പേരാവൂരിൽ കുടുംബശ്രീ – സ്നേഹിത എക്സ്റ്റൻഷൻ സെൻറർ പ്രവർത്തനം തുടങ്ങി

പേരാവൂർ: കുടുംബശ്രീ – സ്നേഹിത എക്സ്റ്റെൻഷൻ സെൻറർ പേരാവൂർ ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷനായി. സി.ഡി.എസ് അധ്യക്ഷ ശാനി ശശീന്ദ്രൻ പദ്ധതി വിശദീകരിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, മാലൂർ പഞ്ചായത്ത് പ്രസിഡൻറ് വി. ഹൈമാവതി, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ഡി.വൈ.എസ്പി കെ.വി.പ്രമോദൻ, ഇതിഹാസ് താഹ, എം.സജിത്ത്, കെ.വി.ശിവദാസൻ, പേരാവൂർ പോലീസ് ഇൻസ്പെക്ടർ പി.ബി.സജീവ്, കോ ഓഡിനേറ്റർ അഖില എന്നിവർ സംസാരിച്ചു.