സാക്ഷരതാ മിഷന്‍ കോഴ്‌സുകളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

Share our post

കണ്ണൂർ: സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, നാലാം തരം, ഏഴാം തരം, പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് നാലാം തരത്തിലേക്കും നാലാം തരം പാസായവര്‍ക്ക് ഏഴാം തരത്തിലേക്കും ഏഴാം തരം പാസായവര്‍ക്ക് പത്താംതരത്തിലേക്കും പത്താംതരം പാസായവര്‍ക്ക് ഹയര്‍ സെക്കന്ററിയിലേക്കും അപേക്ഷിക്കാം.തുടര്‍പഠനം, സര്‍ക്കാര്‍ ജോലികള്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയവയ്ക്ക് തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാനാകും. പത്താംതരം രജിസ്‌ട്രേഷന് 17 വയസ്സും ഹയര്‍സെക്കന്ററി രജിസ്‌ട്രേഷന് 22 വയസ്സും പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താംതരം കോഴ്‌സ് ഫീസ് സൗജന്യമാക്കിയിട്ടുണ്ട്.പത്താംതരം പാസായ 17 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവര്‍ക്ക് പച്ചമലയാളം കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം.ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും തുല്യത ക്ലാസുകള്‍ നടത്തുക. താല്‍പര്യമുള്ളവര്‍ പ്രേരക്മാരുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2707699.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!