Kerala
സ്കൂളുകള്‍ അടച്ചു, ഇനി അവധിക്കാലം; കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുമ്ബോള്‍ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

പരീക്ഷകള്‍ കഴിഞ്ഞ് അവധിക്കാലമായതോടെ കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കും നിർദ്ദേശവുമായി കേരള പൊലീസ്. അവധിക്കാലത്ത് സ്വാഭാവികമായും കുട്ടികള്‍ ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നല്‍കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
പൊലീസിന്റെ നിർദ്ദേശങ്ങള്‍
ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.
അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യർത്ഥനകള്‍ സ്വീകരിക്കാതിരിക്കുക.
ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക.
ഓണ്‍ലൈൻ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.
Kerala
മലയാളം പഠിപ്പിക്കും, പുസ്തകം വായിപ്പിക്കും; വായനശാലകൾ കുട്ടികളെ വിളിക്കുന്നു


തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയിൽനിന്നു കുട്ടികളെ രക്ഷിക്കാൻ വായനക്കളരിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തൊട്ടാകെ വായനശാലകളിൽ ഒരുമാസത്തെ വായനക്കളരി നടത്തും. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും.മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളും കേരളത്തിലുണ്ടെന്നതിൽ അതിശയോക്തിയില്ലെന്ന് കൗൺസിൽ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് കളരിയൊരുക്കുന്നത്. ബാലവേദിയില്ലാത്ത വായനശാലകളിൽ 15-നകം രൂപവത്കരിക്കും. ഏപ്രിലിൽ 10 ദിവസവും മേയിൽ 20 ദിവസവും മൂന്നുമുതൽ ആറുവരെ നടത്തുന്ന കളരിയിൽ രസകരമായി മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും. രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. ദിവസവും 25 കുട്ടികളെയെങ്കിലും കളരയിലെത്തിക്കും. കളരി നടത്തുന്നതിന് ബാലവേദിക്കുള്ള നിലവിലെ സഹായം 3000 രൂപയിൽനിന്ന് 5000 ആക്കി.
Kerala
കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി


തിരുവനന്തപുരം: തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണിത്.രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് പിടികൂടിയ മുറിയിൽ ആളുണ്ടായിരുന്നില്ല. മുറികളിലെ പരിശോധന എക്സൈസ് സംഘം പൂര്‍ത്തിയാക്കി. മറ്റൊന്നും എക്സൈസ് സംഘം കണ്ടെത്തിയിട്ടില്ല. 12.30ഓടെ പരിശോധന പൂര്‍ത്തിയാക്കി എക്സൈസ് സംഘം മടങ്ങി. ഹോസ്റ്റൽ മുറിയിൽ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്സൈസ് സംഘം വിദ്യാര്‍ത്ഥികളെ കാണിച്ചിരുന്നു. കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.
Kerala
സമസ്ത മദ്റസകൾ ഏപ്രിൽ എട്ടിന് തുറക്കും


കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന മദ്രസ്സകൾ റമദാൻ അവധികഴിഞ്ഞ് ഏപ്രിൽ എട്ടിന് (ശവ്വാൽ 09,ചൊവ്വ) തുറന്ന് പ്രവർത്തിക്കുമെന്ന് സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫിസിൽ നിന്ന് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്