Connect with us

PERAVOOR

ലഹരിക്കെതിരെ കുനിത്തലവാസികളുടെ റാലിയും ബോധവത്കരണവും വ്യാഴാഴ്ച

Published

on

Share our post

പേരാവൂർ: മാരക ലഹരി ഉപയോഗത്തിനെതിരെ കുനിത്തല ശ്രീനാരായണ മഠത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നു. വ്യാഴാഴ്ച 3മണിക്ക് പേരാവൂർ ടൗണിൽ നിന്നും കുനിത്തലയിലേക്ക് മുഴുവനാളുകളെയും അണിനിരത്തി ലഹരി വിരുദ്ധ റാലി നടത്തും. 5 മണിക്ക് ശ്രീനാരായണ ഗുരുമഠം ഓഡിറ്റോറിയത്തിൽ പോലീസ്, എക്സൈസ് തുടങ്ങിയവരുടെ ബോധവത്കരണവും ഉണ്ടാവും.


Share our post

PERAVOOR

പേരാവൂർ പഞ്ചായത്തിൽ പാതയോര ശുചീകരണം നടത്തി

Published

on

Share our post

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനത്തിന്റെയും ഭാഗമായി പാതയോരം ശുചീകരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം കൊട്ടം ചുരത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി. വേ‌ണുഗോപാലൻ അധ്യക്ഷനായി. പഞ്ചായത്ത് ജനപ്രതിനിധികളും പുരുഷ അയൽക്കൂട്ടങ്ങളും റെlസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഹരിതകർമ സേനയും ചേർന്ന് സംയുക്തമായാണ് പാതയോരം ശുചീകരിച്ചത്.


Share our post
Continue Reading

PERAVOOR

പേരാവൂരിൽ കുടുംബശ്രീ – സ്നേഹിത എക്സ്റ്റൻഷൻ സെൻറർ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ: കുടുംബശ്രീ – സ്നേഹിത എക്സ്റ്റെൻഷൻ സെൻറർ പേരാവൂർ ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷനായി. സി.ഡി.എസ് അധ്യക്ഷ ശാനി ശശീന്ദ്രൻ പദ്ധതി വിശദീകരിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, മാലൂർ പഞ്ചായത്ത് പ്രസിഡൻറ് വി. ഹൈമാവതി, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ഡി.വൈ.എസ്പി കെ.വി.പ്രമോദൻ, ഇതിഹാസ് താഹ, എം.സജിത്ത്, കെ.വി.ശിവദാസൻ, പേരാവൂർ പോലീസ് ഇൻസ്പെക്ടർ പി.ബി.സജീവ്, കോ ഓഡിനേറ്റർ അഖില എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ലഹരിക്കെതിരെ ബോധവത്കരണവുമായി പേരാവൂർ പോലീസ്

Published

on

Share our post

പേരാവൂർ : ലഹരിക്കെതിരെ പേരാവൂര്‍ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ഓട്ടോതൊഴിലാളികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.പേരാവൂര്‍ ഡിവൈഎസ്പി കെ.വി. പ്രമോദന്‍ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ പി. ബി. സജീവ്, സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ സംസാരിച്ചു. മയക്ക് മരുന്ന് വില്പന നടത്തുന്നവരെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ ഉടൻ പോലീസിൽ വിവരം നൽകണമെന്ന് ഡി.വൈ.എസ്പി അഭ്യർത്ഥിച്ചു.


Share our post
Continue Reading

Trending

error: Content is protected !!