സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍; സൗജന്യ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Share our post

കൊച്ചി: സൈബര്‍ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴില്‍ സാധ്യതകളെ പരിചയപ്പെടുത്തുന്ന അഞ്ചുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ബിരുദാനന്തര ബിരുദധാരികളായ പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ബിരുദ/ബിരുദാനന്തര ബിരുദ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഒപ്പം, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുപതിനായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് വൗച്ചറും ലഭിക്കും. ടെക്‌നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യയുടെ സിഎസ്ആര്‍ പ്രൊജക്റ്റായ ടെക്‌നോവാലി ടെക്‌നോളജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐടി ഓറിയന്റെഷന്‍ പ്രോഗ്രാം നടക്കുന്നത്. ഏപ്രില്‍ ആദ്യ വാരം നടക്കുന്ന സൗജന്യ ക്ലാസ്സില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 9745218777 എന്ന നമ്പറില്‍ വിളിക്കുക.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!