Connect with us

Kerala

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും

Published

on

Share our post

റേഷൻ വാങ്ങുന്നവർക്ക് സെസ് ഏർപ്പെടുത്താൻ ആലോചന. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോൾ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്. ഇതുകൂടാതെ ഈ വർഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ശിപാർശ ചെയ്യുന്നത്. ശിപാർശയിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.ഉദ്യോഗസ്ഥ സമിതി ശിപാർശ മാത്രമാണെന്നും, ചർച്ചകൾക്ക് ശേഷമെ ഭക്ഷ്യവകുപ്പ് തീരുമാനം എടുക്കുകയുള്ളൂ. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം നേടണം. എന്നാൽ മാത്രമെ സെസ് ഏർപ്പെടുത്താൻ കഴിയൂ. നീല , വെള്ള കാർഡ് ഉടമകൾക്ക് അരി വില ഉയർത്താനും ശിപാർശ ഉണ്ടായിരുന്നു.


Share our post

Kerala

പ്രവാസികൾക്കായി നോർക്ക-സൗജന്യ സംരംഭകത്വ പരിശീലനം, ഇപ്പോള്‍ രജിസ്റ്റർ ചെയ്യാം

Published

on

Share our post

തിരുവനന്തപുരം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലനം മെയ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ (ഇന്ത്യന്‍ സമയം) നടക്കും. താല്‍പര്യമുളളവര്‍ക്ക് ഇ-മെയിൽ/ ഫോൺ മുഖാന്തിരം 2025 മെയ് 15 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം.

മികച്ച സംരംഭക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, ബാങ്ക് വായ്പകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നോർക്ക റൂട്ട്സ്, വ്യവസായ വകുപ്പുകൾ വഴി നൽകിവരുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, സംരംഭങ്ങളും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററില്‍ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


Share our post
Continue Reading

Kerala

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

Published

on

Share our post

തിരുവനന്തപുരം: സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായാണ് സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. സംഘർഷമേഖലയിൽ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും അടക്കം നിരവധി മലയാളികൾ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. ഫാക്സ് മുഖേനയോ ടെലിഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങൾ അറിയിക്കാം. സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം എന്നാണ് നിര്‍ദേശം.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം

FAX NO – 0471 2322600

Tel No – 0471-2517500/2517600

ഇമെയിൽ: cdmdkerala@kerala.gov.in.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ:

18004253939 (ടോൾ ഫ്രീ നമ്പർ )

00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)


Share our post
Continue Reading

Kerala

കൂടെ ജോലി ചെയ്ത യുവതിയുടെ ലാപ്ടോപ്പ് കടംവാങ്ങി; നാല് മാസം കഴിഞ്ഞ് തിരികെ കൊടുത്തപ്പോൾ യുവതിയുടെ നഗ്ന ചിത്രങ്ങൾ

Published

on

Share our post

ബംഗളുരു: ഒപ്പം ജോലി ചെയ്തിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് കടം വാങ്ങിയ ലാപ്ടോപ്പ് തിരികെ കിട്ടിയപ്പോൾ അതിൽ തന്റെയും മറ്റ് ചിലരുടെയും നഗ്ന ചിത്രങ്ങൾ കണ്ട ഒരു യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതികളിലൊരാൾ പ്രതി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബംഗളുരുവിൽ താമസിക്കുന്ന ആഷിഷ് മൊന്നപ്പ (30) ആണ് പിടിയിലായത്. മ‍ടിക്കേരി സ്വദേശിയായ ഇയാളുടെ കുടുംബം ഹൊസൂരിലാണ് ഏറെ നാളായി താമസിച്ചിരുന്നത്. നേരത്തെ ഒരു ഫിനാൻസ് കമ്പനിയിൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് അതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരുമായി ഇയാൾ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തുണ്ടാക്കിയത്.

ഇക്കഴിഞ്ഞ‌ ജനുവരിയിൽ ആശിഷ് ഒരു യുവതിയെ സമീപിച്ച് ലാപ്ടോപ്പ് കടം ചോദിച്ചു. തനിക്ക് ചില ജോലികൾക്ക് അപേക്ഷിക്കാൻ റെസ്യൂമെ തയ്യാറാക്കണമെന്നും അതിനായി കുറച്ച് ദിവസത്തേക്ക് ലാപ്ടോപ് തരുമോ എന്നുമാണ് ചോദിച്ചത്. യുവതി ജനുവരി 14ന് ലാപ്ടോപ് കൊടുത്തു. പിന്നീട് ഏപ്രിൽ മാസത്തിലാണ് ഇത് തിരിച്ച് ചോദിച്ചത്. ദിവസങ്ങൾക്കകം ഇയാൾ ലാപ്ടോപ്പ് കൊണ്ട് കൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് യുവതി ലാപ്ടോപ്പിലെ ഫോൾഡറുകൾ പരിശോധിച്ചപ്പോഴാണ് തന്റെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ നൂറുകണക്കിന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടത്. ഇന്റർനെറ്റിൽ നിന്ന് അശ്ലീച ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ യുവതികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. യുവതി ഇത് മറ്റ് സുഹൃത്തുക്കളെ അറിയിച്ചു. ഫോട്ടോകൾ ഇയാൾ ടെലഗ്രാമിൽ അപ്‍ലോഡ് ചെയ്തതായും ഇവ‍ർ കണ്ടെത്തി.

യുവതികളെല്ലാം ചേർന്ന് ആശിഷിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കാര്യം പറയാതെ കഴിഞ്ഞയാഴ്ച ഒരു ദിവസം രാത്രി 9.30ഓടെ യുവതി ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് ഫോട്ടോകളെക്കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് തന്റെ ഫോൺ പോലും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. താനും സുഹൃത്തുക്കളും ഏറെ മാനസിക സമ്മർദം അനുഭവിച്ചതായി യുവതിയുടെ പരാതിയിൽ പറ‍ഞ്ഞു. പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. ഫോട്ടോകൾ എവിടെയും അപ്‍ലോഡ് ചെയ്തിട്ടില്ലെന്ന് ഇയാൾ പറഞ്ഞു. ലാപ്ടോപ്പ് തിരിച്ച് കൊടുത്തപ്പോൾ ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നായിരുന്നു വാദം. ഇയാൾ ചിത്രങ്ങൾ എവിടെയെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!