Connect with us

Kerala

ചുമ്മാ ഒഴുക്കി കളയല്ലേ; ഇന്ന് ലോക ജലദിനം

Published

on

Share our post

ഇന്ന് ലോക ജലദിനം. പ്രകൃതിയുടെ ദാനമാണ് ഓരോ തുള്ളി ജലവും. ഇതില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. 1933 മുതലാണ് ലോക ജലദിനം ആചരിച്ച് തുടങ്ങിയത്. ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമമുണ്ട്. വെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലം വിദൂരമല്ലെന്ന് ഓർമിച്ചുകൊണ്ടാണ് ഓരോ ജലദിനവും കടന്നുപോകുന്നത്.


Share our post

Kerala

ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത്

Published

on

Share our post

കൊച്ചി: ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത് നടത്തുന്നു. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ വിവിധ കാരണങ്ങളാൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കാണ് അവസരം. കോടതികളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്ത ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളുടെയും പിഴയൊടുക്കുന്നതിൽ അദാലത്തിൽ സൗകര്യമുണ്ട്. അദാലത്ത് എറണാകുളം റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ വച്ച് മാർച്ച് 26നും, നോർത്ത് പറവൂരിലുള്ള മുനമ്പം ഡിവൈഎസ്പി ഓഫീസിൽ വച്ച് മാർച്ച് 27, പെരുമ്പാവൂർ ട്രാഫിക് ഇൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ വെച്ച് മാർച്ച് 28, മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ ഏപ്രിൽ 2, പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ ഏപ്രിൽ 3 എന്നീ തീയതികളിലായാണ് നടത്തുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.


Share our post
Continue Reading

Kerala

മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Published

on

Share our post

മുണ്ടേരി: മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലികമായി ഡോക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് മാര്‍ച്ച് 25 ന് രാവിലെ 11 ന് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂം നടത്തും.  ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മുണ്ടേരി കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ ഹാജരാകണം.


Share our post
Continue Reading

Kerala

മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി

Published

on

Share our post

കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!