കെ.എസ്‌.ആർ.ടി.സി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

Share our post

കണ്ണൂർ: താനൂർ ബോട്ട് അപകടത്തെ തുടർന്ന് നിർത്തിവച്ച കണ്ണൂരിൽ നിന്നുള്ള കെ. എസ്‌.ആർ.ടി.സിയുടെ വാഗമൺ കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു.വേമ്പനാട്ട് കായലിലെ പുരവഞ്ചി സഞ്ചാരം ഉൾപ്പെട്ടിട്ടുള്ള ആദ്യ ഉല്ലാസയാത്ര സംഘം കഴിഞ്ഞ ദിവസം വാഗമണിലേക്ക് യാത്ര തിരിച്ചു. പെൻഷൻകാരുടെ സംഘമായിരുന്നു ഇത്.ഒരുദിവസം വാഗമണിൽ താമസിച്ച് കാഴ്ചകൾ കാണൽ, കായൽപ്പരപ്പിൽ പുരവഞ്ചിയിലുള്ള ഭക്ഷണം എന്നിവ ഉൾപ്പെടെയാണ് പാക്കേജ്.ഈമാസം 28-ന് വീണ്ടും നടത്തുന്ന വാഗമൺ കുമരകം യാത്രയ്ക്കുള്ള ബുക്കിങ്‌ തുടങ്ങി. വിവരങ്ങൾക്ക് 8089463675 എന്ന നമ്പറിൽ വിളിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!