Connect with us

Kerala

പാഴ്സൽ വഴി നിരോധിത പുകയില ഉൽപ്പന്നങ്ങൾ; ബത്തേരിയിൽ 85 കിലോ പുകയില ഉൽപ്പന്നങ്ങളുമായി വിതരണക്കാരൻ പിടിയിൽ

Published

on

Share our post

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വിതരണം ചെയ്യാൻ പാഴ്സൽ വഴി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ മൊത്തക്കച്ചവടക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. ബത്തേരി മാനിക്കുനി വയല്‍ദേശം അശോക് നിവാസില്‍ അശോക് (45) ആണ് പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജിൻസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. സുല്‍ത്താന്‍ബത്തേരിയിലെ ഒരു പാഴ്‌സല്‍ സ്ഥാപനത്തിലെത്തിയ പാഴ്‌സലില്‍ സംശയം തോന്നിയ ജീവനക്കാര്‍ എകൈസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പാഴ്‌സല്‍ പരിശോധിക്കുകയും വിലാസത്തിലുള്ള ആളെ പിടികൂടുകയുമായിരുന്നു. അശോകിന്റെ വീട്ടില്‍ നടത്തി വിശദമായ പരിശോധനയില്‍ 85 കിലോ ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

മുപ്പത് വര്‍ഷമായി സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ താമസമാക്കി ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതി നഗരത്തിലെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാഴ്‌സല്‍ സര്‍വ്വീസുകള്‍ ദുരുപയോഗം ചെയ്ത് ലഹരി കടത്തുന്നവരെ കണ്ടെത്താന്‍ പാഴ്‌സല്‍ സ്ഥാപനങ്ങളിലടക്കം പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് റേഞ്ച് ഓഫീസ്, വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍മാരായ പി. ബാബുരാജ്, വി.കെ. മണികണ്ഠന്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ ജി. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ്, പ്രിവന്റ്‌റീവ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.


Share our post

Kerala

എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ നാലിന് പ്രഖ്യാപിക്കും

Published

on

Share our post

എട്ടാം ക്ലാസ് പരീക്ഷ ഫലം ഏപ്രിൽ നാലിന് പ്രഖ്യാപിക്കും. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഈ അധ്യയന വർഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. എട്ടാംക്ലാസിൽ 30 ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ നൽകി ഏപ്രിൽ അവസാനം വീണ്ടും പരീക്ഷ എഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തേയാക്കുന്നത്. എട്ടാം ക്ലാസിൽ മൊത്തം 50 മാർക്കിൽ 40 മാർക്കിനാണ് എഴുത്ത് പരീക്ഷ. ‌ഇതിൽ 12 മാർക്ക് നേടാത്തവരുടെ പട്ടിക ക്ലാസ് ടീച്ചർ ഏപ്രിൽ അഞ്ചിന് തയ്യാറാക്കും. പഠന പിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി ചേരും. തുടർന്ന്, ഏപ്രിൽ എട്ടുമുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നൽകും. രാവിലെ ഒൻപതര മുതൽ ഉച്ചക്ക് 12.30 വരെയാണ് പരിശീലനം. 25-ന് വീണ്ടും പരീക്ഷ നടത്തി 30-ന് ഫലം പ്രഖ്യാപിക്കും. മിനിമം മാർക്ക് ‍‌നിബന്ധന അടുത്ത വർഷം ഒൻപതിലും തൊട്ടടുത്ത വർഷം പത്തിലും നടപ്പാക്കും. അധ്യാപകർക്ക് വേനൽ അവധിക്കാലത്ത് അഞ്ച് ദിവസത്തെ പരിശീലനം നൽകും.


Share our post
Continue Reading

Kerala

ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത്

Published

on

Share our post

കൊച്ചി: ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത് നടത്തുന്നു. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ വിവിധ കാരണങ്ങളാൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കാണ് അവസരം. കോടതികളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്ത ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളുടെയും പിഴയൊടുക്കുന്നതിൽ അദാലത്തിൽ സൗകര്യമുണ്ട്. അദാലത്ത് എറണാകുളം റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ വച്ച് മാർച്ച് 26നും, നോർത്ത് പറവൂരിലുള്ള മുനമ്പം ഡിവൈഎസ്പി ഓഫീസിൽ വച്ച് മാർച്ച് 27, പെരുമ്പാവൂർ ട്രാഫിക് ഇൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ വെച്ച് മാർച്ച് 28, മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ ഏപ്രിൽ 2, പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ ഏപ്രിൽ 3 എന്നീ തീയതികളിലായാണ് നടത്തുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.


Share our post
Continue Reading

Kerala

മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Published

on

Share our post

മുണ്ടേരി: മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലികമായി ഡോക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് മാര്‍ച്ച് 25 ന് രാവിലെ 11 ന് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂം നടത്തും.  ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മുണ്ടേരി കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!