മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.