യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ

Share our post

മുംബൈ: യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമവിഭാഗമായ ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ് തീരുമാനം. നേരത്തേ പ്രീമിയം ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ജിയോഹോട്ട്സ്റ്റാർവഴി വരിക്കാർക്കുമാത്രമാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദപരിപാടികളുടെ വീഡിയോകൾ സൗജന്യമാക്കേണ്ടെന്ന തീരുമാനംകൂടി വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മേയ് ഒന്നുമുതൽ ഇത് നടപ്പാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.

വിനോദപരിപാടികൾ യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പണംനൽകിയുള്ള വരിക്കാർ കൊഴിഞ്ഞുപോകുന്നതായാണ് വിലയിരുത്തുന്നത്. പേ ടിവി വിതരണ പ്ലാറ്റ്ഫോമുകളായ (ഡിടിഎച്ച് സേവന കമ്പനികൾ) ടാറ്റാ പ്ലേ, എയർടെൽ ഡിജിറ്റൽ ടിവി, ജിടിപിഎൽ ഹാത്ത് വേ, തുടങ്ങിയവ ജിയോസ്റ്റാർ, സീ എന്റർടെയ്ൻമെന്റ്, സോണി പിക്ചേഴ്സ് നെറ്റ് വർക്സ് തുടങ്ങിയ കമ്പനികളോട് പരസ്യങ്ങളുടെ പിന്തുണയോടെ വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ സൗജന്യ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവരികയായിരുന്നു. ടാറ്റാ പ്ലേ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ മേധാവികളുമായി ജിയോസ്റ്റാർ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!