Kerala
മരണനിരക്കിൽ വൻവർധന; കോവിഡിനു ശേഷം കേരളത്തിൽ മരണം കൂടി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്രമേഹവും പോഷകക്കുറവും തൈറോയ്ഡ് പ്രശ്നങ്ങളും കാരണമുള്ള മരണനിരക്കിൽ വൻവർധന. മുൻവർഷത്തെക്കാൾ 6.79% വർധനയാണ് 2023 ൽ ഉണ്ടായത്. മറ്റു രോഗങ്ങളാലുള്ള മരണങ്ങളിൽ ഒന്നോ രണ്ടോ ശതമാനം മാത്രമാണു വർധന. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയാറാക്കിയ വാർഷിക പഠനറിപ്പോർട്ടിലാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ പേർ മരിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും കാരണമാണ്– 26.44%. 13.60% പേരുടെ മരണകാരണം കാൻസറാണ്.പ്രമേഹവും പോഷകക്കുറവും തൈറോയ്ഡ് പ്രശ്നങ്ങളും കാരണമുള്ള മരണം 2022ൽ 13.66 ശതമാനമായിരുന്നത് ഒരു വർഷം കൊണ്ട് 20.45 ശതമാനമായി. ഇൗ ഗണത്തിൽ 93.34% പേരും ജീവൻ വെടിഞ്ഞത് പ്രമേഹം കൊണ്ടുതന്നെ. ശ്വസനസംബന്ധമായ രോഗങ്ങൾ കാരണമുള്ള മരണനിരക്കിൽ 7.95 ശതമാനത്തിൽനിന്ന് 7.99 ശതമാനമെന്ന നേരിയ വർധന മാത്രം. ദഹനസംവിധാനത്തിലെ തകരാറുകൾ കൊണ്ടുള്ള മരണനിരക്കിൽ കുറവാണുണ്ടായത്. 7.15 ശതമാനത്തിൽ നിന്ന് 5.87 ശതമാനത്തിലേക്ക്. മരിക്കുന്ന പുരുഷൻമാരിൽ 46% പേരും 70 വയസ്സിനു മേൽ പ്രായക്കാരാണ്. സ്ത്രീകളിൽ ഇത് 59%. 65–69 പ്രായഗണത്തിൽപെട്ട പുരുഷൻമാർ 14 % മരിക്കുമ്പോൾ അതിനെക്കാളേറെ മരണം 55–64 പ്രായക്കാരിൽ സംഭവിക്കുന്നു: 22%. സ്ത്രീകളിൽ ഇത് യഥാക്രമം 13 ശതമാനവും 16 ശതമാനവുമാണ്. സംസ്ഥാനത്ത് വർഷം ശരാശരി രണ്ടര ലക്ഷം പേരാണു മുൻപു മരിച്ചിരുന്നതെങ്കിൽ കോവിഡിനു ശേഷമുള്ള വർഷങ്ങളിൽ മരണം 3 ലക്ഷത്തിലേറെയാണ്. 2021ൽ 3.39 ലക്ഷം പേരും 2022 ൽ 3.23 ലക്ഷം പേരും 2023 ൽ 3.04 ലക്ഷം പേരും മരിച്ചു.
Kerala
രോഗികള്‍ക്ക് ആശ്വാസം; കെ.എസ്ഡി.പി മരുന്നുകള്‍ ഇനി പൊതുവിപണിയിലും; ഉദ്ഘാടനം ഏപ്രില്‍ എട്ടിന്


പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെ.എ.സ്ഡി.പി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ ‘മെഡിമാര്‍ട്ട്’ എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ എട്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം െചയ്യും.10 മുതല്‍ 90 വരെ ശതമാനം വിലകുറച്ചാകും വില്‍പ്പന. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വൈകാതെ ചില്ലറവില്‍പ്പന തുടങ്ങുമെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു പറഞ്ഞു. 92 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ചില്ലറ വില്‍പ്പന ശാലകളിലെത്തിക്കും. മറ്റു കമ്പനികളുടെ മരുന്നുകളും കുറഞ്ഞവിലയില്‍ ലഭ്യമാക്കും. സര്‍ക്കാരാശുപത്രികള്‍ക്കു മാത്രമാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. പൊതുവിപണിയിലും ഇതു കിട്ടുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും. അര്‍ബുദം, വൃക്കരോഗ മരുന്നുകളും ഭാവിയില്‍ കുറഞ്ഞവിലയ്ക്കു വാങ്ങാനാകും. അര്‍ബുദ മരുന്നുകളടക്കം നിര്‍മിക്കുന്ന ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.രാവിലെ 10-നാണ് ഉദ്ഘാടനം. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്‌മണ്യന്‍ അറിയിച്ചു.
Kerala
കാലിക്കറ്റില്‍ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി; പൊതുപ്രവേശന പരീക്ഷ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ


കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്സി ഫൊറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയുടെ (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15-ന് അവസാനിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍ത്തന്നെ ഒരു സെഷനില്‍നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍വിഭാഗത്തിന് 610 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 270 രൂപയും എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 390 രൂപയുമാണ് അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നായിരിക്കും. അപേക്ഷ പൂര്‍ത്തീകരിച്ച് പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും admission.uoc.a-c.in.
Kerala
ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ


കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്