Kerala
സർപ്പ ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ടൊവിനോ തോമസ്

തിരുവനന്തപുരം : ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു. ഈ കാലയളവിനുള്ളിൽ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്. സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തിൽ സർപ്പയുടെ ബ്രാൻ്റ് അംബാസഡറായി പങ്കു ചേർന്ന ടൊവിനോ തോമസിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സർപ്പയ്ക്ക് കൂടുതൽ പ്രചാരം നൽകാനും പാമ്പുകടിയിൽ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ക്യാമ്പയ്നിൽ എല്ലാവരും പങ്കു ചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ് 2020 ആഗസ്തിൽ വനംവകുപ്പ് സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റിവെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 3,000ത്തോളം വളന്റിയർമാർ സർപ്പയ്ക്കുകീഴിലുണ്ട്. പാമ്പുകടിമൂലമുള്ള മരണം കുറയ്ക്കുന്നതിലും സർപ്പ വലിയ സംഭാവന നൽകി. 2019ൽ 130 പേർ കടിയേറ്റ് മരിച്ചപ്പോൾ 2023ൽ 40 ആയി ചുരങ്ങി. 2024ൽ ഇത് 30ൽ താഴെയാണ്. സർപ്പ ആപ്പിനുകീഴിൽ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുമുണ്ട്. അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ മുഹമ്മദ് അൻവറാണ് സർപ്പ ആപ് സംസ്ഥാന നോഡൽ ഓഫീസർ.
Kerala
ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ; മകൻ അറസ്റ്റിൽ


കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നായിരുന്നു മകന്റെ ഭീഷണി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. തുടർന്ന് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പൊലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തൻ ആയിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ മിനി പറഞ്ഞു. ലഹരി പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Kerala
ഏയ് ഓട്ടോ….ഓട്ടോറിക്ഷയില് 15 മിനിറ്റ് വെയിറ്റിംഗ് ചാര്ജ് പത്ത് രൂപ


എവിടെയെങ്കിലും പോകാന് ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോള് നമ്മള് ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവര് ഒരു തുക പറയും അത് കേള്ക്കുമ്പോള് ചിലരെന്താകും പറയുക. ഇത്രയും രൂപയോ… ഞാന് ചേട്ടന്റെ ഓട്ടോയുടെ വിലയല്ല ചോദിച്ചതെന്ന്. അങ്ങനെ തര്ക്കം നടക്കുകയും ചെയ്യും. എന്നാല് ഇനി അത് വേണ്ട. ഓട്ടോറിക്ഷാ യാത്രകള് കൂലിത്തര്ക്കത്തില് അവസാനിക്കുന്നത് തടയാന് പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മോട്ടോര് വാഹന വകുപ്പ്. ഓട്ടോകളില് മീറ്റര് പ്രവര്ത്തിപ്പിച്ചില്ലെങ്കില് സൗജന്യയാത്ര എന്ന സ്റ്റിക്കര് പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെത്തുടര്ന്ന് പിന്വലിച്ചതിനെത്തുടര്ന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയര് ചാര്ട്ട് പതിക്കലുമായി മോട്ടോര് വാഹന വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കര് പതിപ്പിക്കാനുള്ള സര്ക്കുലര് സര്ക്കാര് പിന്വലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളിലും മീറ്റര് പ്രവര്ത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാര് ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവര്മാരും മീറ്റര് പ്രവര്ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുളള സംവിധാനമാണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന് യാത്രക്കാര് പറയുന്നു.
Kerala
വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി വ്യക്തികൾക്കും പുരസ്കാരം; അംഗീകാരം തദ്ദേശഭരണ സ്ഥാപനതലത്തിൽ മാലിന്യസംസ്കരണത്തിന്


തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്കാരം നൽകുന്നു. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായാണ് പുതിയ പദ്ധതി.അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപനവേളയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച വാർഡ്, സ്ഥാപനം, റെസിഡന്റ്സ് അസോസിയേഷൻ, ജനകീയ സംഘടന, വായനശാല, പൊതുഇടം, അയൽക്കൂട്ടം, ടൗൺ, വിദ്യാലയം തുടങ്ങിയവയ്ക്ക് വൃത്തിയുടേയും മാലിന്യസംസ്കരണ സംവിധാനങ്ങളുടേയും അടിസ്ഥാനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുക. വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസ്സുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജനകീയ സംഘടനകൾ, പൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാര പത്രം നൽകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്