എളുപ്പത്തിൽ ആധാർ അപ്ഡേറ്റ് ചെയ്യാം, അതും വീട്ടിലിരുന്ന്

Share our post

ആധാർ കാർഡിലെ വിവരങ്ങൾ ഇതുവരെ പുതുക്കിയില്ലേ, കൃത്യമായി ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ പിന്നീടായിരിക്കും പ്രതിസന്ധിയിലാവുക. പേര്, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയിൽ മാറ്റം വരുത്തേണ്ടി വന്നാൽ ഇനി ആധാർ സേവന കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള എളുപ്പവഴി ഇതാ. ‘മൈ ആധാർ’ പോർട്ടൽ (myaadhaar.uidai.gov.in) വഴി ആധാർ കാർഡിലെ വിവരങ്ങൾ എളുപ്പത്തിൽ മാറ്റാം.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം..?

പോർട്ടലിൽ ലോഗിൻ ചെയ്യുക
‘മൈ ആധാർ’ വെബ്സൈറ്റിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് പ്രവേശിക്കാം.

അപ്‌ഡേറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
ഉദാഹരണത്തിന് “Update Your Address” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

വിലാസം നൽകുക

പുതിയ വിലാസം ടൈപ്പ് ചെയ്ത് നൽകുക. ഇതിന് തെളിവായി ഒരു രേഖ (പാസ്‌പോർട്ട്, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവ) അപ്‌ലോഡ് ചെയ്യണം.

ഫീസ് അടയ്ക്കുക

50 രൂപയാണ് അപ്‌ഡേറ്റ് ചാർജ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കാം.
പണമടച്ച ശേഷം ഒരു സർവീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. ഇത് ഉപയോഗിച്ച് അപ്‌ഡേറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. അപ്‌ലോഡ് ചെയ്യുന്ന രേഖകൾ വ്യക്തവും നിങ്ങളുടെ പേര് ഉൾപ്പെട്ടതുമായിരിക്കണം.

2. മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ആദ്യം അത് ആധാർ കേന്ദ്രത്തിൽ നിന്ന് പുതുക്കേണ്ടതാണ്.

3. അപ്‌ഡേറ്റ് അഭ്യർത്ഥന സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ പുതുക്കിയ വിവരങ്ങൾ ആധാറിൽ പ്രതിഫലിക്കും.

ആധാർ ഇന്ന് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ്. ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, മൊബൈൽ കണക്ഷൻ തുടങ്ങി പലതിനും ആധാർ വേണം. കൃത്യമല്ലാത്ത വിവരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാം. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഈ സേവനം ആർക്കും ഉപയോഗിക്കാം. പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കേണ്ടവർക്കും ഈ ഓൺലൈൻ സംവിധാനം ഉപകാരപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!