Kerala
വേനൽച്ചൂടിൽ വറ്റുന്ന പാൽ, പരിപാലനവും ചെലവേറുന്നു; വലഞ്ഞ് ക്ഷീരകർഷകർ

അടിക്കടിയുണ്ടായ വിലക്കയറ്റവും പാലിന്റെ ഉത്പാദനക്കുറവുമാണ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വേനൽ കടുത്തതോടെ ദിവസേനയുള്ള പാൽ ഉത്പാദനത്തിൽ കുറവുവന്നതോടെ കർഷകരുടെ നെഞ്ചിൽ തീയാണ്. വേനൽച്ചൂട് ഇനിയും കടുത്താൽ പാലിന്റെ അളവിൽ വൻ ഇടിവുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മാസംവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ, സംഘങ്ങളിൽ എത്തുന്നത് ശാസ്താംകോട്ട ബ്ലോക്കിലാണ്. 15,226.35 ലിറ്റർ പാലാണ് പ്രതിദിനം ഇവിടെ എത്തുന്നത്. 1700 കർഷകരാണ് ബ്ലോക്കിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചടയമംഗലം ബ്ലോക്കിൽ 1415 കർഷകരിൽ നിന്ന് 14,396.89 ലിറ്റർ പാൽ എത്തുന്നുണ്ട്. എറ്റവും കുറവ് തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ നടുവിലച്ചേരിയിൽ നിന്നാണ്.
226 കർഷകരിൽനിന്ന് 2,273 ലിറ്റർ പാൽ മാത്രമാണ് സംഘങ്ങളിൽ എത്തുന്നത്.ഗുണ നിലവാരം അനുസരിച്ച് ഒരുലിറ്റർ പാലിന് സൊസൈറ്റികളിൽനിന്ന് ലഭിക്കുന്നത് 40 രൂപമുതൽ 45 രൂപവരെയാണ്. ഉത്‌പാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം താളംതെറ്റും. പശുക്കളെ മേച്ചുനടക്കാൻ ഇനിയാവതില്ലെന്നാണ് പരമ്പരാഗതമായി ഒന്നും രണ്ടും പശുവിനെ വളർത്തുന്ന കർഷകർ പറയുന്നത്. വേനൽക്കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്നം പരിപാലനച്ചെലവാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. സംഘങ്ങളിൽനിന്നു വിതരണം ചെയ്യുന്ന കാലിത്തീറ്റകളുടെ വില 1,600 രൂപവരെയെത്തി. കെഎസ്-1,600, മിൽമ ഗോമതി-1,550, കേരള ഫീഡ്‌സ്-1,600 എന്നിങ്ങനെയാണ് വിലനിലവാരം. കാലിത്തീറ്റയ്ക്കു പുറമേ ഒരുകിലോ പരുത്തിപ്പിണ്ണാക്കിന് 40-45 രൂപയാണ് പൊതുവിപണിവില. ഗോതമ്പുപൊടിക്ക് 30-35, വൈക്കോലിന് 30-35 (ഒരു തിരി) രൂപയും വേണം. കറവക്കൂലിയാണെങ്കിൽ ദിവസം 50-60 രൂപയാകും.
ചൂടാണ്… കാലികൾക്കും വേണം, കരുതൽ
വേനൽ കടുത്തതോടെ കന്നുകാലികളുടെ പരിപാലനത്തിനും പരിചരണത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പകൽ 10 മുതൽ വൈകീട്ട് നാലുവരെ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിലോ പാടത്തോ കെട്ടിയിടരുത്. ദിവസേന ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ധാതുലവണമിശ്രിതം, ഉപ്പ്, അപ്പക്കാരം, എ, ഡി, ഇ വിറ്റമിനുകൾ ചേർന്ന മിശ്രിതങ്ങൾ എന്നിവ തീറ്റയിൽ ചേർത്ത് നൽകണം. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടുകൂടിയ ഉമനീരൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പശുക്കളിൽ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗ ഡോക്ടറെ അറിയിക്കണം.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്