Connect with us

Kannur

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

Published

on

Share our post

കണ്ണൂർ: കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മാര്‍ച്ച് 22 ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ ”പ്രയുക്തി” എന്നപേരില്‍ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ഡവലപ്പ്മെന്റ് മാനേജര്‍, ഷോറൂം മാനേജര്‍, ഫ്ളോര്‍ മാനേജര്‍, ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, കുക്ക്, ഇംഗ്ലീഷ് ടീച്ചര്‍, അക്കൗണ്ടന്റ്, ടെലികോളര്‍, അക്കാഡമിക്ക് കോ-ഓര്‍ഡിനേറ്റര്‍, അക്കാഡമിക്ക് കൗണ്‍സിലര്‍ തസ്തികകളിലാണ് ഒഴിവുകള്‍.  പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ താവക്കരയിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍ : 0497 2703130.


Share our post

Kannur

കിടഞ്ഞി-തുരുത്തിമുക്ക് പാലം; യാഥാർഥ്യത്തിലേക്ക്

Published

on

Share our post

പാ​നൂ​ർ: ജി​ല്ല അ​തി​ർ​ത്തി​യാ​യ പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ കി​ട​ഞ്ഞി​യെ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ട​ച്ചേ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മാ​ഹി​പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ക്കു​ന്ന തു​രു​ത്തി​മു​ക്ക് പാ​ല​ത്തി​ന് കി​ഫ്ബി​യി​ൽ​നി​ന്ന് 15.28കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. ഇ​തോ​ടെ യാ​ത്ര​ക്കാ​യി ഇ​പ്പോ​ഴും ചെ​റു​തോ​ണി​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന ഇ​രു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ര​ണ്ടു​തൂ​ണു​ക​ൾ മാ​ത്രം നി​ർ​മി​ച്ചു സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച തു​രു​ത്തി​മു​ക്ക് പാ​ല​ത്തി​ന് 2019ൽ ​കെ.​കെ. ശൈ​ല​ജ​യു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് കി​ഫ്ബി​യി​ൽ​നി​ന്ന് ഫ​ണ്ട​നു​വ​ദി​ക്കു​ന്ന​ത്.കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ​യും ഇ​ട​പെ​ട​ൽ ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​നാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. പാ​ല​ത്തി​ന്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന അ​പ്രോ​ച്ച് റോ​ഡി​നാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി വൈ​കി​യ​തോ​ടെ ക​രാ​ർ​തു​ക 27 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​ണ്ഡ​ലം എം.​എ​ൽ.​എ കെ.​പി. മോ​ഹ​ന​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും തു​ട​ർ​ന്ന് അ​ട​ങ്ക​ൽ തു​ക പു​ന​പ​രി​ശോ​ധി​ക്കാ​ൻ കി​ഫ്ബി വി​ദ​ഗ്ദ സ​മി​തി​യോ​ട് നി​ർ​ദേ​ശി​ക്കു​ക​യും റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു തു​ക​അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പാ​ല​ത്തി​ന്റെ നി​ർ​മാ​ണം നി​ല​വി​ൽ ഏ​ഴ് ശ​ത​മാ​നം മാ​ത്ര​മാ​ണ് നേ​ര​ത്തെ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പൂ​ർ​ത്തീ​ക​രി​ച്ച​ത്.പു​തി​യ ക​രാ​ർ പ്ര​കാ​രം കി​ട​ഞ്ഞി ഭാ​ഗ​ത്ത് 175 മീ​റ്റ​റും എ​ട​ച്ചേ​രി ഭാ​ഗ​ത്ത് 60 മീ​റ്റ​റും നീ​ള​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡും ഇ​തോ​ടെ നി​ർ​മി​ക്കും. 204 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം സ്പാ​ൻ ബോ​സ്ട്രി​ങ് ആ​ർ​ച്ച് മാ​തൃ​ക​യി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മാ​ർ​ച്ച് 26 വ​രെ പ്ര​വൃ​ത്തി​യു​ടെ ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്കും. 29 ന് ​ടെ​ൻ​ഡ​ർ ഓ​പ്പ​ൺ ചെ​യ്തു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും. നി​ല​വി​ൽ ത​ട​സ്സ​ങ്ങ​ൾ മു​ഴു​വ​നും നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.


Share our post
Continue Reading

Kannur

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

Published

on

Share our post

അഴിക്കോട്: സി.എച്ച്.സിയില്‍ പാലിയേറ്റീവ് പരിചരണത്തിനും ക്ലിനിക്കിലേക്കുമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിയില്‍ ബിരുദം/പ്രീ യൂണിവേഴ്സിറ്റി/ പ്രീ ഡിഗ്രി/തത്തുല്യം, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഫിസിയോതെറാപ്പി/ ഫിസിയോതെറാപ്പിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം, കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 ന് അഴിക്കോട് സി എച്ച് സിയില്‍ എത്തണം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ച പ്രതി റിമാൻഡിൽ

Published

on

Share our post

കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സുരക്ഷാജീവനക്കാരൻ കെ. പവനനെ (56) ആക്രമിച്ച കേസിലെ പ്രതി പള്ളിപ്രം സീനത്ത് മൻസിലിലെ മുഹമ്മദ് ദിൽഷാദിനെ (25) സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യസേവന സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണം തടയുന്ന നിയമത്തിലെ വകുപ്പ് നാല്, ബിഎൻഎസിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആസ്പത്രി സംരക്ഷണനിയമം വകുപ്പ് നാല് പ്രകാരം ആറുമാസംമുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.

മനപ്പൂർവം ആക്രമിച്ച് പരിക്കേൽപിച്ചു, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞു, ജോലിയിൽ തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. ആസ്പത്രിയിലെ അതിക്രമങ്ങൾക്കും വാക്കാലുള്ള അധിക്ഷേപത്തിനും ശിക്ഷ ഉറപ്പാക്കുന്നതിനാണ് 2023-ൽ ആസ്പത്രി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തിയത്. സിറ്റി പോലീസ് സ്റ്റേഷൻ ഓഫീസർ കെ. സനിൽ കുമാർ, എസ്ഐ ധന്യാ കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിന് ഇടയാക്കിയ സംഭവം. ആസ്പത്രിയിലെത്തിയ ദിൽഷാദിനോട് വാർഡിലേക്ക് പോകണമെങ്കിൽ സന്ദർശക പാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് ജീവനക്കാരനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. തറയിൽ വീണ് വിരലിന് പരിക്കേറ്റ പവനൻ അവധിയിലാണ്.


Share our post
Continue Reading

Trending

error: Content is protected !!