Kannur
ചിറക്കൽ ഇനി അതിദരിദ്രരില്ലാത്ത പഞ്ചായത്ത്

കണ്ണൂർ: സംസ്ഥാനമൊട്ടാകെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സ്വപ്നപദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ചിറക്കൽ ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുകയാണ് സർക്കാരിന്റെ മുഖമുദ്ര. എല്ലാ പദ്ധതികളും വിജയിക്കുന്നതിന് ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതി ദരിദ്രരില്ലാത്ത പഞ്ചായത്ത് എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിലും അയൽക്കൂട്ടങ്ങളിലും ചർച്ചകൾ നടത്തുകയും അതിദരിദ്രരെ കണ്ടെത്തുന്നതിന് വോളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഉദ്യോഗസ്ഥതലത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് സഹായം ആവശ്യമുള്ള 41 അതിദരിദ്രരെ കണ്ടെത്തിയത്. ഇവരുടെ പ്രശ്നങ്ങൾ പഠിച്ച്, വീടില്ലാത്തവർക്ക് വീട്, റേഷൻ കാർഡുകൾ, ആധാർ കാർഡുകൾ, വരുമാന മാർഗം, ചികിത്സാ സഹായം എന്നിവ ലഭ്യമാക്കുക വഴിയാണ് ഇവരെ അതിദാരിദ്ര്യത്തിൽ നിന്ന് വിമുക്തമാക്കിയത്. കെ.വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി സതീശൻ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി രമേഷ് ബാബു, എൻ ശശീന്ദ്രൻ, പി.വി സീമ, ടി.കെ മോളി, കെ വത്സല, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി വിനോദ് കുമാർ, സെക്രട്ടറി പി.വി രതീഷ് രതീഷ് കുമാർ, അസി. സെക്രട്ടറി വി.എ ജോർജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kannur
സൗജന്യ ചാനലുകളുമായി ബി.എസ്.എൻ.എൽ, ഒരാഴ്ചയ്ക്കകം കേരളമാകെ; 400 ചാനലുകള്‍, 23 മലയാളം


കണ്ണൂർ: അതിവേഗ ഇന്റർനെറ്റ് വഴി ബി.എസ്.എൻ.എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് വ്യാപിപ്പിക്കുന്നത്.മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവയ്ക്ക് ബി.എസ്എൻഎലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കും. എഫ്ടിടിഎച്ചിന്റെ ഏത് പ്ലാൻ എടുത്തവർക്കും ഐഎഫ്ടിവി സേവനം ലഭ്യമായിരിക്കും. ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്‌ഷനുള്ളവർക്കാണ് കിട്ടുക. സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക. 23 എണ്ണം മലയാളം. എഫ്ടിടിഎച്ചിന്റെ പ്രചാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൈപ്രോ കമ്പനിയുമായുള്ള ധാരണയിലാണ് ആദ്യം 50-ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി നൽകുന്നത്.
രജിസ്റ്റർ ചെയ്യണം
ശേഷിക്കുന്ന ജില്ലകളിൽ ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. http://fms.bsnl.in/iptvreg എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാകും. തുടർന്ന് സ്മാർട്ട് ടിവിയിൽത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് സ്കൈപ്രോ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിലും ഒടിപി ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഉണ്ടാകും. ആപ്പ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ചാനലുകൾ ലഭ്യമാകും.അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ പറഞ്ഞു.
Kannur
കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകി, കണ്ണൂരിന്റെ റെയിൽവേ വികസനകുതിപ്പിന് തിരിച്ചടി


കണ്ണൂർ: റെയിൽവേയുടെ കണ്ണായ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയത് കണ്ണൂരിന്റെ വികസനകുതിപ്പ് തടയും. ടെക്സ് വർത്ത് കമ്പനി അവരുടെ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് റെയിൽ ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി (ആർഎൽഡിഎ) പാട്ടത്തിന് നൽകുന്നത് എന്നാണ് റെയിൽവേ വാദം. റെയിൽവേക്ക് വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലാണ് കണ്ണൂരിലെ 7.19 ഏക്കർ ഭൂമിയും പെട്ടത്. എന്നാൽ, സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന, നാലാം പ്ലാറ്റ്‌ഫോമിന്റെ കുറവ്, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാ പ്രശ്നം ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്.
യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലാണ് കണ്ണൂർ. വർഷാവർഷം കുതിക്കുമ്പോഴും കണ്ണൂരിന്റെ സ്റ്റേഷൻ വികസനം പിറകോട്ടേക്കാണ്. കേരളത്തിലെ ആറു കോർപ്പറേഷനുകളിൽ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ കണ്ണൂർ ഒഴികെ ലോക നിലവാരത്തിലേക്ക് ഉയരും. റെയിൽവേക്കുള്ളിൽ ഇരുഭാഗത്തും സ്ഥലം പോകുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും. പടിഞ്ഞാറുഭാഗത്ത് വാണിജ്യസമുച്ചയം ഉയരുമ്പോൾ റോഡിന് വീതികൂട്ടാനാകില്ല. മുനീശ്വരൻ കോവിൽ മുതൽ പ്ലാസ അടക്കം റോഡിനു സമാന്തരമായി വീതികൂട്ടാൻ റെയിൽവേ സ്ഥലം വേണം. റെയിൽവേ സ്ഥലം സ്വകാര്യകമ്പനിക്ക് നൽകിയപ്പോൾ റോഡ് വീതികൂട്ടൽ പൂർണമായും നിലയ്ക്കും.
മുറുകുന്ന കുരുക്ക്
പാട്ടക്കരാർ നൽകി പലതവണ കുടുക്കിലായിട്ടും റെയിൽവേ പഠിക്കുന്നില്ല എന്നതാണ് വസ്തുത. റെയിൽവേ സ്ഥലം ബിപിസിഎല്ലിന് ഇന്ധന ഡിപ്പോക്കു വേണ്ടി നൽകിയിരുന്നു. ഇന്ധന പൈപ്പ് ലൈൻ മാറ്റിയാൽ നാലാം പ്ലാറ്റ്‌ഫോം സ്ഥാപിക്കാമെന്നിരിക്കെ, ബിപിസിഎൽ അതിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് വിവിധോദ്ദേശ വാണിജ്യ കെട്ടിട സമുച്ചയം (എംഎഫ്സി) പണിതു. 1782.40 സ്ക്വയർ മീറ്ററിലുള്ള കോംപ്ലക്സിന്റെ വാടക ഈടാക്കുന്നതിനുള്ള തർക്കം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
2022-ൽ ആർ.എൽ.ഡി.എ കണ്ണൂരിലെ 7.19 ഏക്കർ ഭൂമി ടെൻഡർ ചെയ്തിട്ടും ആരും ഒന്നും അറിഞ്ഞില്ല. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയനേതൃത്വവും യുവജന സംഘടനകളും ഇടപെട്ടു. ഭൂമി പാട്ടത്തിന് കൈമാറിയിട്ടില്ലെന്ന് 2023 ഫെബ്രുവരിയിൽ റെയിൽവേ നൽകിയ വിവരവാകാശ രേഖയിലുണ്ട്.അതിന്റെ തുടർച്ചയായിട്ടാണ് പടിഞ്ഞാറുഭാഗത്ത് രണ്ടുഭാഗം ഇപ്പോൾ കമ്പനിക്ക് കൈമാറിയത്. റെയിൽവേ വികസനത്തിന് ഒരിഞ്ച് സ്ഥലം കിട്ടാൻ പൊന്നുംവില മുടക്കുമ്പോഴാണ് കൈയിലെ പൊന്നുംവിലയുള്ള സ്ഥലം ചെമ്പുവിലയ്ക്ക് നൽകുന്നത്.
Kannur
കണ്ണൂർ നഗരത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു


കണ്ണൂർ: നഗരത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. കണ്ണൂർ എസ്എൻ പാർക്കിന് സമീപത്തെ ഹൈലാന്റ് ശ്രീമുത്തപ്പൻ മഠപ്പുരയിലെ ഭണ്ഡാരം തകർത്താണ് മോഷ്ടാവ് പണം കവർന്നത്. ഭണ്ഡാരം സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം മാനേജറുടെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്