IRITTY
അന്തരാഷ്ട്രവന ദിനം :അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്തു

ഇരിട്ടി: മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും വന്യ മൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വനം വകുപ്പ് നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയായ ഫുഡ്, ഫോഡർ ആൻറ് വാട്ടർ മിഷന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിലെ അമ്പലക്കണ്ടി വയലിലെ അധിനിവേശ കള സസ്യങ്ങൾ നീക്കം ചെയ്തു. അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നടന്ന സ്വയം സന്നദ്ധ പ്രവർത്തനത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. മനോജ്, കെ.കെ. മനോജ്, കെ. സുരേഷ് കൊച്ചി, കെ.കെ. ചന്ദ്രൻ, സജീവൻ തെന്നിയാടൻ, എം. രാജൻ, ആറളം റേഞ്ചിലെ ബെറ്റ് ഫോറസ്റ്റ് ഓഫീസർമാർ, താത്കാലിക വാച്ചർമാർ ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു.
IRITTY
ഉളിക്കലില്‍ വയോജനങ്ങള്‍ക്ക് ഹാപ്പിനെസ് പാര്‍ക്ക് ഒരുങ്ങുന്നു


ഉളിക്കല്‍: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനെസ് പാർക്ക് ഒരുങ്ങുന്നു. ഉളിക്കല്‍-വള്ളിത്തോട് മലയോര ഹൈവേക്ക് സമീപം കേയാപറമ്ബില്‍ നൂറ്റാണ്ട് പഴക്കമുള്ള പൊതുകുളം നവീകരിച്ചാണ് ഇവിടം വയോജങ്ങള്‍ക്കായുള്ള ഹാപ്പിനെസ് പാർക്കായി മാറ്റുന്നത്. കുളത്തിനു ചുറ്റും ചെടികളും പുല്‍ത്തകിടികളും വച്ചുപിടിപ്പിച്ച് പ്രദേശം മനോഹരമായ പാർക്ക് നിർമിക്കും. സുരക്ഷയ്ക്കായി കുളത്തിന് ചുറ്റം ഹാൻഡ് റെയിലുകള്‍ നിർമിക്കും. സന്ദർശകർക്ക് ഇരുന്ന് വിശ്രമിക്കാൻ ഇരിപ്പടങ്ങള്‍ ക്രമികരിക്കും. അതിക്രമിച്ച് കയറി ചെടികളും മറ്റും നശിപ്പിക്കാതിരിക്കാൻ പാർക്കിന് ചുറ്റും കോണ്‍ക്രീറ്റ് വേലികള്‍ സ്ഥാപിക്കും. ശുദ്ധജലത്തിനായി കുളത്തിന്‍റെ ആഴം വർധിപ്പിച്ച് കല്‍പ്പടവുകള്‍ നിർമിക്കുക എന്നിങ്ങനെയാണു പദ്ധതി. ഇതിനായി പഞ്ചായത്ത് 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇരിക്കൂർ മുൻ എം.എല്‍.എയും സാംസ്കാരിക മന്ത്രിയുമായിരുന്ന കെ.സി. ജോസഫ് ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചാണു കാടുപിടിച്ചു കിടന്ന കുളം നവീകരിച്ചത്. നിലവിലെ കുളം ആഴം കൂട്ടി നവീകരിച്ചാല്‍ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കാൻ കഴിയുന്ന കുടിവെള്ള പദ്ധതി കൂടിയായി ഇതിനെ മാറ്റാൻ കഴിയുമെന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. പാർക്കിന്‍റെ നിർമാണം ഉടൻ പൂർത്തിയാക്കി വയോജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത്പ്രസിഡന്‍റ് പി.സി. ഷാജി പറഞ്ഞു.
IRITTY
ബൈക്കിൽ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ


ഇരിട്ടി: ബൈക്കിൽ കടത്തുകയായിരുന്ന 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ. ഇരിട്ടി റെയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ സുലൈമാൻ പി വിയുടെ നേതൃത്വത്തിൽ ഇരിട്ടി തന്തോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിയ 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചാവശ്ശേരി തുടിക്കാട് കുന്നുമ്മൽ വീട്ടിൽ മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മദ്യവിൽപ്പന നടത്തിയതിനടക്കം നിരവധി കേസുകൾ വേറെയും ഉണ്ട്. പി ഒ ഗ്രേഡ് ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ജി അഖിൽ, കെ. കെ രാഗിൽ, സി വി പ്രജിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു
IRITTY
ആറളം വന്യജീവി സങ്കേതത്തിൽ വാർഷിക പക്ഷി സർവെ ആരംഭിച്ചു


ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽ ഇരുപത്തിയഞ്ചാമത് വാർഷിക പക്ഷി കണക്കെടുപ്പിന് തുടക്കമായി. സർവ്വേ വളയഞ്ചാൽ ഡോർമെറ്ററിയിൽ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷങ്ങളിലെ സർവ്വേ അവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയ്യൂരും ,പക്ഷി കണക്കെടുപ്പിലെ രീതിശാസ്ത്രത്തെക്കുറിച്ച് ഡോ: റോഷ്നാഥ് രമേശ് ക്ലാസ് എടുത്തു.ചടങ്ങിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ സിജേഷ് എന്നിവർ പ്രസംഗിച്ചു . കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മുപ്പത്തിയഞ്ചോളം പക്ഷിനിരീക്ഷകർ പങ്കെടുക്കുന്ന സർവ്വേ 16ന് ഉച്ചകഴിഞ്ഞ് സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്