കൂടൽമാണിക്യം ക്ഷേത്രം ജാതി വിവേചനം; കഴകം ജീവനക്കാരൻ രാജിവച്ചു

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ രാജിവച്ചു. ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ബി.എ ബാലുവാണ് രാജിവച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർക്ക് രാജി കത്ത് കൈമാറി. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് രാജി. ബാലുവിന്റെ രാജി സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ സി.കെ ഗോപി അറിയിച്ചു.