Kannur
ജോലി ചെയ്ത പ്ലൈവുഡ് ഫാക്ടറിക്ക് തീവെച്ചു; ഒഡീഷ സ്വദേശിക്കെതിരെ കേസ്

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ സ്വദേശിയായ മുന്‍ ജോലിക്കാരനെതിരെ പോലീസ് കേസെടുത്തു. ധര്‍മ്മശാലയിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നവീന്‍ ബോര്‍ഡ്സ് എന്ന ഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്. 23ന് പുലര്‍ച്ചെ 1.30നും രാവിലെ 9 നും ഇടയിലായിരുന്നു സംഭവം. ചിറക്കല്‍ മണ്ഡപത്തിലെ വല്‍സല നിവാസില്‍ പി.ശരത്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഗോഡൗണില്‍ സൂക്ഷിച്ച ഫെയ്സ് വിനീര്‍, കോര്‍ വിനീര്‍, പ്ലൈവുഡുകള്‍, ഡോറുകള്‍ എന്നിവയുള്‍പ്പെടെ കത്തിനശിച്ചു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഫാക്ടറിയിലെ മുന്‍ ജീവനക്കാരന് ബാബയാണ് തീവെപ്പിന് പിന്നിലെന്ന് വ്യക്തമായത്.
Kannur
കണ്ണൂരിൽ പരിശീലനത്തിനിടെ അസി.കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു


കണ്ണൂർ : ഏഴിമലയിൻ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. അക്കാദമിയിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസിൽ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയിൽ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ എൻ.സി.സി. നേവൽ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു. വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റൽ ഗാർഡിൽ എത്തിച്ചത്.
Kannur
സി.ബി.ഐ ചമഞ്ഞ് മൊറാഴ സ്വദേശിയുടെ 3.15 കോടി തട്ടി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ


കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്ഥാൻ സംഗനേർ സ്വദേശി ഭവ്യ ബെൻഷിവാളിനെ (20) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനും ഇടയിലാണ് സംഘം പണം തട്ടിയെടുത്തത്. കേസിൽ 12 പ്രതികളാണുള്ളത്. 2 പ്രതികളെ നേരത്തേ അറ സ്റ്റ് ചെയ്തു. സിം കാർഡ് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും കുറ്റകൃത്യം ചെയ്തുവെന്ന് പറഞ്ഞ് സംഘം വാട്സാപ് വിഡിയോ കോൾ ചെയ്യുകയായിരുന്നു. പണം തന്നാൽ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് പലപ്പോഴായി ഗൂഗിൾ പേ വഴി പണം വാങ്ങി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഡി.വൈ.എസ്.പി പി. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Kannur
ഇഗ്നോക്ക് തെറ്റി; അമ്പതോളം വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രമായി ലഭിച്ചത് കണ്ണൂർ സെൻട്രൽ ജയിൽ


കണ്ണൂർ: ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്ക് കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷകേന്ദ്രമായി ലഭിച്ചത് അമ്പതോളം വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടുതവണ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പരീക്ഷയെഴുതിയ കുട്ടികൾക്കാണ് മൂന്നാം സെമസ്റ്റർ പരീക്ഷക്കായി സെൻട്രൽ ജയിൽ പരീക്ഷകേന്ദ്രമായി ലഭിച്ചത്. 1700 രൂപ പരീക്ഷ ഫീസായി അടക്കുകയും ചെയ്തിരുന്നു.സെൻട്രൽ ജയിലിൽ പരീക്ഷയെഴുതാൻ പുറത്തുനിന്നുള്ള വിദ്യാർഥികളെ അനുവദിക്കുമോയെന്ന സംശയത്തെത്തുടർന്ന് ചില വിദ്യാർഥികൾ ജയിൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സർവകലാശാല സൈറ്റിലുള്ളത് തെറ്റായ വിവരമാണെന്ന് ബോധ്യപ്പെട്ടത്. ഇഗ്നോ സർവകലാശാലയുടെ വടകരയിലെ റീജനൽ സെന്ററിലെത്തിയ വിദ്യാർഥികൾ അധികൃതരുടെ നിർദേശ പ്രകാരം സർവകലാശാലയിൽ ഓൺലൈനായി പരാതി നൽകി.അതേസമയം കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷ സെന്ററായി ലഭിച്ച വിദ്യാർഥികൾക്ക് മറ്റ് സെന്ററുകളിൽ പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം, ജയിൽ അന്തേവാസികൾക്കായി കണ്ണൂർ സെൻട്രൽ ജയിലിൽ ഏർപ്പെടുത്തിയ പരീക്ഷ സെന്റർ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്