പേരാവൂർ പഞ്ചായത്തിൽ പാതയോര ശുചീകരണം നടത്തി

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനത്തിന്റെയും ഭാഗമായി പാതയോരം ശുചീകരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം കൊട്ടം ചുരത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷനായി. പഞ്ചായത്ത് ജനപ്രതിനിധികളും പുരുഷ അയൽക്കൂട്ടങ്ങളും റെlസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഹരിതകർമ സേനയും ചേർന്ന് സംയുക്തമായാണ് പാതയോരം ശുചീകരിച്ചത്.