Kannur
ഹരിതം, അതിദാരിദ്ര്യമുക്തം; മുന്നേറ്റത്തിന്റെ പാതയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ മാതൃകാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും പ്രഖ്യാപിച്ച് നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ. ചടങ്ങിൽ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഉപകരണ വിതരണവും നടത്തി. എൽഡിഎഫ് സർക്കാർ കേരളത്തെ അതിദാരിദ്ര്യമുക്തസംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എല്ലാകാര്യത്തിലും ഒന്നാമതാണ്. അതിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട ന്യായമായ ധനവിഹിതം പോലും നൽകാതിരിക്കുകയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് മാലിന്യം പുറന്തള്ളുന്നവർക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കണമെന്നും മാലിന്യ സംസ്കരണത്തിൽ കൃത്യമായ അവബോധം ജനങ്ങൾക്ക് ഉണ്ടാകണമെന്നും ഹരിത കർമ്മ സേനാ പ്രവർത്തകർക്ക് കൃത്യമായ യൂസർ ഫീ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെട്ട രണ്ട് പേർക്കാണ് ഉപജീവനത്തിനായി ഉപകരണങ്ങൾ നൽകിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചിരിക്കുന്നത് പന്ന്യന്നൂർ പഞ്ചായത്തിലാണ്. ഇവിടെ 91 മിനി എംസിഎഫുകളാണുള്ളത്. പഞ്ചായത്തിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ 33 ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, എംസിഎഫ് കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട്. 16 അംഗ ഹരിതകർമ്മ സേനയാണ് ഇവിടെ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അംഗൻവാടികളും സർക്കാർ ഓഫീസുകളും ഹരിത സ്ഥാപനങ്ങളായി മുന്നേതന്നെ സ്വയം പ്രഖ്യാപനം നടത്തിയിരുന്നു. കൂടാതെ പന്ന്യന്നൂർ, ചമ്പാട്, മേലെ ചമ്പാട് പ്രദേശങ്ങളും ശുചിത്വടൗണുകളായി പ്രഖ്യാപിച്ചിരുന്നു.
പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് ഉപയോഗിച്ചാണ് സേവനം നടത്തിവരുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നുണ്ട്.ഇവർ ഈ വർഷം ഇതുവരെയായി വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് 1,66,500 രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്. അതിദാരിദ്ര്യമുക്ത പഞ്ചായത്തിനായി അതിദാരിദ്ര്യവിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങളെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും അതിൽ അഞ്ചുപേർ മരണപ്പെട്ടു.
ശേഷിച്ച 52 ഗുണഭോക്താക്കൾക്കും പാർപ്പിട സൗകര്യം, ആവശ്യമായ ചികിത്സ, ഭക്ഷണം, മരുന്ന്, വീട് അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങൾ നൽകി, ആദ്യഘട്ടത്തിൽ 44 പേരെയും രണ്ട്, മൂന്ന് ഘട്ടങ്ങളിലായി നാലു പേരെ വീതവുമാണ് അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മണിലാൽ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വിഇഒ കെ.വി ജലാലുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രമ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ പി.പി സുരേന്ദ്രൻ,മൂന്നാം വാർഡ് മെമ്പർ ശരണ്യ സുരേന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ, രാഷ്ട്രീയ – ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Kannur
ജോലി ചെയ്ത പ്ലൈവുഡ് ഫാക്ടറിക്ക് തീവെച്ചു; ഒഡീഷ സ്വദേശിക്കെതിരെ കേസ്


തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ സ്വദേശിയായ മുന്‍ ജോലിക്കാരനെതിരെ പോലീസ് കേസെടുത്തു. ധര്‍മ്മശാലയിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നവീന്‍ ബോര്‍ഡ്സ് എന്ന ഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്. 23ന് പുലര്‍ച്ചെ 1.30നും രാവിലെ 9 നും ഇടയിലായിരുന്നു സംഭവം. ചിറക്കല്‍ മണ്ഡപത്തിലെ വല്‍സല നിവാസില്‍ പി.ശരത്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഗോഡൗണില്‍ സൂക്ഷിച്ച ഫെയ്സ് വിനീര്‍, കോര്‍ വിനീര്‍, പ്ലൈവുഡുകള്‍, ഡോറുകള്‍ എന്നിവയുള്‍പ്പെടെ കത്തിനശിച്ചു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഫാക്ടറിയിലെ മുന്‍ ജീവനക്കാരന് ബാബയാണ് തീവെപ്പിന് പിന്നിലെന്ന് വ്യക്തമായത്.
Kannur
സാംക്രമിക രോഗങ്ങൾ; ജില്ലയിൽ 142 ഹോട്സ്പോട്ടുകൾ


കണ്ണൂർ: സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. 2024ലെ സാംക്രമിക രോഗങ്ങളുടെ കണക്ക് അനുസരിച്ച് ജില്ലയിൽ 142 കേന്ദ്രങ്ങൾ ഹോട്സ്പോട്ടുകളാണ്. ഡെങ്കി -77, എലിപ്പനി-16, ഹെപ്പറ്റെറ്റിസ് എ-49 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകൾ. ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തോട്ടം മേഖലയിലും വീടിനകത്ത് സൂക്ഷിച്ച മണി പ്ലാന്റ് പോലെയുള്ള ഇൻഡോർ ചെടികളിലും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയിലും കൊതുക് വളരുന്ന സാഹചര്യമാണ് കണ്ടെത്തിയത്.ജില്ലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.
ചെളി വെള്ളവുമായി നിരന്തരം സമ്പർക്കം ഉള്ളവർ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, മൃഗപരിപാലകർ, കൃഷിപ്പണിക്കാർ എന്നിവയിലാണ് കൂടുതലായി കേസുകൾ. സ്ത്രീകളിൽ കൂടുതലായി വീട്ടമ്മമാരിലാണ് രോഗബാധ. മദ്യപാനം, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും തദ്ദേശീയ കേസുകളുമുണ്ടായി. സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാതെ തന്നെ മലമ്പനി പടരുന്ന സാഹചര്യമാണിത്. കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കേസുകൾ വരാനുള്ള സാഹചര്യം കൂടുതലാണ്. അത്തരം പ്രദേശങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തവർക്കാണ് കൂട്ടമായി ഹെപ്പറ്റെറ്റിസ് എ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മാലൂരിൽ ഒരു പഠന കേന്ദ്രത്തിലെ കിണർ കേന്ദ്രീകരിച്ചും പരിയാരത്ത് ഒരു ഉത്സവ പ്രദേശം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ ഒരു കല്യാണ ആഘോഷത്തിൽ പങ്കെടുത്തവർക്കും കേസുകൾ റിപ്പോർട്ട് ചെയ്തു.
വെള്ളത്തിൽ ശ്രദ്ധവേണം
കുടിക്കാനുള്ളതായാലും കെട്ടിനിൽക്കുന്നതായാലും വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം. ജലജന്യ രോഗങ്ങൾ തടയാൻ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
പൊതു ഇടങ്ങളിലെയും വീടുകളിലെയും മറ്റു സ്ഥലങ്ങളിലെയും കിണറുകൾ യഥാസമയം വാട്ടർ ക്വാളിറ്റി ടെസ്റ്റിങ്, കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ, ആരോഗ്യ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ വിഭാഗം കൂൾബാറുകൾ, വഴിയോര കച്ചവടം നടത്തുന്നവർ, ഹോട്ടലുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ, കുടിവെള്ള വിതരണം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ വെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കണം.
തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവരാണ് എലിപ്പനിയുടെ ഹൈറിസ്ക് ഗ്രൂപ്പ്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഹൈറിസ്ക് ഗ്രൂപ്പിന്റെ പട്ടിക തയാറാക്കി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരു തവണ വീതം കഴിക്കാൻ നൽകുന്നുണ്ട്. കൊതുകുജന്യ കേസുകൾ തടയാനായി വാർഡുകളിൽ സ്ക്വാഡ് പ്രവർത്തനം, ഫീവർ സർവേ, ഉറവിട നശീകരണം, ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണ ക്ലാസുകൾ, സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കണം.
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കും
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കാൻ ജില്ല കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. മഴക്കാല പൂർവ മുന്നൊരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ജില്ല സർവേലൻസ് ഓഫിസർ ഡോ. കെ.സി. സച്ചിൻ വിശദീകരിച്ചു.
നിലവിൽ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വിവിധ ഹാർബറുകളിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ബോട്ടുകൾ, ടയറുകൾ എന്നിവയിൽ വെള്ളം നിറഞ്ഞ് അവിടെ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്.
അത് നീക്കം ചെയ്യാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനോട് യോഗത്തിൽ നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ സ്ക്രീനിങ്ങിന് തൊഴിലാളികളെ ലഭിക്കാറില്ല. ഇതിനായി ലേബർ വകുപ്പിന്റെ സഹകരണം തേടി. ജില്ലയിൽ ഏതാണ്ട് 3430 തോട്ടങ്ങളുണ്ട്.
ഇതിൽ ഉടമസ്ഥർ സ്ഥലത്തുള്ളതും ഇല്ലാത്തതുമുണ്ട്. ഈ പ്ലാന്റേഷനുകളിൽ കൃത്യമായിട്ട് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ഉറപ്പുവരുത്താൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഹോട്സ്പോട്ടുകൾ
എലിപ്പനി
കണ്ണൂർ കോർപറേഷൻ, അഴീക്കോട്, തലശ്ശേരി നഗരസഭ, ചിറ്റാരിപ്പറമ്പ്, ധർമടം, പാപ്പിനിശ്ശേരി, പയ്യന്നൂർ നഗരസഭ, പേരാവൂർ, പാനൂർ നഗരസഭ, കരിവെള്ളൂർ-പെരളം, മട്ടന്നൂർ നഗരസഭ, മൊകേരി.
മലമ്പനി
അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 2024ൽ തദ്ദേശീയ മലമ്പനി കണ്ണൂർ കോപറേഷനിൽ ഡിവിഷനിൽ റിപ്പോർട്ട് ചെയ്തു. മുംബൈ, മംഗളൂരു, ആഫ്രിക്ക എന്നിവിടങ്ങളിൽ സന്ദർശിച്ചു തിരിക വന്ന ആളുകളിലും രോഗബാധയുണ്ടായി.
ഡെങ്കിപ്പനി
കണ്ണൂർ കോർപറേഷൻ, പേരാവൂർ, പായം, ചെറുപുഴ, കണിച്ചാർ, ആറളം, കേളകം, മട്ടന്നൂർ, മുണ്ടേരി, കോളയാട്, ഉളിക്കൽ, പടിയൂർ.
ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം:
മാലൂർ, പരിയാരം, തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഈ വർഷം പടർന്നുപിടിച്ചു.
Kannur
ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക കിഴിവ്


പെരുന്നാള്‍ പ്രമാണിച്ച് മാര്‍ച്ച് 27,28 തീയതികളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക കിഴിവ് അനുവദിക്കും. കോട്ടണ്‍, സില്‍ക്ക്, പോളി വസ്ത്രങ്ങള്‍, സില്‍ക്ക് സാരികള്‍, മസ്ലിന് സാരികള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍, ഉന്നക്കിടക്കകള്‍, തലയണ, ബെഡ് ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയല്‍, മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ തേന്‍, എണ്ണ എന്നിവ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളില്‍ ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്