന് പോലീസ് പറഞ്ഞു.ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് യുഗാൺഡ സ്വദേശിനിയായ നാകുബുറെ. യുവതിയെ വിശദമായി ചോദ്യം ചെയ്തതില്‍ ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട ചില നൈജീരിയന്‍ സ്വദേശികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസീസ് എന്ന അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുന്‍പ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിന്‍ച്ചുവട്ടില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവില്‍നിന്ന് എത്തിച്ച ലഹരിമരുന്ന് വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് ഇവര്‍ക്ക് എംഡിഎംഎ നല്കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരും അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട വിദേശവനിതയും ബെംഗളൂരുവില്‍നിന്ന് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
നേരത്തെ അറസ്റ്റിലായവരില്‍നിന്ന് ലഹരിക്കടത്തിന് ഉപയോഗിച്ച ആഡംബര വാഹനങ്ങളടക്കം പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ അസീസിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ലഹരിക്കടത്ത്, കവര്‍ച്ച ഉള്‍പ്പെടെ 50-ഓളം കേസുകളുണ്ട്. കഞ്ചാവ് കടത്തിനിടെ നേരത്തേ പിടിയിലായ ഇയാള്‍ ആന്ധ്രപ്രദേശില്‍ ജയില്‍വാസവും അനുഭവിച്ചിരുന്നു. രണ്ടുതവണ കാപ്പ നിയമപ്രകാരവും നടപടി നേരിട്ടു. അറസ്റ്റിലായ ഷമീര്‍ കരിപ്പൂര്‍, നിലമ്പൂര്‍ സ്റ്റേഷനുകളിലെ അടിപിടി, ലഹരിക്കേസുകളിലെ പ്രതിയാണ്. അനസ് മരട് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത എംഡിഎംഎ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. സുഹൈലിനെ തായ്ലാന്‍ഡില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിനിടെ ജയ്പൂരില്‍ കസ്റ്റംസും പിടികൂടിയിരുന്നു.പ്രതികള്‍ ലഹരിവില്‍പ്പനയിലൂടെ സമ്പാദിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, അരീക്കോട് ഇന്‍സ്പെക്ടര്‍ സിജിത്ത്, എസ്ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്മണ്യന്, സബീഷ്, അബ്ദുള്ള ബാബു, അരീക്കോട് സ്റ്റേഷനിലെ ലിജീഷ്, അനില എന്നിവരും അടങ്ങിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്