Connect with us

Kerala

ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ

Published

on

Share our post

കൊണ്ടോട്ടി: കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി. അസം സ്വദേശി അഹദുൽ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറയുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. അഹദുൽ ഇസ്‌ലാമും ഗുൽജാർ ഹുസൈനും കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അഹദുൽ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.


Share our post

Kerala

കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ തൂങ്ങിമരിച്ച നിലയില്‍

Published

on

Share our post

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചുള്ളിമാനൂര്‍ ആട്ടുകാല്‍ ഷമീം മന്‍സിലില്‍ മുഹമ്മദ് ഷമീം (50) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സംശയം ഉന്നയിച്ചു ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അമിത ജോലി സമ്മര്‍ദം മൂലമാണ് ഷെമീം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.വ്യാഴം രാത്രി 10.40ന് വീടിന്റെ രണ്ടാംനിലയിലെ ഓഫിസ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് ഭാര്യ സഫിയ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ കുറുക്കഴിച്ച്് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഓഫിസിലെ ജോലി സംബന്ധമായ സമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ സര്‍ക്കിള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമാണ് ജീവനൊടുക്കിയത്. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച ഷമീം പോത്തന്‍കോട് സെക്ഷന്‍ ഓഫിസില്‍ ചുമതലയേറ്റ ശേഷം വലിയ സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മുപ്പതിനായിരത്തോളം ഉപഭോക്താക്കളുള്ള വലിയ സെക്ഷനാണിത്. ഇവിടെ സഹായത്തിനുണ്ടായിരുന്ന സബ് എന്‍ജിനീയറെ അടുത്തിടെ സ്ഥലംമാറ്റിയതോടെ ഷമീമിന്റെ സമ്മര്‍ദം വര്‍ധിച്ചിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു സൂചന. മകള്‍ ഹാജിറ.


Share our post
Continue Reading

Kerala

കുടകിൽ മയക്കുമരുന്നുമായി മലയാളിയടക്കം മൂന്ന് പേർ അറസ്റ്റിൽ

Published

on

Share our post

മടിക്കേരി : കുടക് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് മലയാളിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് (30), കെ.എം. അഷ്‌റഫ് (44), സർഫുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത്. 10.37 ഗ്രാം മെത്താഫീൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മാരുതി ബ്രസ കാറും പിടിച്ചെടുത്തു. മടിക്കേരി ഡി.എസ്പി പി.എ. സൂരജ്, മടിക്കേരി റൂറൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി. അനൂപ് മാടപ്പ, നാപോക്ലു പോലീസ് സബ് ഇൻസ്പെക്ടർ മഞ്ജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.


Share our post
Continue Reading

Kerala

ചുമ്മാ ഒഴുക്കി കളയല്ലേ; ഇന്ന് ലോക ജലദിനം

Published

on

Share our post

ഇന്ന് ലോക ജലദിനം. പ്രകൃതിയുടെ ദാനമാണ് ഓരോ തുള്ളി ജലവും. ഇതില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. 1933 മുതലാണ് ലോക ജലദിനം ആചരിച്ച് തുടങ്ങിയത്. ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമമുണ്ട്. വെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലം വിദൂരമല്ലെന്ന് ഓർമിച്ചുകൊണ്ടാണ് ഓരോ ജലദിനവും കടന്നുപോകുന്നത്.


Share our post
Continue Reading

Trending

error: Content is protected !!