വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി വ്യക്തികൾക്കും പുരസ്കാരം; അംഗീകാരം തദ്ദേശഭരണ സ്ഥാപനതലത്തിൽ മാലിന്യസംസ്കരണത്തിന്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നൽകുന്നു. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായാണ് പുതിയ പദ്ധതി.അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപനവേളയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മികച്ച വാർഡ്, സ്ഥാപനം, റെസിഡന്റ്സ് അസോസിയേഷൻ, ജനകീയ സംഘടന, വായനശാല, പൊതുഇടം, അയൽക്കൂട്ടം, ടൗൺ, വിദ്യാലയം തുടങ്ങിയവയ്ക്ക് വൃത്തിയുടേയും മാലിന്യസംസ്‌കരണ സംവിധാനങ്ങളുടേയും അടിസ്ഥാനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുക. വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസ്സുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജനകീയ സംഘടനകൾ, പൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാര പത്രം നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!