Kannur
പൊയിലൂരിൽ കാട്ടുപന്നികൾ വാഴത്തോട്ടം നശിപ്പിച്ചു

പാനൂർ: പൊയിലൂരിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവ കർഷകന്റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞു. വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ മുള്ളമ്പ്രാൻ രാജീവന്റെ നേന്ത്രവാഴ കൃഷിയാണ് കാട്ടുപന്നികൾ തകർത്തത്. 150 ഓളം വാഴകൾ നശിപ്പിക്കപ്പെട്ടു. വിഷു വിപണി ലക്ഷ്യമിട്ടാണ് രാജീവൻ കൃഷിയിറക്കിയത്.ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് കർഷകനുണ്ടായത്. നേരത്തേയും ഇവിടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൃഷിയെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമുള്ള പ്രതിരോധ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നതാണ് കർഷകരുടെ ആവശ്യം. കാടിനോട് ചേർന്ന കൃഷിയിടങ്ങളിൽ വൈദ്യുതി വേലികൾ, ശബ്ദ ഭീഷണികൾ, ഫലപ്രദമായ ആധുനിക പ്രതിരോധ ഉപാധികൾ എന്നിവയെക്കുറിച്ച് അവലോകനം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു.കൃഷിയെ രക്ഷിക്കാനായി കർഷകർ രാത്രിയിലും ജാഗ്രത പുലർത്തേണ്ടിവരുന്നു. ഇത് സ്ഥിരപരിഹാരമല്ലെന്ന് രാജീവനടക്കം നിരവധി കർഷകർ ചൂണ്ടിക്കാട്ടുന്നു. അധികാരികൾ ഇടപെട്ട് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തണമെന്ന് ആവശ്യമുയരുന്നു. കാട്ടുപന്നി അക്രമത്തിൻ വള്ള്യായിലെ കർഷകൻ എ.കെ. ശ്രീധരൻ മരണപ്പെട്ടതിനെ തുടർന്ന് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് കാട്ടുപന്നികൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഈ ഭാഗത്തും കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുകയാണ്. ടാസ്ക് ഫോഴ്സിന്റെ സേവനം ഈ ഭാഗത്തും വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Kannur
16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും അമ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു


തളിപ്പറമ്പ് : 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും അമ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിലെ കെ ആർ രാഗേഷ് (35) നെയാണ്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയച്ചാണ് രാഗേഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഒരുമിച്ചുള്ള ഫോട്ടോ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്നും പ്രായപൂർത്തിയെത്തിയാൽ കൂടെ താമസിക്കണമെന്നും മറ്റും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. അന്നത്തെ പയ്യാവൂർ ഇൻസ്പെക്ടർ പി. ഉഷാദേവിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ്.ഐമാരായ എം.ജെ ബെന്നി, കെ. ഷറഫുദീൻ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് പ്രതിയെ 3 വർഷം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
Kannur
മുല്ലക്കൊടി സ്കൂളിൽ നിന്ന് വ്യത്യസ്തമായൊരാശയം, വിദ്യാർഥികൾ ശേഖരിച്ചത് 32,360 ബസ് ടിക്കറ്റുകൾ


കണ്ണൂർ: മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി യു.പി. സ്കൂളിലെ കുട്ടികൾ ശേഖരിച്ച 32,360 എണ്ണം ബസ് ടിക്കറ്റുകൾ സംസ്കരണത്തിനായ് ഏജൻസിക്ക് കൈമാറാനായ് ഹരിത കേരളം മിഷന് കൈമാറി. സംസ്ഥാനത്ത് ഇതാദ്യമായാണ് ബസ് ടിക്കറ്റുകൾ ശേഖരിച്ച് കൈമാറുന്നത്. കഴിഞ്ഞ 2024 ഒക്ടോബർ മാസത്തിൽ സ്കൂളിൽ ചേർന്ന ചടങ്ങിലാണ് ബസ് ടിക്കറ്റ് ശേഖരണം എന്ന ആശയം ഉയർന്നത്. കഴിഞ്ഞ അഞ്ച് മാസമായി മുല്ലക്കൊടി. എ.യു.പി. സ്കൂളിലെ കുട്ടികളുടെ പ്രധാന ശ്രമം ബസ് ടിക്കറ്റ് ശേഖരണമായിരുന്നു. കഴിയാവുന്നിടത്തു നിന്നെല്ലാം കുട്ടികൾ ടിക്കറ്റുകൾ ശേഖരിച്ചു. ഒറ്റത്തവണ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്നവയിൽ പ്രധാനമാണ് ബസ് ടിക്കറ്റ്.ഓരോ ദിവസവും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ടിക്കറ്റു ലഭിക്കാത്ത അവർ സഹയാത്രികരായ മുതിർന്നവരുടെ മുമ്പിൽ കൈനീട്ടിയും അധ്യാപകരോടും രക്ഷിതാക്കളോടും ചോദിച്ചുമാണ് ടിക്കറ്റുകൾ ശേഖരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ടിക്കറ്റുകൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ സി. സുധീർസ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം എം. അസ്സൈനാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. സുകുമാരൻ, കെ.സി. സതി, കെ.വി. സുധാകരൻ, പി. ലത എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുൽഷുക്കൂർ നന്ദി പറഞ്ഞു.
Kannur
കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ച 20ഓളം വിദ്യാർത്ഥികൾക്കെതിരെ കേസ്


ചക്കരക്കൽ: കുടുംബ സമേതം കാറിൽ പോകുന്നതിനിടെ പ്രകടനം നടത്തുകയായിരുന്ന വിദ്യാർത്ഥികൾ കാർ തകർക്കുകയും യാത്രക്കാരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20ഓളം വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. ഏച്ചൂർ കുടുക്കിമൊട്ട സ്വദേശി സി.പി ഷക്കീറിന്റെ പരാതിയിലാണ് കാഞ്ഞിരോട് നഹർ കോളേജിലെ വിദ്യാർത്ഥികളായ അഫ്രീൻ, ഷമ്മാസ്, സി നാൻ, സിദാൻ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 16 പേർക്കുമെതിരെ കേസെടുത്തത്. ഫെബ്രവരി 27ന് വൈകുന്നേരം 3.30ന് പരാതിക്കാരനും കുടുംബവും കാഞ്ഞിരോട് നിന്നും കുടുക്കി മൊട്ടയിലേക്ക് കെ.എൽ. 59.ജെ.5667 നമ്പർ കാറിൽ പോകവെയാണ് സംഭവം. പ്രകടനത്തിനിടെ അരികിലൂടെ കാർ ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ കാർ തടഞ്ഞ വിദ്യാർത്ഥികൾ ആക്രമിച്ച് 75000 രൂപയുടെ നഷ്ടം വരുത്തുകയും പരാതിക്കാരനെയും ബന്ധുക്കളേയും ചീത്തവിളിച്ച് കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്