സി.യു.ഇ.ടി യുജിക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) യുജിക്ക് അപേക്ഷിക്കാനുള്ള സമയം വെള്ളിയാഴ്ച (മാര്‍ച്ച് 24) വരെ നീട്ടി. ഫീസ് അടയ്ക്കാനുള്ള സമയം 25-ന് രാത്രി 11.50 വരെയാണ്. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 26 മുതല്‍ 28 വരെ സമയം അനുവദിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുകയോ ആവശ്യമായി തിരുത്തലുകള്‍ നടത്തുകയോ ചെയ്യാം. ഇന്ത്യയിലുടനീളം വിവിധ കേന്ദ്രങ്ങളിലായി മേയ് എട്ടുമുതല്‍ ജൂണ്‍ ഒന്നുവരെ കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക.