കിഴക്കന്‍ ആകാശത്ത് ഇരട്ട സൂര്യോദയം 29-ന്

Share our post

മാര്‍ച്ചില്‍ വീണ്ടുമൊരു സൂര്യഗ്രഹണം. ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ ചന്ദ്രന്‍ കടന്ന് പോവുകയും സൂര്യനെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണ് ഉണ്ടാവുക. അതായത് ചന്ദ്രന്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറയ്ക്കുകയുള്ളൂ. ഇന്ത്യന്‍ സമയം മാര്‍ച്ച് 29 ഉച്ചക്ക് 2.20 നാണ് സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 4.17 ആവുമ്പോഴേക്കും അത് പൂര്‍ണതയിലെത്തും. 6.13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും. ആകെ 4 മണിക്കൂര്‍ നേരമാണ് ഗ്രഹണം നടക്കുക. ഇരട്ടസൂര്യോദയ ഗ്രഹണം എന്ന അപൂര്‍വ പ്രതിഭാസമാണ് സവിശേഷത. അതായത് വിവിധ രാജ്യങ്ങളില്‍ സൂര്യോദയത്തിനൊപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക. ഈ സമയം ചന്ദ്രന്റെ നിഴലില്‍ ചന്ദ്രക്കലയുടെ ആകൃതിയിലേക്ക് മാറിയ സൂര്യന്റെ രണ്ടറ്റങ്ങള്‍ കിഴക്കന്‍ ചക്രവാളത്തില്‍ രണ്ട് കൊമ്പുകള്‍ കണക്കെയാണ് ദൃശ്യമാകുക. അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ടസൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയില്‍ നിന്ന് കാണില്ല. യുഎസ്, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം കാണാനാവും. ഇന്ത്യയില്‍ നിന്ന് സൂര്യഗ്രഹണം കാണാന്‍ അത്രയേറെ ആഗ്രഹിക്കുന്നു എങ്കില്‍ തത്സമയ സംപ്രേഷണവും ഉണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!