ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ പി.ജി

ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയുടെ കാലടി മെയിൻ കാംപസിലും പ്രാദേശിക കാംപസുകളിലും നടത്തുന്ന വിവിധ പിജി, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രാദേശിക കാംപസുകൾ. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രോഗ്രാമുകൾ
* എം.എ -സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ് -ഭരതനാട്യം, ഡാൻസ് -മോഹിനിയാട്ടം, തിയേറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്സ്, ഉറുദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി.
* എം.എസ്.സി -സൈക്കോളജി, ജ്യോഗ്രഫി
* മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്
* മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് ഇൻ വിഷ്വൽ ആർട്‌സ്
* മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്‌സ്
* പിജി ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്, ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി
യോഗ്യത, പ്രവേശനപരീക്ഷ
* പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു പ്രവേശനം. ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) നേടിയവർക്ക് അപേക്ഷിക്കാം. മ്യൂസിക്, ഡാൻസ്-മോഹിനിയാട്ടം, ഡാൻസ്-ഭരതനാട്യം, തിയേറ്റർ എന്നീ പ്രോഗ്രാമുകളിലേക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചിപരീക്ഷയും പ്രായോഗികപരീക്ഷയും ഉണ്ടാകും.
* എംഎസ്ഡബ്ല്യു: ബിരുദംനേടിയവർക്ക് അപേക്ഷിക്കാം. കോംപ്രിഹെൻസീവ് സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം.
* എംഎഫ്എ: 55 ശതമാനം മാർക്കോടെ ഫൈൻ ആർട്‌സിൽ ബിരുദം. പ്രവേശന, അഭിരുചിപരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം.
* എംപിഇഎസ്: 50 ശതമാനം മാർക്കോടെ ഫിസിക്കൽ എജുക്കേഷനിൽ ബിരുദം (ബിപിഇ/ബിപിഎഡ്/ബിപിഇഎസ്). പ്രവേശനപ്പരീക്ഷ, ഗെയിം പ്രൊഫിഷ്യൻസി, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, സ്പോർട്‌സിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
•പി.ജി. ഡിപ്ലോമ: ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി -ബിരുദം.
വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ് – സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്ന് ബിഎഎംഎസ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽനിന്നും സ്ഥിരം രജിസ്‌ട്രേഷനും. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദതലത്തിൽ നേടിയ മാർക്ക്, സംഘചർച്ച, ഫിസിക്കൽ ഫിറ്റ്‌നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. രണ്ടുസീറ്റുകൾ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർക്കായി സംവരണംചെയ്തിരിക്കുന്നു.
മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്
* എംഎസ്‌സി -ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്, സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്
* എംഎ സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്
* എംഎസ്ഡബ്ല്യു ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്
നാല് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും ഡ്യൂവൽ ഡിഗ്രി ലഭ്യമാകുന്ന വിധമാണ് മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നത്. ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽവർക്ക് ഡിസിപ്ലിനുകളിൽ സ്പെഷ്യലൈസേഷനോടെ ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തരബിരുദമാണ് ലഭിക്കുക. ബിരുദമാണ് യോഗ്യത. നാല് ഡിസിപ്ലിനുകളിൽ ഏതുവേണമെങ്കിലും മുൻഗണനപ്രകാരം തിരഞ്ഞെടുക്കാം. ഒരു ഡിസിപ്ലിനിൽ പത്തുസീറ്റുകൾവീതം ആകെ 40 സീറ്റുകൾ. പൊതുപ്രവേശനപരീക്ഷയുണ്ട്.
അവസാനതീയതി ഏപ്രിൽ 16
www.ssus.ac.in വഴി ഏപ്രിൽ 16 വരെ അപേക്ഷിക്കാം. ഒരാൾക്ക് മൂന്ന് പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. സ്പോട്ട്/ലാറ്ററൽ എൻട്രി അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.