കാഴ്ച പരിമിതർക്ക് പുസ്തക പാരായണത്തിന് വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

Share our post

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിലി ലിപിയിൽ അച്ചടിച്ച 10 ക്ലാസ്സിക് കൃതികളുടെ പ്രകാശനം മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വിസി ഹാളിൽ പ്രസിഡൻറ് അഡ്വ. കെ.കെ. രത്‌നകുമാരി പ്രകാശനം ചെയ്യും. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനാവും.ബ്രെയിലി ലിപിയിൽ മലയാളത്തിലെ ക്ലാസിക് കൃതികളുടെ കോപ്പികളാണ് തയ്യാറാക്കിയിരിക്കുന്നത്.ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, തകഴിയുടെ ചെമ്മീൻ, ബെന്യാമിന്റെ ആടുജീവിതം, എം.ടി.യുടെ കാലം, മാധവിക്കുട്ടിയുടെ നെയ്പായസം, കെആർ. മീരയുടെ ആരാച്ചാർ, സി.വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്നീ കൃതികളുടെ കോപ്പികളാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇവ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ബ്രെയിലി ലിപി അറിയുന്ന കാഴ്ചപരിമിതരുള്ള പ്രദേശത്തെ വായനശാലകൾക്ക് വായിക്കാൻ കൊടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!