Kannur
സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാകാൻ കണ്ണപുരം റെയിൽവേ സ്റ്റേഷൻ

കണ്ണപുരം: സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാവുകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ. ഇന്ന് വൈകിട്ട് നാലിന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ കണ്ണപുരം റെയിൽവേ സ്റ്റേഷനെ ഹരിത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കും. റെയിൽവേ സ്റ്റേഷൻ ശുചിത്വപൂർണമായി സൂക്ഷിക്കുന്നതിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. ജൈവമാലിന്യ സംസ്‌കരണത്തിനായി റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞു. അജൈവ മാലിന്യ ശേഖരണത്തിനും സംഭരണത്തിനായി റെയിൽവേ സ്റ്റേഷനിൽ ഒരു പ്രത്യേക റൂം തന്നെ ഒരുക്കിയിട്ടുണ്ട്. മാസത്തിൽ രണ്ട് തവണ ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ബോട്ടിലുകൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്തുകളും പൊതുജനങ്ങൾക്ക് പ്ലാസ്റ്റിക്കും മറ്റും നിക്ഷേപിക്കാൻ ഒന്നിടവിട്ട സ്ഥലങ്ങളിലായി ബിന്നുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കണ്ണപുരത്തെ റെയിൽവേ സ്റ്റേഷനിലെ ശുചിമുറികൾ വളരെ വൃത്തിയോടെ സൂക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന്റെ സൗന്ദര്യവത്കരണത്തിനായും ഒട്ടേറെ കാര്യങ്ങൾ റെയിൽവേ അധികൃതർ ഒരുക്കി. ലഭ്യമായ സ്ഥലത്തെല്ലാം ചെറിയ പൂന്തോട്ടവും ചെടിച്ചട്ടികളും വെച്ചുകൊണ്ട് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ദിവസേന വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക ശുചീകരണ തൊഴിലാളികളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്കുള്ള കുടിവെള്ള സൗകര്യവുമുണ്ട്. ദ്രവമാലിന്യ സംസ്‌കരണത്തിലുൾപ്പെടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. മറ്റു റെയിൽവേ സ്റ്റേഷനുകൾക്കുള്ള അനുകരണീയ മാതൃകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ.
Kannur
ചിറക്കൽ ഇനി അതിദരിദ്രരില്ലാത്ത പഞ്ചായത്ത്


കണ്ണൂർ: സംസ്ഥാനമൊട്ടാകെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സ്വപ്നപദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ചിറക്കൽ ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുകയാണ് സർക്കാരിന്റെ മുഖമുദ്ര. എല്ലാ പദ്ധതികളും വിജയിക്കുന്നതിന് ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതി ദരിദ്രരില്ലാത്ത പഞ്ചായത്ത് എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിലും അയൽക്കൂട്ടങ്ങളിലും ചർച്ചകൾ നടത്തുകയും അതിദരിദ്രരെ കണ്ടെത്തുന്നതിന് വോളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഉദ്യോഗസ്ഥതലത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് സഹായം ആവശ്യമുള്ള 41 അതിദരിദ്രരെ കണ്ടെത്തിയത്. ഇവരുടെ പ്രശ്നങ്ങൾ പഠിച്ച്, വീടില്ലാത്തവർക്ക് വീട്, റേഷൻ കാർഡുകൾ, ആധാർ കാർഡുകൾ, വരുമാന മാർഗം, ചികിത്സാ സഹായം എന്നിവ ലഭ്യമാക്കുക വഴിയാണ് ഇവരെ അതിദാരിദ്ര്യത്തിൽ നിന്ന് വിമുക്തമാക്കിയത്. കെ.വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി സതീശൻ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി രമേഷ് ബാബു, എൻ ശശീന്ദ്രൻ, പി.വി സീമ, ടി.കെ മോളി, കെ വത്സല, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി വിനോദ് കുമാർ, സെക്രട്ടറി പി.വി രതീഷ് രതീഷ് കുമാർ, അസി. സെക്രട്ടറി വി.എ ജോർജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ഒക്ടോബർ 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 03.04.2025, 5PM വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ് .
ഹാൾ ടിക്കറ്റ്
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എട്ടാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ നം.0497 2715264)
ടൈം ടേബിൾ
21.04.2025ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2009 -2013 അഡ്മിഷൻ ) നവംബർ 2024 ,03.04.2025 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Kannur
350 ൽ ഏറെ ചാനലുകൾ; കേരളത്തിൽ ഐ.എഫ്ടി.വി സേവനം ആരംഭിച്ച് ബി.എസ്.എൻ.എൽ


കണ്ണൂർ : സംസ്ഥാനത്ത് ആദ്യമായി ബി.എസ്.എൻ.എൽ ഐഎഫ്ടിവി സേവനം ആരംഭിച്ചതായി ചീഫ് ജനറൽ മാനേജർ ബി. സുനിൽ കുമാർ കണ്ണൂരിൽ പറഞ്ഞു. ആദ്യ ഇന്റർനെറ്റ് ടിവി അധിഷ്ഠിത സേവനമാണിത്. ഇന്ത്യയിലെ പ്രമുഖ ഐപിടിവി കമ്പനിയായ സ്‌കൈപ്രോയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഐഎഫ്ടിവി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾക്കൊള്ളുന്ന ബിഎസ്എൻഎൽ കണ്ണൂർ ബിസിനസ് ഏരിയയിലാണ് ഐ.എഫ്ടി.വി പ്രവർത്തനസജ്ജമായിരിക്കുന്നത്. ഇതോടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്, ടെലഫോൺ സേവനം എന്നിവയ്ക്കൊപ്പം ലൈവ് ടിവി ചാനലുകളും ലഭിക്കും. ഇതിനായി പ്ലേ സ്റ്റോറിൽനിന്ന് ‘സ്‌കൈപ്രോ’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 354-ലധികം ചാനലുകളും 23 മലയാളം ചാനലുകളും ഇതിലൂടെ ലഭിക്കും. ഫോൺ: 9446578099.
ബി.എസ്.എൻ.എൽ സേവനങ്ങൾ
കേരളത്തിൽ ഒരുകോടി ഉപഭോക്താക്കളാണുള്ളത്. കൂടാതെ എല്ലാ പൊതുജന മേഖലയിലും ബിഎസ്എൻഎൽ 4-ജി സൗകര്യം ലഭ്യമാക്കി. ബിഎസ്എൻഎല്ലിന്റെ 18004444 എന്ന വാട്‌സാപ്പ് നമ്പറിൽ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്ത് പരാതികൾ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. കണ്ണൂരിൽ 24 ടവറും കാസർകോട്ട് 31 ടവറും പൂർത്തീകരിക്കുകയും രണ്ടിടങ്ങളും മൂന്ന് ടവറുകൾ പുതുക്കുകയും ചെയ്തു. ജില്ലയിൽ 3000-ത്തോളം ടെലഫോൺ ഉപഭോക്താക്കൾക്ക് മഴക്കാലത്തിന് മുൻപായി ഫൈബർ ബേസ് സേവനം നൽകാനാണ് ലക്ഷ്യം.ഇത്തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ കണക്ടിവിറ്റിയിലേക്കും വിനോദത്തിലേക്കും ബിഎസ്എൻഎല്ലിന്റെ സുപ്രധാന ചുവടുവെപ്പായി ഇത് മാറി. കെ. സജു ജോർജ്, ആർ. സതീഷ്, ടി. ശ്രീനിവാസൻ, ഭുവനേഷ് യാദവ്, കെ.കെ. അഗർവാൾ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്