Kannur
സൗജന്യ ചാനലുകളുമായി ബി.എസ്.എൻ.എൽ, ഒരാഴ്ചയ്ക്കകം കേരളമാകെ; 400 ചാനലുകള്‍, 23 മലയാളം

കണ്ണൂർ: അതിവേഗ ഇന്റർനെറ്റ് വഴി ബി.എസ്.എൻ.എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് വ്യാപിപ്പിക്കുന്നത്.മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവയ്ക്ക് ബി.എസ്എൻഎലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കും. എഫ്ടിടിഎച്ചിന്റെ ഏത് പ്ലാൻ എടുത്തവർക്കും ഐഎഫ്ടിവി സേവനം ലഭ്യമായിരിക്കും. ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്‌ഷനുള്ളവർക്കാണ് കിട്ടുക. സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക. 23 എണ്ണം മലയാളം. എഫ്ടിടിഎച്ചിന്റെ പ്രചാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൈപ്രോ കമ്പനിയുമായുള്ള ധാരണയിലാണ് ആദ്യം 50-ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി നൽകുന്നത്.
രജിസ്റ്റർ ചെയ്യണം
ശേഷിക്കുന്ന ജില്ലകളിൽ ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. http://fms.bsnl.in/iptvreg എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാകും. തുടർന്ന് സ്മാർട്ട് ടിവിയിൽത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് സ്കൈപ്രോ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിലും ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഉണ്ടാകും. ആപ്പ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ചാനലുകൾ ലഭ്യമാകും.അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ പറഞ്ഞു.
Kannur
പയ്യാമ്പലത്ത് ചിരട്ടക്ഷാമം; മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മണിക്കൂറുകള്‍ വൈകി


കണ്ണൂര്‍: മൃതദേഹങ്ങളോട് അനാദരവുകാട്ടി കണ്ണൂര്‍ കോര്‍പറേഷന്‍. പയ്യാമ്പലത്ത് ചിരട്ടയില്ലാതെ മൃതദേഹം ദഹിപ്പിക്കല്‍ മണിക്കൂറുകളോളം മുടങ്ങി. ഇന്ന് രാവിലെയാണ് പയ്യാമ്പലം ശ്മശാനത്തില്‍ അത്യന്തം വേദനാജനകമായ സംഭവം ഉണ്ടായത്. ഇന്ന് കാലത്ത് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും എത്തിയപ്പോഴാണ് പയ്യാമ്പലത്തെ കോര്‍പര്‍ഷന്‍ ഉദ്യോഗസ്ഥരും ശ്മശാനത്തിലെ തൊഴിലാളികളും ചിരട്ടയില്ലെന്നും മൃതദേഹം ദഹിപ്പിക്കാനാവില്ലെന്നും അറിയിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ചിരട്ട എത്തിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മേയര്‍ മുസ്ലീഹ് മഠത്തില്‍ പ്രശ്‌നത്തിലിടപെടുകയും എം വി ജയരാജനെ ഫോണില്‍ വിളിച്ച് ചിരട്ട എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു. അതിനിടെ സ്‌ട്രെച്ചറില്‍ ചിരട്ടകളുമായി എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ കോര്‍പറേഷന്‍ ഓഫീസിനകത്ത് പ്രതിഷേധവുമായെത്തി. കോര്‍പറേഷന്‍ അഴിമതിയില്‍ പ്രതിഷേധവുമായിഎല്‍ഡിഎഫ് ഇന്നു മുതല്‍ കോര്‍പറേഷനുമുന്നില്‍ അനിശ്ചിത കാല സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്.
Kannur
അവധിക്കാലം അടിച്ചുപൊളിക്കാം കെ.എസ്.ആർ.ടി.സിക്കൊപ്പം


പയ്യന്നൂർ: അവധിക്കാലം ചുരുങ്ങിയ ചെലവിൽ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ ഒരുങ്ങി. പെരുന്നാൾ, വിഷു, ഈസ്റ്റർ അവധിക്കാലത്ത് നിരവധി പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാർ, -മറയൂർ, – കാന്തല്ലൂർ യാത്ര 28ന് പുറപ്പെട്ട് 31നും ഏപ്രിൽ രണ്ടിന് പുറപ്പെട്ട് അഞ്ചിനും 11ന് പുറപ്പെട്ട് 14നും 25ന് പുറപ്പെട്ട് 28നും തിരിച്ചെത്തുംവിധം നാല് യാത്രകളാണ് മൂന്നാറിലേക്ക് ക്രമീകരിച്ചത്. ഏപ്രിൽ നാല്, 21 എന്നീ രണ്ട് തീയതികളിൽ രണ്ടു യാത്രകളാണ് സംഘടിപ്പിക്കുന്നത്. അടവി, ഗവി, ആങ്ങാമുഴി, പരുന്തുംപാറ, കമ്പം, തേക്കടി വിസിറ്റ്, സ്പൈസസ് ഗാർഡൻ രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. വൈകിട്ട് നാലിന് പുറപ്പെട്ട് നാലാമത്തെ ദിവസം രാവിലെ ഏഴിന് തിരിച്ചെത്തും. ഏപ്രിൽ 5, 29 തീയതികളിലാണ് പാലക്കാട്, – നെല്ലിയാമ്പതി യാത്ര. പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിന്റ്, നെല്ലിയാമ്പതി, കേശവൻ പാറ, മലമ്പുഴ, കൽപ്പാത്തി എന്നിവയാണ് പ്രധാന സന്ദർശന സ്ഥലങ്ങൾ. ഏപ്രിൽ ഒന്ന്, 28 തീയതികളിലാണ് സൈലന്റ് വാലി യാത്ര. സൈലന്റ് വാലി ട്രക്കിങ്, കാഞ്ഞിരപ്പുഴ ഡാം എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ. രാത്രി ഒമ്പതിന് പുറപ്പെടും. ആഡംബര കപ്പൽ യാത്രയും കൊച്ചി കാഴ്ചകളും കണ്ടുമടങ്ങാനുള്ള അവസരവുമൊരുക്കുന്നുണ്ട്. ഏപ്രിൽ 15ന് രാത്രി 10ന് യാത്ര പുറപ്പെടും. വാഗമൺ – കുമരകം യാത്ര ഏപ്രിൽ 18ന് വൈകിട്ട് ആറിന് പുറപ്പെടും. ആദ്യ ദിനം വാഗമൺ കാഴ്ചകളും രണ്ടാം ദിനം കുമരകം ബോട്ടിങ്ങുമാണ് പ്രധാന ആകർഷണം. കൂടാതെ നിലമ്പൂർ യാത്ര ഏപ്രിൽ ആറിനും 17നും വയനാട് യാത്ര ഏപ്രിൽ 12, കോഴിക്കോട് കടലുണ്ടി യാത്രകൾ ഏപ്രിൽ 13, 20, 27 തീയതികളിലും നടക്കും. ഫോൺ: 8075823384, 9745534123.
Kannur
ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം


നശാമുക്ത് ഭാരത് അഭിയാന്‍ (എന്‍എംബിഎ) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂരിന്റെ ജില്ലാതല കര്‍മപദ്ധതി അനുസരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യൂ), ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റ, ലഹരി വിമുക്ത കണ്ണൂര്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 8281999015, 04972997811
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്