Connect with us

Kerala

വിഷു-ഈസ്റ്റർ അവധിക്ക് എങ്ങനെ നാട്ടിലെത്തുമെന്ന് ആശങ്ക വേണ്ട; അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി

Published

on

Share our post

തിരുവനന്തപുരം: വിഷു – ഈസ്റ്റർ അവധി ദിവസങ്ങളോട് അനുബന്ധിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 9-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകളെന്നും കെഎസ്ആർടിസി അറിയിച്ചു.

ഏപ്രിൽ 9 മുതൽ 21 വരെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

1) 19.45 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
2) 20.15 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
3) 20.50 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട, മാനന്തവാടി വഴി)
4) 19.15 ബെംഗളൂരു – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5) 17.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6) 18.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.10 ബെംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8) 20. 30 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
09) 21.45 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
10) 19:30 ബെംഗളൂരു – തിരുവനന്തപുരം ( നാഗർകോവിൽ വഴി)
11)19.30 ചെന്നൈ – എറണാകുളം ( സേലം, കോയമ്പത്തൂർ വഴി )
12) 18.45 ബെംഗളൂരു – അടൂർ) (സേലം, കോയമ്പത്തൂർ വഴി)
13) 19.10- ബെംഗളൂരു – കൊട്ടാരക്കര (സേലം, കോയമ്പത്തൂർ)
14) 18.00 ബെംഗളൂരു – പുനലൂർ (സേലം, കോയമ്പത്തൂർ)
15) 18:20 ബെംഗളൂരു – കൊല്ലം (സേലം, കോയമ്പത്തൂർ)
16) 19:10 ബെംഗളൂരു – ചേർത്തല (സേലം, കോയമ്പത്തൂർ)
17) 19:00 ബെംഗളൂരു – ഹരിപ്പാട് (സേലം, കോയമ്പത്തൂർ)

ഏപ്രിൽ 7 മുതൽ 14 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവ്വീസുകൾ

1. 20.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
2. 21.15 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
3. 21.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
4. 19.45 തൃശ്ശൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
5. 17.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
6.18.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
7. 18.10 കോട്ടയം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
8. 20.10 കണ്ണൂർ – ബെംഗളൂരു (മട്ടന്നൂർ, ഇരിട്ടി വഴി)
9. 21.40 കണ്ണൂർ – ബെംഗളൂരു – (ഇരിട്ടി, കൂട്ടുപുഴ വഴി)
10. 18.00 തിരുവനന്തപുരം-ബെംഗളൂരു- (നാഗർകോവിൽ, മധുര വഴി)
11.19.30 എറണാകുളം ചെന്നൈ – (കോയമ്പത്തൂർ, സേലം വഴി )
12. 16.20 അടൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
13.17.20 കൊട്ടാരക്കര – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
14. 17.30 പുനലൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
15. 18.00 കൊല്ലം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
16. 18.30 ഹരിപ്പാട് – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
17. 19.00 ചേർത്തല – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.


Share our post

Kerala

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം: കെ.എസ്.ഇ.ബി

Published

on

Share our post

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി. ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിച്ചു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.


Share our post
Continue Reading

Kerala

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി കേരള സര്‍വകലാശാലയില്‍ പഠിക്കാനാകില്ല; കടുങ്ങും, പഴുതടച്ച നീക്കം

Published

on

Share our post

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാന്‍ നടപടിയുമായി കേരള സര്‍വകലാശാല. ഇനി മുതല്‍ സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാന്‍സലര്‍ (വിസി) ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോസ്റ്റലിലെ റെയ്ഡിനെ കേരള വിസി സ്വാഗതം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ പോലീസ് നടപടിയെ സര്‍വകലാശാല സ്വാഗതം ചെയ്യുന്നു. കാര്യവട്ടത്തെ സര്‍വകലാശാലാ ഹോസ്റ്റല്‍ അടക്കം എല്ലാ ഹോസ്റ്റലുകളിലും ഈ രീതിയില്‍ പോലീസ് റെയ്ഡ് നടത്തുകയും കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും വേണം.

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതുകൊണ്ട് റെയ്ഡ് വേണം എന്നല്ല. എല്ലാ കുട്ടികളും ആരോപണവിധേയരാണ്. അതുകൊണ്ടാണ് ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ് നടത്തി അവിടം ക്ലീനാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത്.’ -വൈസ് ചാന്‍സലര്‍ പറഞ്ഞു. ‘മയക്കുമരുന്നിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നടപടിയാണ് കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുള്ളത്. ഇനി മുതല്‍ കേരള സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ‘ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം വേണം. സത്യവാങ്മൂലത്തിന് വിരുദ്ധമായി വിദ്യാര്‍ഥി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടാല്‍ സര്‍വകലാശാലയ്ക്ക് നടപടിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം വരാം. പക്ഷേ ഇങ്ങനെയൊരു കാര്യമാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്.’ -കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘോഷമാക്കാം; അണ്‍ലിമിറ്റഡ് ഓഫര്‍ കാലാവധി നീട്ടി റിലയന്‍സ് ജിയോ

Published

on

Share our post

കൊച്ചി/ മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോ ഹോട്ട്സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ. ഏപ്രില്‍ 15-ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഓഫര്‍ മാര്‍ച്ച് 17-നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31-നായിരുന്നു ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാം.

എന്തെല്ലാമുണ്ട് അണ്‍ലിമിറ്റഡ് ഓഫറില്‍:

90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4K ക്വാളിറ്റിയില്‍ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4K-യില്‍ കാണാം, തികച്ചും സൗജന്യമായി.
വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍/ എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍ 4K-യില്‍ വളരെ മികച്ച ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അള്‍ട്രാ-ഫാസ്റ്റ് ഇന്റര്‍നെറ്റിന്റെയും മികച്ച ഹോം എന്റര്‍ടെയ്ന്‍മെന്റിന്റെയും സൗജന്യ ട്രയല്‍ സേവനം അനുഭവിക്കാം.

ജിയോ എയര്‍ ഫൈബറിലൂടെ ലഭ്യമാകുന്നത്:

800+ ടിവി ചാനലുകള്‍, 11+ ഒടിടി ആപ്പുകള്‍, അണ്‍ലിമിറ്റഡ് വൈഫൈ കൂടാതെ മറ്റു നിരവധി സേവനങ്ങള്‍.

ഓഫര്‍ എങ്ങനെ ലഭ്യമാകും:

2025 മാര്‍ച്ച് 17-നും ഏപ്രില്‍ 15-നും ഇടയില്‍ റീചാര്‍ജ് ചെയ്യുക/ പുതിയ സിം നേടുക.
നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുക.
പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം നേടുക.
ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ 60008-60008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കാനുള്ള ഓപ്ഷനുമുണ്ട്.

ഓഫറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍

മാര്‍ച്ച് 17-ന് മുമ്പ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ സേവനങ്ങള്‍ നേടാവുന്നതാണ്. 2025 മാര്‍ച്ച് 22-നായിരിക്കും ജിയോ ഹോട്ട്സ്റ്റാര്‍ പാക്ക് ആക്റ്റിവേറ്റ് ആകുക. അന്നാണ് ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത്. 90 ദിവസമായിരിക്കും കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് jio.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ജിയോസ്റ്റോര്‍ സന്ദര്‍ശിക്കുക. ജിയോഎഐ ക്ലൗഡ് അധിഷ്ഠിതമാണ്ഈഓഫറുകള്‍.


Share our post
Continue Reading

Trending

error: Content is protected !!