Connect with us

Kerala

ഇനി ആ പരാതി വേണ്ട; തീവണ്ടിയാത്രയിൽ കുടുംബശ്രീ ഭക്ഷണം കഴിക്കാം

Published

on

Share our post

നല്ല നാടൻരുചിയുള്ള ഭക്ഷണവുമായി കുടുംബശ്രീ വനിതകളുടെ ‘ടെയ്ക്ക് എവേ കൗണ്ടർ’ റെയിൽവേ സ്റ്റേഷനുകൾക്കു സമീപമെത്തുന്നു. ട്രെയിൻയാത്രയ്ക്കിടെ പലപ്പോഴും നല്ലഭക്ഷണം കിട്ടാറില്ലെന്ന പരാതി വ്യാപകമാണ്. ഇതിനു പരിഹാരമായാണ് പാഴ്സൽ കൗണ്ടർ തുറക്കുന്നത്.പ്ലാറ്റ്ഫോമിൽ കൗണ്ടർ തുടങ്ങാൻ റെയിൽവേയുടെ അനുമതി വേണം. ഇതിനായി കുടുംബശ്രീ മിഷൻ ശ്രമം തുടങ്ങി. അനുമതി ലഭിക്കാത്തയിടങ്ങളിൽ സ്റ്റേഷനു പുറത്തുള്ള കെട്ടിടങ്ങളിൽ ഒരുക്കും. അല്ലെങ്കിൽ വാഹനത്തിൽ നിന്നു വിതരണം ചെയ്യുന്ന ഫുഡ് ട്രക്ക് സംവിധാനമൊരുക്കും.പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ഓരോ കൗണ്ടർ വീതമാണു തുടങ്ങുക. ആദ്യം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. ഇവ സ്റ്റേഷനുകൾക്കു പുറത്താണ്. രാവിലെ മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.


Share our post

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കേരള ഹയര്‍ സെക്കന്ററി ഏകജാലകപ്രവേശനം: മുഴുവന്‍ കാര്യങ്ങളും അറിയാം

Published

on

Share our post

പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഹയർ സെക്കൻഡറിവിഭാഗം പ്ലസ് വൺ കോഴ്സുകളിലേക്കുള്ള ഏകജാലകപ്രവേശനത്തിന് മേയ് 14 മുതൽ 20 വരെ hscap.kerala.gov.in വഴി അപേക്ഷിക്കാം.

കോഴ്സ് ഘടന, വിഷയങ്ങൾ

രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം. മൊത്തം ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത് – ഇംഗ്ലീഷ്, ഒരു ഭാഷാവിഷയം (സെക്കൻഡ് ലാംഗ്വേജ്), നാല് ഓപ്ഷണൽ വിഷയങ്ങൾ. ഭാഷാവിഷയങ്ങളിൽ മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, കന്നട, ഉറുദു, തമിഴ്, സിറിയക്, ലാറ്റിൻ, ജർമൻ, റഷ്യൻ, ഫ്രഞ്ച് എന്നിവയുണ്ട്.

വിവിധ ഓപ്ഷണൽ വിഷയങ്ങൾ ഉൾപ്പെടുന്ന 45 കോമ്പിനേഷനുകൾ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച്, ഈ 45 കോമ്പിനേഷനുകളെ സയൻസ് (9 എണ്ണം), ഹ്യുമാനിറ്റീസ് (32) കൊമേഴ്സ് (4) ഗ്രൂപ്പുകളായി തിരിച്ച് പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട് (ക്ലോസ് 18, പേജ് 21).

* സയൻസ് ഗ്രൂപ്പ് -വിവിധ കോമ്പിനേഷനുകളിലായി ഫിസിക്‌സ്‌, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്‌, ഹോം സയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌, സൈക്കോളജി എന്നീ വിഷയങ്ങളുണ്ട്. ഹ്യുമാനിറ്റീസ് ഗ്രൂപ്പ് -വിവിധ കോമ്പിനേഷനുകളിലായി ഹിസ്റ്ററി, ഇക്കണോമിക്‌സ്‌, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, ഇസ്‌ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ്‌, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ

* കൊമേഴ്സ് ഗ്രൂപ്പ് -ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്‌, മാത്തമാറ്റിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ.

സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്സ് വിഭാഗങ്ങളിൽ ഓരോന്നിലും ഉൾപ്പെടുന്ന വിഷയങ്ങളിൽ നാലെണ്ണം വിവിധ കോമ്പിനേഷനുകളിലായി വരാം.എല്ലാ രണ്ടാംഭാഷാവിഷയങ്ങളും ഓപ്ഷണൽ വിഷയ കോമ്പിനേഷനുകളും, എല്ലാ സ്‌കൂളുകളിലും ഉണ്ടാകില്ല. ഓരോ സ്‌കൂളിലുമുള്ള രണ്ടാംഭാഷാ വിഷയങ്ങൾ, ഓപ്ഷണൽ കോമ്പിനേഷനുകൾ എന്നിവ ജില്ലതിരിച്ച്, വെബ് സൈറ്റിൽനിന്ന്‌ മനസ്സിലാക്കാം (സ്‌കൂൾ ലിസ്റ്റ്/പ്രോസ്‌പെക്ടസ് > അനുബന്ധം 7 നോക്കുക).

പ്രവേശനയോഗ്യത

എസ്എസ്എൽസി (കേരള സിലബസ്), ടിഎച്ച്എസ്എൽസി, സിബിഎസ്ഇ/സിഐഎസ്‌സിഇ ബോർഡുകളുടെ തത്തുല്യ പത്താംക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്‌കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ പരീക്ഷ) തുടങ്ങിയവയിലൊന്ന് ഔപചാരിക വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം.

സിബിഎസ്ഇയിൽ പഠിച്ചവരിൽ, മാത്തമാറ്റിക്‌സ്‌ സ്റ്റാൻഡേഡ് പാസായവർക്കേ ഹയർ സെക്കൻഡറിയിൽ മാത്തമാറ്റിക്‌സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.

അർഹതയില്ലാത്തവർ

സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, മറ്റ് ഓപ്പൺ സ്‌കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസസമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് ഹയർ സെക്കൻഡറി റെഗുലർ സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയില്ല.

പ്രായംഅപേക്ഷകർക്ക്‌ 2025 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ, ഈ ദിവസം 20 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്നപ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവുണ്ട് (22 വയസ്സുവരെ ആകാം). അന്ധർ, ബധിരർ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഉയർന്നപ്രായപരിധി 25 വയസ്സായിരിക്കും.കേരള പൊതുപരീക്ഷാ ബോർഡിൽ നിന്ന്‌ എസ്എസ്എൽസി ജയിച്ചവർക്ക് കുറഞ്ഞപ്രായപരിധിയില്ല.

ഒരു റവന്യൂജില്ലയിലേക്ക് ഒരു അപേക്ഷ

മെറിറ്റ് സീറ്റിലേക്ക്, ഒരു റവന്യൂ ജില്ലയിൽ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷാ രജിസ്ട്രേഷൻ ഫീസായ 25 രൂപ പ്രവേശനസമയത്തെ ഫീസിനൊപ്പം നൽകിയാൽമതി. ഒന്നിലധികം റവന്യൂ ജില്ലകളിൽ പ്രവേശനം തേടുന്നവർ, ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് ഒന്നിൽക്കൂടുതൽ ജില്ലകളിൽ അലോട്മെൻറ് ലഭിച്ചാൽ, അവർ ഏതെങ്കിലും ഒരു ജില്ലയിൽ പ്രവേശനം നേടണം. അതോടെ മറ്റുജില്ലകളുടെ ഓപ്ഷനുകൾ തനിയേ റദ്ദാകും. ഇവർക്ക്, അലോട്മെൻറ്്‌ ലഭിച്ച ജില്ലയിൽ താത്‌കാലിക അഡ്മിഷൻ എടുത്ത് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകൾക്കായി കാത്തിരിക്കാം.എന്നാൽ, ആദ്യം ഒരു ജില്ലയിൽമാത്രം അലോട്മെൻറ്്‌ ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടിയശേഷം തുടർന്നുള്ള അലോട്മെൻറിൽ മറ്റൊരു ജില്ലയിൽ പുതിയ അലോട്മെൻറ്്‌ ലഭിക്കുകയുംചെയ്താൽ പുതിയ അലോട്മെൻറ്്‌ സ്വീകരിക്കാം. തുടർന്ന്, പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഹയർ ഓപ്ഷനുകളേ പരിഗണിക്കൂ. ആദ്യജില്ലയിലെ ഓപ്ഷനുകൾ തനിയേ റദ്ദാകും.

റാങ്ക്പട്ടിക തയ്യാറാക്കൽ

പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്ന രീതി പ്രോസ്‌പെക്ടസിൽ ക്ലോസ് 16-ൽ (പേജ് 16) വിശദീകരിച്ചിട്ടുണ്ട്.

പത്താംക്ലാസ് പരീക്ഷാഫലത്തിൽ ഓരോ വിഷയത്തിന്റെയും ഫലം, ഗ്രേഡ് വഴിയാണ് നൽകിയിരിക്കുന്നത്. എ+, എ, ബി+, ബി, സി+, സി, ഡി+, ഡി എന്നിങ്ങനെ. എല്ലാ വിഷയങ്ങൾക്കും ഡി+ എങ്കിലും ഗ്രേഡ് നേടിയവർക്കാണ് ഉന്നതവിദ്യാഭ്യാസത്തിനുള്ള അർഹത.പ്ലസ് വൺ പ്രവേശന റാങ്ക്പട്ടിക പലഘട്ടങ്ങളിലൂടെയാണ് തയ്യാറാക്കുന്നത്.

* ആദ്യഘട്ടം: ലഭിച്ച ഗ്രേഡുകൾ ഓരോന്നും ഗ്രേഡ് പോയിൻറുകളാക്കിമാറ്റും. ഓരോ ഗ്രേഡിനും നിശ്ചയിച്ചുനൽകുന്ന തത്തുല്യമായ ഒരു സംഖ്യാമൂല്യമാണ് ഗ്രേഡ് പോയിൻറ്്‌. എ+ എന്ന ഗ്രേഡിന്‌ തത്തുല്യമായ ഗ്രേഡ് പോയിൻറ്്‌ 9 ആണ്. എ (8), ബി+ (7), ബി (6), സി+ (5), സി (4), ഡി+ (3) എന്നിങ്ങനെയാണ് മറ്റ്‌ ഗ്രേഡുകളും തത്തുല്യ ഗ്രേഡ് പോയിൻറുകളും.

* ഘട്ടം 2: എല്ലാ വിഷയങ്ങളുടെയും ഗ്രേഡ് പോയിൻറുകൾ കൂട്ടി ആകെ ഗ്രേഡ് പോയിൻറ്്‌ (ടിജിപി) കണക്കാക്കും. 10 വിഷയങ്ങൾക്കും എ+ ലഭിച്ച ഒരാളുടെ ടിജിപി, 90 ആയിരിക്കും. 5 വിഷയങ്ങൾക്ക് എ+ ഉം 5-ന് എ-യും ലഭിച്ച കുട്ടിയുടെ ടിജിപി 85 ആയിരിക്കും [(5×9)+(5×8)].

വിഷയങ്ങളുടെ മൊത്തം എണ്ണത്തെ (ടോട്ടൽ നമ്പർ ഓഫ് സബ്ജെക്ട്സ്), ടിഎസ് എന്ന് സൂചിപ്പിക്കും (ഇവിടെ 10 വിഷയങ്ങൾ)

* ഘട്ടം 3: ഹയർ സെക്കൻഡറി പഠനത്തിന് വിദ്യാർഥി തിരഞ്ഞെടുക്കുന്ന നാല് വിഷയങ്ങൾ അടങ്ങുന്ന കോമ്പിനേഷൻ അനുസരിച്ച് (സയൻസ്-9 കോമ്പിനേഷൻ, ഫ്യുമാനിറ്റീസ്‌-32, കൊമേഴ്സ്-4, മൊത്തം-45) യോഗ്യതാപരീക്ഷയിലെ നിശ്ചിതവിഷയങ്ങൾക്ക് അധികപരിഗണന (വെയ്റ്റേജ്) കിട്ടും.

സയൻസ് വിഭാഗത്തിൽ നാല്‌ കോമ്പിനേഷന്, ഫിസിക്‌സ്‌, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്‌ വിഷയങ്ങളുടെയും, അഞ്ചെണ്ണത്തിന് ഫിസിക്‌സ്‌, കെമിസ്ട്രി, മാത്തമാറ്റിക്‌സ്‌ വിഷയങ്ങളുടെയും, ഗ്രേഡ് പോയിൻറ് കൂട്ടും.


Share our post
Continue Reading

Trending

error: Content is protected !!