Connect with us

Kannur

കമ്പ്യൂട്ടർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാം

Published

on

Share our post

പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാൻ അവസരം. ടാലി, വെബ് ഡിസൈനിംഗ്, ജാവ പ്രൊഗ്രാമിങ്, മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ് ഉൾപ്പെടെയുള്ള കോഴ്‌സുകളെക്കുറിച്ച് അറിയാൻ link.asapcsp.in/ilike സന്ദർശിക്കുക. ഫോൺ: 9495999712.


Share our post

Kannur

കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. സന്ദർശന പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. അത്യാഹിതവിഭാഗത്തിൽ ജോലി ചെയ്യുന്ന മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ആശുപത്രികൾക്കും ജീവനക്കാർക്കും എതിരായ അക്രമം തടയൽ നിയമപ്രകാരമാണ് കേസ്.


Share our post
Continue Reading

Kannur

ജൂനിയർ ലാംഗ്വേജ് ടീച്ചർ അഭിമുഖം

Published

on

Share our post

കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഫസ്റ്റ് എൻ സി എ ഹിന്ദു നഡാർ) (കാറ്റഗറി നമ്പർ: 101/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ജനുവരി ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം പി എസ് സി കണ്ണൂർ ജില്ലാ ആഫീസിൽ മാർച്ച് 28 ന് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ ഇതിനോടകം അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭ്യമാണ്. കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺ ലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ, പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കണ്ണൂർ ജില്ലാ ആഫീസിൽ നേരിട്ട് എത്തണം.


Share our post
Continue Reading

Kannur

ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Published

on

Share our post

60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി ശ്രംയോഗി മന്‍ധനിലേക്ക് 18 നും 40 നുമിടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3,000 രൂപയാണ് പെന്‍ഷന്‍. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കുമായുള്ള ദേശീയ പെന്‍ഷന്‍ സ്‌കീം അംഗത്വ രജിസ്‌ട്രേഷനും അപേക്ഷ ക്ഷണിച്ചു. 18-40 ആണ് പ്രായപരിധി. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ സഹിതം അടുത്തുള്ള ഡിജിറ്റര്‍ കോമണ്‍ സര്‍വ്വീസ് സെന്ററുമായോ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍; ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ – 7217730674, ജില്ലാ ലേബര്‍ ഓഫീസ്- 0497-2700353.


Share our post
Continue Reading

Trending

error: Content is protected !!