ട്രെന്‍ഡിനൊപ്പം കേരളപോലീസും; വൈറലായി ജനങ്ങൾക്കൊപ്പമുള്ള ‘ജിബിലി’ ചിത്രങ്ങള്‍

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ജിബ്‌ലി ട്രെൻഡിന്റെ ഭാഗമായി കേരളാ പോലീസും. ജനങ്ങൾക്ക് സേവനം ചെയ്യുന്നതിന്റെയും അവരോട് സംവദിക്കുകയും ചെയ്യുന്ന പോലീസുകാരുടെ ചിത്രങ്ങളാണ് ജിബ്‌ലി ആനിമേഷൻ രൂപത്തിലേക്ക് മാറ്റിയത്. ട്രെൻഡിനൊപ്പം എന്ന കുറിപ്പോടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിൽ കേരളാ പോലീസ് തന്നെയാണ് വീഡിയോ പങ്കുവെച്ചത്.