Connect with us

Kannur

പോക്സോ കേസിൽ ആലക്കോട് സ്വദേശിക്ക് 28 വർഷം കഠിനതടവും ഒരുലക്ഷം പിഴയും

Published

on

Share our post

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് പെരുനിലത്തെ എടവന വീട്ടിൽ ബാലൻ്റെ മകൻ ബി. ഹരികൃഷ്ണൻ എന്ന ഹരീഷിനെയാണ് (28) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് പോലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാർ, എസ്.ഐ. കെ. ഷറഫുദ്ദീൻ സീനിയർ സി.പി.ഒ വി.വി. സിന്ധു മണി എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.


Share our post

Kannur

കണ്ണൂർ ജില്ലാ ആസ്പത്രിയിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ച പ്രതി റിമാൻഡിൽ

Published

on

Share our post

കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സുരക്ഷാജീവനക്കാരൻ കെ. പവനനെ (56) ആക്രമിച്ച കേസിലെ പ്രതി പള്ളിപ്രം സീനത്ത് മൻസിലിലെ മുഹമ്മദ് ദിൽഷാദിനെ (25) സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യസേവന സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണം തടയുന്ന നിയമത്തിലെ വകുപ്പ് നാല്, ബിഎൻഎസിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആസ്പത്രി സംരക്ഷണനിയമം വകുപ്പ് നാല് പ്രകാരം ആറുമാസംമുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.

മനപ്പൂർവം ആക്രമിച്ച് പരിക്കേൽപിച്ചു, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞു, ജോലിയിൽ തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. ആസ്പത്രിയിലെ അതിക്രമങ്ങൾക്കും വാക്കാലുള്ള അധിക്ഷേപത്തിനും ശിക്ഷ ഉറപ്പാക്കുന്നതിനാണ് 2023-ൽ ആസ്പത്രി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തിയത്. സിറ്റി പോലീസ് സ്റ്റേഷൻ ഓഫീസർ കെ. സനിൽ കുമാർ, എസ്ഐ ധന്യാ കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിന് ഇടയാക്കിയ സംഭവം. ആസ്പത്രിയിലെത്തിയ ദിൽഷാദിനോട് വാർഡിലേക്ക് പോകണമെങ്കിൽ സന്ദർശക പാസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് ജീവനക്കാരനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. തറയിൽ വീണ് വിരലിന് പരിക്കേറ്റ പവനൻ അവധിയിലാണ്.


Share our post
Continue Reading

Kannur

ചക്കരക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Published

on

Share our post

ചക്കരക്കൽ: ചക്കരക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചക്കരക്കൽ, ഇരിവേരി, മുഴപ്പാല, കുളം ബസാർ, പൊതുവാച്ചേരി ഭാഗങ്ങളിലായി മുപ്പതോളം പേർക്ക് നായയുടെ കടിയേറ്റു. പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു പലർക്കും മുഖത്ത് അടക്കം കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി.


Share our post
Continue Reading

Kannur

സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു

Published

on

Share our post

പയ്യന്നൂർ: കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും പുരോഗനകലാ സാഹിത്യ സംഘം സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടൻ മാസ്റ്റർ (85) അന്തരിച്ചു. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. മൃതദേഹം നാളെ രാവിലെ 8 മണിക്ക് അന്നൂർ വില്ലേജ് ഹാളിൽ പൊതുദർശനത്തിന് വെക്കും. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


Share our post
Continue Reading

Trending

error: Content is protected !!