India
ഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 183 കുട്ടികള്‍

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 183 കുട്ടികളും. ഇതുവരെ 436 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 183 പേര്‍ കുട്ടികളാണ്. 125 പുരുഷന്‍മാരും 95 സ്ത്രീകളും 34 വയോധികരുമാണ്. അതേസമയം, വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ് നേതാവായ താഹിര്‍ അല്‍ നോനോ അറിയിച്ചു. ഇരുകൂട്ടരും ഒപ്പിട്ട കരാര്‍ നിലനില്‍ക്കെ പുതിയ കരാര്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസയിലെ ആക്രമണം തുടക്കമാണെന്നും കൂടുതല്‍ ആക്രമണങ്ങളുണ്ടാവുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി. എന്നാല്‍, ഗസയിലെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് നിരവധി ജൂതന്‍മാര്‍ നെതന്യാഹുവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു. നെസെറ്റിന് സമീപത്ത് നിന്നു റാലിയായാണ് ഇവര്‍ നെതന്യാഹുവിന്റെ വീടിന് സമീപത്തേക്ക് എത്തിയത്. വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ചുനില്‍ക്കുക, ഗസയില്‍ തടവിലുള്ളവരെ തിരിച്ചുകൊണ്ടുവരുക, രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെത്തിന്റെ മേധാവിയെ പുറത്താക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഫാഷിസത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും പോരാടണമെന്നും സമരക്കാര്‍ പറഞ്ഞു.
India
പത്ത് വർഷത്തിനിടെ ജനപ്രതിനിധികൾക്കെതിരെ ഇഡി രജിസ്റ്റർ ചെയ്തത് 193 കേസുകൾ; ശിക്ഷിച്ചത് രണ്ട് കേസുകളിൽ


ന്യൂഡൽഹി: രാജ്യത്ത് എം.പിമാർക്കും എംഎൽഎമാർക്കും എതിരെ കഴിഞ്ഞ പത്ത് വർഷത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ആകെ ശിക്ഷ വിധിച്ചത് രണ്ട് കേസുകളിൽ മാത്രം. 2016-2017ലും 2019-2020ലും ആണ് ഓരോ കേസുകളിൽ ശിക്ഷ വിധിച്ചത്. സിപിഐഎമ്മിൻ്റെ രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിൽ രാജ്യത്താകെ 5900-ത്തിലധികം ഇ ഡി കേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്ക്. ഇതിൽ വിചാരണ പൂർത്തിയായത് വെറും 45 കേസുകളിൽ മാത്രമാണ്. ഭൂരിഭാഗം കേസുകളും കോടതികളിൽ നീണ്ടുപോകുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളിൽ രാഹുൽ ഗാന്ധി, പി ചിദംബരം, ലാലു പ്രസാദ് യാദവ്, കനിമൊഴി, എ രാജ, കാർത്തി ചിദംബരം, അരവിന്ദ് കെജ്‌രിവാള്‍ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ ഇ ഡി കേസുകൾ നേരിടുന്നുണ്ട്. അതേസമയം, ഇഡി രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും രാഷ്ട്രീയ പ്രേരിതമെന്ന വിമർശനങ്ങളും ശക്തമാണ്.`
India
സുനിത വില്യംസും ബുച്ച് വില്‍മോറും അടക്കമുള്ള നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തി


ഇന്ത്യന്‍ വംശജ സുനിതാ വില്യംസും ബുച്ച് വില്‍മോറും അടക്കമുള്ള നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തി. 9 മാസത്തിന് ശേഷമാണ് സുനിതയും ബുച്ചും ഭൂമിയില്‍ എത്തുന്നത്. സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിലാണ് സംഘം എത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച പേടകം ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് പതിച്ചത്. സുനിത വില്യംസ് ഉള്‍പ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളെ സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചു. റിക്കവറി കപ്പലില്‍ എത്തിച്ച പേടകത്തില്‍ നിന്ന് ഓരോരുത്തരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തിലാണ് ഭൂമിയില്‍ സ്പര്‍ശിച്ചത്. പുറത്തെത്തിച്ച യാത്രികരെ സ്‌ട്രെച്ചറില്‍ മാറ്റുകയായിരുന്നു. യാത്രികരെ പുറത്തെത്തിച്ച് നിവര്‍ന്ന് നിര്‍ത്തിയ ശേഷമാണ് ഇവരെ സ്‌ട്രെച്ചറില്‍ മാറ്റിയത്. നിക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ അലക്‌സാണ്ടര്‍ ഗോര്‍ബുനോവിനെ എത്തിച്ചു. മൂന്നാമതാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവില്‍ ബുച്ച് വില്‍മോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറില്‍ തീരത്തേക്ക് എത്തിക്കും. തുടര്‍ന്ന് വിമാനത്തില്‍ ഹൂസ്റ്റണില്‍ എത്തിക്കും. പിന്നാലെ വൈദ്യപരിശോധനകള്‍ക്കായി ഇവരെ വിധേയരാക്കും.
India
ഇനി നിമിഷങ്ങളെണ്ണി കഴിയേണ്ട 17 മണിക്കൂര്‍: സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു


കാലിഫോര്‍ണിയ: ലോകത്തിന് ആദ്യ ശ്വാസം വീണു, 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
ആകാംക്ഷ നിറഞ്ഞ ലാന്‍ഡിംഗ് നാളെ പുലര്‍ച്ചെ
പതിനേഴ് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27-ഓടെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയിൽ വന്നിറങ്ങും. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറക്കുക.2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഇരുവരെയും ഐഎസ്എസിലെത്തിച്ച ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്.ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്‍റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 മാര്‍ച്ചിലേക്ക് നീട്ടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്