Connect with us

India

ഏപ്രിൽ മുതൽ കാറുകളുടെ വില വർധിക്കും

Published

on

Share our post

ന്യൂഡൽഹി: ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ് വില വർധനവെന്ന് കമ്പനികൾ പറയുന്നു. എല്ലാ മോഡലുകൾക്കും നാല് ശതമാനം വരെയാണ് മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. അസംസ്കൃത വസ്തുക്കളുടെയും പ്രവർത്തന ചെലവുകളുടെയും വർധന കണക്കിലെടുത്ത് ഏപ്രിൽ മുതൽ കാറുകളുടെ വില മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ടാറ്റ മോട്ടോഴ്‌സും ഏപ്രിൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹന ശ്രേണിയുടെ വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില മൂന്ന് ശതമാനം വരെ വർധിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. കിയ ഇന്ത്യ, ഹോണ്ട കാർസ് ഇന്ത്യ, റെനോ ഇന്ത്യ, ബിഎംഡബ്ല്യു എന്നിവയും അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കാർ നിർമാതാക്കൾ സാധാരണയായി രണ്ട് തവണ വിലവർധിപ്പിക്കാറുണ്ടെന്ന് ഡെലോയിറ്റ് പാർട്ട്ണറും ഓട്ടോമോട്ടീവ് മേഖലയിലെ മുൻനിരക്കാരനുമായ രജത് മഹാജൻ പറഞ്ഞു. ഒന്ന് കലണ്ടർ വർഷത്തിന്റെ തുടക്കത്തിലും മറ്റൊന്ന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ യുഎസ് ഡോളറിനെതിരെ രൂപയ്ക്ക് ഏകദേശം 3 ശതമാനം വില വർധിച്ചു. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഉയർന്ന വിഭാഗങ്ങളെ ബാധിക്കുന്നു. കൂടാതെ നിർമാണ ചെലവുകളിൽ നേരിട്ടും അല്ലാതെയും സ്വാധീനം ചെലുത്തുന്നുമുണ്ട്. വില കുറഞ്ഞ വാഹനങ്ങൾക്കുള്ള ആവശ്യം, പ്രത്യേകിച്ച് ആദ്യമായി വാഹനം വാങ്ങുന്നവരിൽ നിന്നും ഗ്രാമീണ ഉപഭോക്താക്കളിൽ നിന്നും കുറഞ്ഞതാണ് വില വർധനവിനുള്ള മറ്റൊരു കാരണം. പ്രീമിയം സെഗ്‌മെന്റുകളിൽ ലാഭവിഹിതം വളരെ കൂടുതലാണ്. കാറുകളിൽ ഫീച്ചറുകൾ കൂടുന്നതും വില വർധനവിന് കാരണമാണെന്നും മഹാജൻ വ്യക്തമാക്കി.


Share our post

India

എം.പിമാരുടെ ശമ്പളം കൂട്ടി: ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധന

Published

on

Share our post

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിക്കുന്നതാണ് ഉത്തരവ്‍. എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷമായും ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായി പരിഷ്കരിച്ചു. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.


Share our post
Continue Reading

India

സി.യു.ഇ.ടി യുജിക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധി നീട്ടി

Published

on

Share our post

ന്യൂഡല്‍ഹി: കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) യുജിക്ക് അപേക്ഷിക്കാനുള്ള സമയം വെള്ളിയാഴ്ച (മാര്‍ച്ച് 24) വരെ നീട്ടി. ഫീസ് അടയ്ക്കാനുള്ള സമയം 25-ന് രാത്രി 11.50 വരെയാണ്. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 26 മുതല്‍ 28 വരെ സമയം അനുവദിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുകയോ ആവശ്യമായി തിരുത്തലുകള്‍ നടത്തുകയോ ചെയ്യാം. ഇന്ത്യയിലുടനീളം വിവിധ കേന്ദ്രങ്ങളിലായി മേയ് എട്ടുമുതല്‍ ജൂണ്‍ ഒന്നുവരെ കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക.


Share our post
Continue Reading

India

70 ലക്ഷം രൂപ വരെ പ്രതിവര്‍ഷ ശമ്പളം, നബാര്‍ഡില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

Published

on

Share our post

ന്യൂഡല്‍ഹി: വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്). താത്പര്യമുളള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒൗദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഏപ്രില്‍ 6.

വിവിധ ഒഴിവുകള്‍ ഇങ്ങനെ

ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സിഐഎസ്ഒ)- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 50 മുതല്‍ 70 ലക്ഷം)

ക്ലൈമറ്റ് ചേഞ്ച് സ്‌പെഷ്യലിസ്റ്റ്-മിറ്റിഗേഷന്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 25 മുതല്‍ 30 ലക്ഷം)

ക്ലൈമറ്റ് ചേഞ്ച് സ്‌പെഷ്യലിസ്റ്റ്- അഡാപ്‌റ്റേഷന്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 25 മുതല്‍ 30 ലക്ഷം)

കണ്ടന്റ് റൈറ്റര്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം-12 ലക്ഷം)

ഗ്രാഫിക് ഡിസൈനര്‍- 1 ഒഴിവ് (പ്രതിവര്‍ഷ ശമ്പളം- 12 ലക്ഷം)


Share our post
Continue Reading

Trending

error: Content is protected !!