ലഹരിക്കെതിരെ ബോധവത്കരണവുമായി പേരാവൂർ പോലീസ്

പേരാവൂർ : ലഹരിക്കെതിരെ പേരാവൂര്‍ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ഓട്ടോതൊഴിലാളികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.പേരാവൂര്‍ ഡിവൈഎസ്പി കെ.വി. പ്രമോദന്‍ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ പി. ബി. സജീവ്, സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ സംസാരിച്ചു. മയക്ക് മരുന്ന് വില്പന നടത്തുന്നവരെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ ഉടൻ പോലീസിൽ വിവരം നൽകണമെന്ന് ഡി.വൈ.എസ്പി അഭ്യർത്ഥിച്ചു.