Connect with us

Kerala

റംസാൻ സ്പെഷല്‍ ട്രെയിൻ

Published

on

Share our post

റംസാൻ പ്രമാണിച്ച്‌ ഷാലിമാർ-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) റൂട്ടില്‍ പ്രതിവാര സ്പെഷല്‍ ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ. കൊച്ചുവേളി-ഷാലിമാർ സ്പെഷല്‍ മാർച്ച്‌ 28, ഏപ്രില്‍ നാല് തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് വൈകുന്നേരം 4.20ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.40ന് ഷാലിമാറില്‍ എത്തും. തിരികെയുള്ള ഷാലിമാർ-കൊച്ചുവേളി സർവീസ് (06082) മാർച്ച്‌ 31, ഏപ്രില്‍ ഏഴ് തീയതികളില്‍ ഷാലിമാറില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55 ് കൊച്ചുവേളിയില്‍ എത്തും. 14 എസി ത്രീ ടയർ എക്കണോമി കോച്ചുകളും രണ്ട് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.


Share our post

Kerala

ആസ്പത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

Share our post

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പാണത്തൂര്‍ സ്വദശി ചൈതന്യയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ഡന്‍റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യാ ശ്രമമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെ കാഞ്ഞങ്ങാട്ടെ മൻസൂര്‍ ആശുപത്രിക്ക് മുന്നിൽ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ചൈതന്യയെ വാര്‍ഡൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.


Share our post
Continue Reading

Kerala

നിത്യലഹരിക്കാർക്ക് ഇനി മഹല്ലുവിലക്കുമായി മഹല്ല് കമ്മറ്റികൾ

Published

on

Share our post

താമരശ്ശേരി(കോഴിക്കോട്): ലഹരി ഉപയോഗം സാമൂഹികവിപത്തായി മാറിയതോടെ ശക്തമായ നടപടികളുമായി പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മിറ്റികൾ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് വിവാഹാവശ്യത്തിന് മറ്റു മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സാക്ഷ്യപത്രം നൽകില്ല. ഒരുവിധ ലഹരി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടില്ലെന്ന് ഉറപ്പുവരുത്തും. സമൂഹത്തെ വെല്ലുവിളിച്ച് ലഹരികുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരെ മഹല്ലു തലങ്ങളിൽ ബഹിഷ്കരിക്കും. കട്ടിപ്പാറ വേനക്കാവിൽ ലഹരിക്കടിമയായ മകൻ ഉമ്മയെ വെട്ടിക്കൊന്നതിന്റെയും പുതുപ്പാടി നാക്കി ലമ്പാടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റികൾ ചേർന്ന് ഈ തീരുമാനങ്ങളെടുത്തത്. മഹല്ലുതലങ്ങളിൽ ബഹുജനക്കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയും രൂപവത്കരിക്കും. സർക്കാരും പോലീസും നടത്തുന്ന നടപടികളോട് സഹകരിക്കും. കുട്ടികൾ ലഹരി ഉപയോഗശീലമുള്ള വരുമായി കൂട്ടുകെട്ടുണ്ടോയെന്ന് പരിശോധിക്കണം. ഒടുങ്ങാക്കാട് മഖാം മസ്‌ജിദ് ഹാളിൽ മഹല്ല് രക്ഷാധികാരി വി.കെ. ഹുസൈൻ കുട്ടിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാവിലെയാണ് എല്ലാ വിഭാഗങ്ങളിലുംപെട്ട മഹല്ല് കമ്മിറ്റികളെ യും പങ്കെടുപ്പിച്ച് അടിയന്തരയോഗം ചേർന്നത്.


Share our post
Continue Reading

Kerala

പാഴ്സൽ വഴി നിരോധിത പുകയില ഉൽപ്പന്നങ്ങൾ; ബത്തേരിയിൽ 85 കിലോ പുകയില ഉൽപ്പന്നങ്ങളുമായി വിതരണക്കാരൻ പിടിയിൽ

Published

on

Share our post

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വിതരണം ചെയ്യാൻ പാഴ്സൽ വഴി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ മൊത്തക്കച്ചവടക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. ബത്തേരി മാനിക്കുനി വയല്‍ദേശം അശോക് നിവാസില്‍ അശോക് (45) ആണ് പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജിൻസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. സുല്‍ത്താന്‍ബത്തേരിയിലെ ഒരു പാഴ്‌സല്‍ സ്ഥാപനത്തിലെത്തിയ പാഴ്‌സലില്‍ സംശയം തോന്നിയ ജീവനക്കാര്‍ എകൈസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പാഴ്‌സല്‍ പരിശോധിക്കുകയും വിലാസത്തിലുള്ള ആളെ പിടികൂടുകയുമായിരുന്നു. അശോകിന്റെ വീട്ടില്‍ നടത്തി വിശദമായ പരിശോധനയില്‍ 85 കിലോ ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

മുപ്പത് വര്‍ഷമായി സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ താമസമാക്കി ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതി നഗരത്തിലെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാഴ്‌സല്‍ സര്‍വ്വീസുകള്‍ ദുരുപയോഗം ചെയ്ത് ലഹരി കടത്തുന്നവരെ കണ്ടെത്താന്‍ പാഴ്‌സല്‍ സ്ഥാപനങ്ങളിലടക്കം പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് റേഞ്ച് ഓഫീസ്, വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍മാരായ പി. ബാബുരാജ്, വി.കെ. മണികണ്ഠന്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ ജി. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ്, പ്രിവന്റ്‌റീവ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!