Kerala
കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകൾ

പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ പ്ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാന്‍ഡുകളെടുത്തു നടത്തിയ പഠനത്തില്‍ ലിറ്ററിന് ശരാശരി മൂന്നുമുതല്‍ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകള്‍, ശകലങ്ങള്‍, ഫിലിമുകള്‍, പെല്ലറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരികള്‍ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവര്‍ഷം ശരാശരി 153.3 തരികള്‍ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്. കേരളത്തില്‍ വില്‍ക്കുന്ന കുടിവെള്ളത്തില്‍ പ്ലാസ്റ്റിക് കണികകള്‍ എത്രത്തോളമുണ്ടെന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്കവര് എന്‍വയണ്‍മെന്റിലാണ് പ്രസിദ്ധീകരിച്ചത്.സാമ്പിളുകളില്‍ എട്ടു വ്യത്യസ്ത പോളിമര്‍ തരികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാരുകളാണ് കൂടുതല്‍.
58.928 ശതമാനം. നിറമനുസരിച്ച് മൊത്തം എണ്ണത്തിന്റെ ഏകദേശം 35.714 ശതമാനം ചുവപ്പുനിറത്തില്‍ ഉള്‍പ്പെടുന്നു. വിശകലനംചെയ്ത കുപ്പിവെള്ള സാമ്പിളുകളില്‍ കണ്ടെത്തിയ നാരുകള്‍ അസംസ്കൃത ജലസ്രോതസ്സുകളില്‍നിന്നു വന്നതാകാം. മറ്റുള്ളവ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളില്‍നിന്നോ, പായ്ക്ക് ചെയ്യുന്ന കുപ്പികളില്‍നിന്നുതന്നെയോ കലരുന്നതാകാം. ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും മണ്ണ്, വെള്ളം, ഭക്ഷണം, വായു എന്നിവയിലും ചുറ്റുമുള്ള ജീവികളിലും മനുഷ്യശരീരത്തില്‍ത്തന്നെയും സൂക്ഷ്മ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം ശ്വസനംവഴിപോലും ശരാശരി 240 കണികകള്‍ നമ്മളില്‍ കയറിപ്പറ്റുന്നുണ്ടെന്നാണ് പഠനം.
കുപ്പിവെള്ളം തയ്യാറാക്കുമ്പോള്‍ കൂടുതല്‍ മികച്ച ഗുണനിലവാരപ്രക്രിയകള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഓര്‍മ്മപ്പെടുത്തുന്നത്. വ്യക്തികളും വ്യവസായങ്ങളും നയരൂപവത്കരണക്കാരും ഇതിനായി കൈകോര്‍ക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെയും അവ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്റെയും പ്രാധാന്യവും എടുത്തുകാണിക്കുന്നു. പ്ലാസ്റ്റിക് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാനും ഉപയോഗശേഷം കൃത്യമായി സംസ്കരണത്തിനു വിധേയമാക്കാനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം ഊന്നിപ്പറയുന്നതെന്നും പഠനത്തിന് നേതൃത്വം നല്കിയ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി പ്രൊഫ. ഡോ. പി.ജെ. സര്‍ലീന്‍ പറഞ്ഞു.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്