Kerala
കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

കെ-ടെറ്റ് യോഗ്യത നേടാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്കായി അവസാന അവസരമെന്ന നിലക്ക് 2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും. സംസ്ഥാനത്ത് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷ പാസാകാതെ ഒട്ടേറെ അധ്യാപകർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇതിന്റെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.ഗവ- എയ്ഡഡ് സ്കൂൾ അധ്യാപകർ കെ-ടെറ്റ് പാസായിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. യോഗ്യതയില്ലാതെ നിയമനം നേടിയവർക്കായി അവസാനംകെ-ടെറ്റ് പരീക്ഷ നടത്തിയത് 2023 സെപ്റ്റംബറിലാണ്.2011 ജൂലൈ 20നുശേഷം പുറപ്പെടുവിച്ച പി.എസ്.സി വിജ്ഞാപനം പ്രകാരം കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്ന് മുതൽ 2019-20 അധ്യയന വർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും യോഗ്യത നേടുന്നതിന് 2023ൽ പരീക്ഷ നടത്തിയിരുന്നു.എന്നാൽ, ഇവരിൽ പലരും കെ.കെ-ടെറ്റ് പാസായിട്ടില്ലെന്ന് പറയുന്നു.അധ്യാപക നിയമനം ലഭിച്ച് അഞ്ചുവർഷം പൂർത്തിയായവർക്ക് പിന്നീട് പരീക്ഷയെഴുതേണ്ടതില്ലെന്ന പ്രചാരണം തെറ്റാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Kerala
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി


കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വക്കഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോർഡിനാണെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.ഇതോടൊപ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷൻ നിയമനം നിയമപരമല്ല. സർക്കാർ യാന്ത്രീകമായി പ്രവർത്തിച്ചു.
കമ്മീഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.സംസ്ഥാന സർക്കാരാണ് മുനമ്പത്ത് കമ്മൂഷനെ നിയമിച്ചതെന്നും സർക്കാരാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പ്രതികരിച്ചു.മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. വിധിയിലെ നിരീക്ഷണങ്ങൾ കേട്ടില്ല. വ്യക്തി താല്പര്യങ്ങൾ ഇല്ല. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം മാത്രമാണ് ചെയ്തത്. പ്രശ്ന പരിഹാരത്തെ കുറിച്ച് ഇനി ചിന്തിക്കേണ്ടത് സർക്കാരാണ്. വിധിക്കെതിരെ സർക്കാരിന് ഡിവിഷൻ ബെഞ്ചിനെയോ സുപ്രീം കോടതിയേയോ സമീപിക്കാം. കമ്മീഷൻ പ്രവർത്തനം മുൻപോട്ട് പോയിരുന്നെങ്കിൽ റിപ്പോർട്ട് സമർപ്പിക്കുമായിരുന്നുവെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പ്രതികരിച്ചു.
Kerala
ലഹരിക്കെതിരെ ഒന്നിച്ച് പൊലീസും എക്സൈസും, സംസ്ഥാന വ്യാപക റെയ്ഡ്, മാഫിയ സംഘത്തിന്റെ ഡേറ്റാ ബേസ് തയ്യാറാക്കും


തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും.ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.
Kerala
തീവണ്ടിവേഗം 130 കിമീ ആക്കുന്നു: പാളത്തില്‍ മൂന്നാം സിഗ്നല്‍ വരുന്നു


കണ്ണൂര്‍: തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 130 കിമീ ആക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പാളങ്ങളില്‍ മൂന്നാം സിഗ്നല്‍ സംവിധാനം വരുന്നു.അതിവേഗത്തില്‍ വരുന്ന വണ്ടിക്ക് കൃത്യമായ സിഗ്‌നലിങ് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. ബി കാറ്റഗറിയിലെ 53 റൂട്ടുകളില്‍ റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ പ്രോജക്ട് വിഭാഗം ഈ പ്രവൃത്തി നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പം വണ്ടി മാറാനുള്ള പാളവും നവീകരിക്കും. തീവണ്ടി ഒരു സ്റ്റേഷനില്‍ കയറും മുന്‍പ് ആദ്യം കാണുന്ന സിഗ്നലാണ് ഡിസ്റ്റന്റ് സിഗ്നല്‍. അത് കഴിഞ്ഞ് ഹോം സിഗ്നല്‍. വണ്ടി മെയിന്‍ ലൈനിലേക്കാണോ ലൂപ്പ് ലൈനിലേക്കാണോ എന്ന് നിശ്ചയിക്കുന്നതാണിത്.
ഡിസ്റ്റന്റ് സിഗ്നലിന് മുന്‍പ് ഒരു സിഗ്നല്‍ കൂടിയാണ് വരുന്നത്. ഡബിള്‍ ഡിസ്റ്റന്‍സ് സിഗ്നലെന്നാണ് ഇത് അറിയപ്പെടുക.ഒരു കിലോമീറ്റര്‍ ഇടവിട്ടാണ് സിഗ്നല്‍ പോസ്റ്റ്. അതില്‍ മഞ്ഞ, പച്ച നിറങ്ങള്‍ ഉണ്ടാകും. ഈ നിറങ്ങള്‍ ഹോം സിഗ്നലിന്റെ സ്ഥിതി എന്താണെന്ന് സൂചന നല്‍കും. പച്ച ആണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ തീവണ്ടിക്ക് മുന്നോട്ട് പോകാം. മഞ്ഞ മുന്നറിയിപ്പ് ആണെങ്കില്‍ പതുക്കെ മുന്നോട്ട് പോകാം.ഹോം സിഗ്നലില്‍ ചുവപ്പ് ആണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. അതിവേഗത്തില്‍ വരുന്ന വണ്ടി ഹോം സിഗ്നലിലെ ചുവപ്പ് കണ്ടാല്‍ പെട്ടെന്ന് നിര്‍ത്താനാകില്ല. അതിന്റെ സൂചന ഉള്‍പ്പെടെ ലോക്കോപൈലറ്റിന് രണ്ട് കിലോമീറ്ററിന് മുന്‍പ് നല്‍കാനാണ് മൂന്നാമതൊരു സിഗ്നല്‍ പോസ്റ്റ് വരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്