Connect with us

Kannur

മാലിന്യകേന്ദ്രമല്ലിത്‌, വർണങ്ങൾ വിരിയും മലർവാടി

Published

on

Share our post

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിൽ പുതുചരിത്രം കുറിക്കുകയാണ്‌ മട്ടന്നൂർ നഗരസഭ. മൂക്കുപൊത്തിമാത്രം കടന്നുചെല്ലാൻ കഴിയുമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇന്ന്‌ വിരിയുന്നത്‌ വർണാഭമായ പൂക്കളാണ്‌. ഇവിടെ കുട്ടികളുടെ ഹരിതസഭ നടത്തി പുതുതലമറയിലേക്കുകൂടി ശുചിത്വസന്ദേശം പകരുകയാണ്‌ നഗരസഭ. പൊറോറയിലെ കരിത്തൂർപറമ്പ്‌ ട്രഞ്ചിങ്‌ ഗ്രൗണ്ടിലെ വർഷങ്ങളായി തള്ളിയ മാലിന്യമാണ്‌ ബയോമൈനിങ്ങിലൂടെ നീക്കംചെയ്‌തത്‌. മാലിന്യങ്ങൾ വേർതിരിച്ചാണ്‌ ശാസ്‌ത്രീയ മാർഗങ്ങളിലൂടെ സംസ്‌കരിച്ചത്‌. സ്ഥലം പൂർവസ്ഥിതിയിലാക്കി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. മാലിന്യസംസ്‌കരണ കേന്ദ്രത്തിന്‌ സമീപത്ത്‌ അമൃത്‌ പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്കായി പാർക്ക്‌ നിർമിക്കാനുള്ള ശ്രമത്തിലാണ്‌ നഗരസഭ. മാലിന്യസംസ്‌കരണ കേന്ദ്രത്തിന്‌ സമീപം ശിശുദിനത്തിൽ നടത്തിയ കുട്ടികളുടെ ഹരിതസഭ സംസ്ഥാനത്താകെ ശ്രദ്ധയാകർഷിച്ചു. പുതുതലമുറയ്‌ക്ക്‌ മാലിന്യസംസ്‌കരണവും ശുചിത്വത്തിന്റെ പ്രാധാന്യവും അടുത്തറിയാൻ ഹരിതസഭയിലൂടെ സാധിച്ചു. നഗരസഭയിലെ മുഴുവൻ വീടുകളിലും വ്യാപാരവ്യവസായ സ്ഥാപനങ്ങളിലും വാതിൽപ്പടി ശേഖരണം നടത്തി മാലിന്യശേഖരണത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായി.

ജൈവമാലിന്യസംസ്‌കരണവും നൂറുശതമാനമായി. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്നു. 72 അംഗങ്ങളാണ്‌ ഹരിതകർമസേനയിലുള്ളത്‌. വഴിയോരങ്ങളിൽ പ്ലാസ്‌റ്റിക്‌ ബോട്ടിലുകൾ വലിച്ചെറിയുന്നത്‌ ഒഴിവാക്കുന്നതിന്‌ നഗരസഭയിൽ നൂറ്‌ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചിട്ടുണ്ട്‌. എട്ട്‌ പ്രദേശങ്ങൾ ഹരിതടൗണുകളായി. മട്ടന്നൂർ ഗവ. പോളിടെക്‌നിക്‌ കോളേജ്‌, പഴശ്ശിരാജ എൻഎസ്‌എസ്‌ കോളേജ്‌ എന്നിവയെ ഹരിതകലാലയങ്ങളായി പ്രഖ്യാപിച്ചു. 22 ഹരിതവിദ്യാലയങ്ങളും 21 ഹരിത മദ്രസകളും നഗരസഭയിലുണ്ട്‌. മുഴുവൻ ആരാധനാലയങ്ങളും ഹരിതസ്ഥാപനങ്ങളാക്കി. വിവാഹങ്ങളിലും വിശേഷാവസരങ്ങളിലും സീറോ വേയ്‌സ്‌റ്റ്‌ ആക്കുന്നതിന്‌ കുടുംബശ്രീയുടെ സഹകരണത്തോടെ നാല്‌ ഹരിതപ്രോട്ടോക്കോൾ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്‌.

നഗരസഭയിലെ വാർഡുകളിലും നഗരങ്ങളിലുമായി 140 എംസിഎഫുകളുണ്ട്‌. രണ്ട്‌ ആർആർഎഫും ഉണ്ട്‌. ജില്ലയിലെ കോഴി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന്‌ പൊറോറയിൽ സംസ്‌കരണകേന്ദ്രവുമുണ്ട്‌. പ്ലാസ്‌റ്റിക്‌ കവറുകൾ ഒഴിവാക്കുന്നതിന്‌ ക്ലോത്ത്‌ വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്‌. 20 രൂപയ്‌ക്ക്‌ തുണിസഞ്ചി ഇവിടെ ഏതു സമയവും ലഭിക്കും. നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച്‌ ഡിസംബർ 31ന്‌ നഗരത്തിൽ നൈറ്റ്‌ ക്ലീൻ റൈഡ്‌ നടത്തി. സ്വച്ഛ്‌ സർവേശൻ റാങ്കിങിൽ സംസ്ഥാനത്ത്‌ മൂന്നാം സ്ഥാനവും മട്ടന്നൂർ നഗരസഭയ്‌ക്കാണ്‌. 21ന്‌ ശുചിത്വ നഗരസഭാ പ്രഖ്യാപനം നടക്കും. മാലിന്യകേന്ദ്രങ്ങൾ 
ഇല്ലാതാക്കും മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലെല്ലാം പൂന്തോട്ടമൊരുക്കുകയാണ്‌ ലക്ഷ്യം. നഗരസഭയിൽ ഇത്തരത്തിൽ അഞ്ചുകേന്ദ്രങ്ങളിൽ ‘സ്‌നേഹാരാമം’ ഒരുക്കിയിട്ടുണ്ട്‌. പഴശ്ശി ഇറിഗേഷൻ കനാലിന്‌ സമീപത്താണ്‌ പുതുതായി സ്‌നേഹാരാമം ഒരുക്കിയത്‌. മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കാനുള്ള വഴിയൊരുക്കുന്നതോടൊപ്പം മാലിന്യകേന്ദ്രങ്ങൾതന്നെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. എൻ ഷാജിത്ത്‌ മട്ടന്നൂർ നഗരസഭാ ചെയർമാൻ.


Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!