ജില്ലാ ആസ്പത്രിയിൽ സുരക്ഷ ജീവനക്കാരന് മർദനം

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ സുരക്ഷ ജീവനക്കാരന് മർദനം. സുരക്ഷ ജീവനക്കാരനായ മയ്യിൽ സ്വദേശിക്ക് പരുക്കേറ്റു. ഇന്നലെ പകൽ പതിനൊന്നോടെ ആശുപത്രി കാഷ്വാലിറ്റിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സന്ദർശക പാസ് എടുക്കാതെ അകത്ത് കടക്കാൻ ശ്രമിച്ച രോഗിയുടെ കൂടെ വന്നയാൾ സുരക്ഷ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. സുരക്ഷ ജീവനക്കാരൻ പോലീസിൽ പരാതി നൽകി.