കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്കൂള്‍ പയ്യന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

പയ്യന്നൂർ: മിതമായ നിരക്കില്‍ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന ലക്ഷ്യത്തോടെ കെഎസ്‌ആർടിസി ആവിഷ്കരിച്ച ഡ്രൈവിംഗ് സ്കൂള്‍ പയ്യന്നൂരില്‍ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യത്തെ കെഎസ്‌ആർടിസി ഡ്രൈവിംഗ് സ്കൂളാണ് പയ്യന്നൂരിലേത്. പയ്യന്നൂർ പെരുമ്ബയിലെ കെഎസ്‌ആർട്ടിസി ഡിപ്പോയില്‍ ടി.ഐ. മധുസൂദനൻ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. കെഎസ്‌ആർടിസി നോർത്ത് സോണല്‍ ഓഫീസർ വി. മനോജ് കുമാർ, പയ്യന്നൂർ ഡിപ്പോയിലെ അസി. ഡിപ്പോ എൻജിനിയർ എ. സന്തോഷ്, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികള്‍, ടി.കെ. രാജേഷ്, കെ. ജയൻ, കെ.വി. സജിത്ത്, പയ്യന്നൂർ എടിഒ ആല്‍വിൻ ടി. സേവ്യർ, കണ്‍ട്രോളിംഗ് ഇൻസ്‌പക്‌ടർ (ജനറല്‍) ബിജുമോൻ പിലാക്കല്‍ എന്നിവർ പ്രസംഗിച്ചു.